Thursday, May 31, 2012

ചില ജന്മദിന ചിന്തകള്‍


ഇന്നലെ രാത്രി  കൃത്യം പന്ത്രണ്ടു മണി ആയപ്പോള്‍ പ്രിയതമ  എന്നെ കുലിക്കിവിളിച്ചു എന്നിട്ട് എന്റെ കാതില്‍ പതിയെ മൊഴിഞ്ഞു  ... " ഹാപ്പി ബര്‍ത്ത്ഡേ " ....  
നിദ്രാ ദേവി തഴുകി കൊണ്ടിരുന്ന  എന്റെ കണ്ണുകള്‍ താനേ തുറന്നു..  ദേഷ്യം വന്നുവെങ്കിലും ഞാന്‍ അത്  പുറത്തു കാണിക്കാതെ മ്  മ്  എന്ന്  മൂളുക മാത്രം ചെയ്തു ...  അതെ ഇന്നു എന്റെ ജന്മ ദിനമാണ് . കഴിഞ്ഞ കുറെ വര്‍ഷങ്ങാലായി ഞാന്‍ അതത്ര  ഓര്‍ക്കാറില്ല  എന്നത് സത്യം.പിന്നെ എന്റെ കുറെ ഫേസ്ബുക്ക്‌ കൂട്ടുകാര്‍ ആശംസകള്‍ അറിയിക്കുപോള്‍ ആണ് ഞാന്‍ ഓര്‍ക്കുക .രണ്ടു വര്‍ഷമായി അവള്‍ അത്  ഓര്‍ക്കുന്നു . ഞാന്‍ വീണ്ടു ഉറങ്ങാന്‍ വേണ്ടി  തിരിഞ്ഞു കിടന്നു . "
"അല്ല എന്തൊക്കെയാണ്   ഈ  വര്‍ഷത്തെ ബര്‍ത്ത്ഡേ പ്രതിന്ജ്‌കള്‍ . " അവള്‍ വീണ്ടു ചോദിച്ചു ... അര്‍ധരാത്രി വിളിച്ചുണര്‍ത്തിയതും പോര .. എന്തൊക്കെയാണ്  ഇത്തവണത്തെ പ്രോമിസ്‌കള്‍ പോലും .. ഓ എന്തോന്ന്  പ്രതിഞ്ജകള്‍ . നീ കിടന്നു ഉറങ്ങാന്‍ നോക്ക്  .. നാളെ പറയാം ..
'അത്  പറ്റില്ല  ഇന്നു തന്നെ പറയണം' . അവള്‍ വീണ്ടും .എനിക്കാണേല്‍ നല്ല ദേഷ്യം വന്നു . 'ഒരു പ്രതിഞ്ജയും ഇല്ല.'   
അത്  പറഞ്ഞാല്‍ പറ്റില്ല  കുറെ നല്ല  ശീലങ്ങള്‍ ഉണ്ടാക്കണം ' അവള്‍ പറഞ്ഞു തുടങ്ങി . നല്ല  ശീലങ്ങലോ .. അപ്പൊ ഞാനിപ്പോ  ചെയ്യുന്ന തൊക്കെ മോശമെന്നാണോ നീ പറയുന്നേ ????  അതല്ല  ജീവിതത്തിനു ഒരു അടുക്കും ചിട്ടയുമൊക്കെ  വേണം. എന്ത്  അടുക്കും ചിട്ടയും .. ???
ഉറക്കം എന്തായാലും പോയി .... കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഓരോ ജനദിനത്തിലും ഇങ്ങനെ കുറെ പ്രതിഞ്ജകള്‍ എടുത്തിട്ടുണ്ട്. പക്ഷെ ഒരാഴ്ച പോലും അവ  പ്രാവര്‍ത്തികമാകാന്‍ എനിക്ക്  കഴിഞ്ഞിട്ടില്ല . അതില്‍ ഏറ്റവും പ്രധാനമായത്  സിഗിര്റ്റ്‌ വലിക്കില്ല  എന്നായിരുന്നു .. അത്  പോലെ മറ്റു പലതും ... സിഗിരെറ്റ്‌ വലി ജീവിതത്തില്‍ എപ്പോഴോ ഞാന്‍ അവസാനിപ്പിച്ചു ... പക്ഷെ മറ്റു പലതും  പ്രതിഞ്ജകളായി തന്നെ  അവശേഷിച്ചു .. പിന്നെ ഞാന്‍ ആ പരുപാടി അങ്ങ്  വേണ്ടാന്ന് വെച്ചു 
അതൊക്കെ വേണ്ടെന്നു വെച്ച്  സാധരണ പോലെ ഒരു ദിവസമായി കടന്നു പോവാനുള്ള  ഇ ദിനത്തിലൂടെ എന്നെ കൂടുതല്‍ എന്തെങ്കിലും അടിചേല്‍പിക്കാനാണ് അവളുടെ ഭാവമെന്നു എനിക്ക്  തോന്നി ...  
 അല്ല എന്തൊക്കെയാണ്  ഞാന്‍ എടുക്കേണ്ട  പ്രതിഞ്ജകള്‍ ???  അവള്‍ ഓരോന്നായി പറയാന്‍ തുടങ്ങി .. എന്റെ തല  പെരുത്ത്‌ കയറാന്‍ തുടങ്ങി ....  " എന്നെ ഒരു മെഷീന്‍ ആക്കുകയാണോ നിന്റെ ഉദ്ദേശം ?? നടക്കില്ല  മോളെ .... ഞാന്‍ പറഞ്ഞു ...  അതി രാവിലെ എനീക്കുക്ക  .. പ്രാര്‍ഥിക്കുക .   പിന്നെ  ഓടാന്‍ പോകുക . കറക്റ്റ്  സമയത്ത് ഓഫീസില്‍ എത്തുക . അങ്ങനെ ഒരു നീണ്ട പട്ടിക  ... എനിക്കറിയാം ഇതൊന്നും   രണ്ടു ദിവസം പോലും നടക്കില്ല .. 
പക്ഷെ ജീവിതത്തില്‍ ഒരു മാറ്റം വേണമെന്നു എനിക്കും തോന്നി ... അത്  പക്ഷെ എന്റെ ഭാര്യ  പറഞ്ഞ പോലെ അല്ല ... 
ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും എളുപ്പമെന്നു തോന്നുന്നതും എന്നാല്‍ നടപ്പിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുല്ലതുമായ  ഒരു കാര്യം .. 
" നല്ലൊരു മനുഷ്യനാവുക "   സഹജീവിയുടെ സന്തോഷത്തില്‍ കൂടെ സന്തോഷിക്കുകയും ... അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്ന  മനുഷ്യന്‍ ...  കപടതയുടെ പൊയ്മുഖമണിഞ്ഞല്ല ... പകരം ആത്മാര്‍ത്ഥയുടെ യഥാര്‍ത്ഥ മുഖതോട്കൂടിയവന്‍ ... സഹജീവിയെ സ്നേഹിക്കാന്‍  ഒരു പാര്‍ടിയുടെയും ആശയങ്ങള്‍ ആവശ്യമില്ലത്തവന്‍ ... 

എന്റെ വാക്ക്  കേട്ട്  പ്രിയതമ  പറഞ്ഞു .. ഫിലോസഫി പറയാനേ പറ്റൂ .... അത്പോലെ ആവാന്‍ നടന്നത് തന്നെ ... അല്ലെങ്ങില്‍ ഞാന്‍ അങ്ങനെഒക്കെ ആണെന്ന്  ആള്‍ക്കാരെ ധരിപ്പിക്കാം .. അതെ നടക്കൂ ...  ഇതിലും എളുപ്പം ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യുന്നതാ .. അവള്‍ പറഞ്ഞു നിര്‍ത്തി ....  അതെ ശരിയാണ്  ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ട്ള്ളത്‌  " നല്ലൊരു  മനുഷ്യനാവുക  " എന്നത് തന്നെ ....  

കഴിയുമോ എനിക്ക് നല്ലൊരു മനുഷ്യനാവാന്‍ ?? വാക്കുകള്‍ കൊണ്ടല്ല ... പ്രവര്‍ത്തികള്‍ കൊണ്ട് ,.....  അതോ സാധാരണ  ജന്മദിന ചിന്തകള്‍ പോലെ ഇതും  രണ്ടു ദിവസത്തെ ആയുസ്  മാത്രം ?????