യൂനിസ്.. ഡോക്ടർ ഒരു നിമിഷം നിശബ്ദനായി. ഞാൻ ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്തെ ഭാവം എന്നെ ഭീതിലാഴ്ത്തി. എന്തോ ഭീകരമായ ഒന്ന് എന്നെ കാത്തിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.
You read you report? ഡോക്ടർ വീണ്ടുമൊരു വാക്കുകളുടെ ഇടവേളയെടുത്തു.
അതേയെന്ന് ഞാൻ തല കുലുക്കി..
I don't know how to say it. Your PIRAD score is 4 . your chances to be cancerous us 60 to 75 percentage. അയാൾ പറഞ്ഞു നിർത്തി.
Doctor you said last time it will never be cancer cells. എന്റെ കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി.
ലാസ്റ്റ് ടൈം വരുമ്പോൾ ഡോക്ടർ പറഞ്ഞത് കിഡ്നിയിൽ ഒരു ലീഷൻ കാണുന്നുണ്ട്. പക്ഷെ അത് വലിയ കുഴപ്പമുള്ളതൊന്നുമല്ല. എന്നാലും നമുക്കൊരു MRI ചെയ്യാമെന്നാണ്. ഇൻഷുറൻസ് അപ്പ്രൂവൽ കിട്ടാൻ കുറച്ചു ദിവസമെടുക്കും. ചിലപ്പോൾ രണ്ടാഴ്ച. പക്ഷെ മൂന്നു ദിവസത്തിനുള്ളിൽ അപ്പ്രൂവൽ. അതെന്ത് മാറിമായമെന്നു എനിക്കും തോന്നി.
യൂനുസ് actually I couldn't believe it. But it has to be .... ഡോക്ടറിന്റെ മുഖത്തെ നിസംഗത അപ്പോഴും മാറിയിരുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോൾ സി ടി റിപ്പോർട്ട് കണ്ടിട്ട് എന്നെ പ്രസരിപ്പോടെ അശ്വസിപ്പിച്ചതാണ് ഡോക്ടർ. നൊ നീഡ് ടു വറി. ഇറ്റ് വിൽ നെവർ ബി വൺ ആസ് യു തിങ്ക്. ജെമിനായിയോട് ( Gemini) ചോദിച്ചപ്പോൾ അവസാനവാക്കുകൾ " സാധ്യത കുറവാണെങ്കിലും കാൻസർ കോശങ്ങൾ ആവാൻ നേരിയൊരു സാധ്യത പറഞ്ഞിരുന്നു. പക്ഷെ ഡോക്ടർ അത് 100 ശതമാനവും അങ്ങനെയല്ലാന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ആ ഡോക്ടറാണ് ഇപ്പോൾ വിഷമിച്ചിരിക്കുന്നത്. ഡോക്ടറുടെ മുഖം കണ്ടാൽ തോന്നും ഡോക്ടറിനാണ് എന്തോ വലിയ രോഗമെന്നു.
ഡോക്ടർ പ്രവീൺ ഗുപ്ത. ഞാൻ ഡോക്റിന്റെ നെയിംബോർഡിൽ നോക്കിയിരുന്നു. മുബൈകാരനാണ്.
It doesn't say you have cancer only the possibility . but it is higher we can do a PSA test and a biopsy. Then only we can confirm it. first you give your blood to lab for the PSA test. In the meantime i will try to get insurance approval, but i am not sure it will approve it. The machine for this kind of biopsy is not available in our hospital. It has to brought from outside. Dont worry . i will arrange it
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഡോക്ടർ നിർത്തി. ജീവിതം എത്ര പെട്ടന്ന് മാറിമറിയുകയാണോ പടച്ചോനെ.. ഞാൻ മനസ്സിൽ ചോദിച്ചു.
ഓക്കേ ഡോക്ടർ. I will go to lab for the blood test . ഞാൻ കസേരയിൽ നിന്നു എണീക്കാൻ തുടങ്ങവേ
Then one more thing . you need to pay for the machine, if the insurance is not approved
How much ? ഞാൻ ഞാൻ ചോദിച്ചു
Around 6000 dhs. May be little higher or lesser but dont worry i will request a discount for you
Kerp my card. Any issue, you can call me ഡോക്ടർ തന്റെ ബിസിനസ് കാർഡ് എന്റെ നേരെ നീട്ടി
പടച്ചോനെ ആറായിരം ദിർഹംസാ... എന്റെ നെഞ്ചിടിച്ചു. കൈയിൽ എല്ലാംകൂടെ നുള്ളി പെറുക്കിയാൽ ഒരു അഞ്ഞൂറ് കാണും. കാർഡ് വാങ്ങി പോക്കറ്റിൽ ഇട്ടു ഞാൻ ക്ലിനിക്കിന്റെ റിസപ്‌ഷനിലേക്ക് നടന്നു.
ഈ പേപ്പർ ആ 32 മത്തെ മുറിയിൽ കൊടുത്തിട്ട് അവിടെ വെയിറ്റ് ചെയ്താ മതി. അവര് വിളിച്ചോളും. ഞാൻ അങ്ങോട്ട് നടന്നു. ഞാൻ അതവിടെ കൊടുത്തിട്ട് അടുത്ത് കണ്ട കസേരയിൽ ഇരിന്നു. എന്റെ നെഞ്ചിൽ എന്തോ ഭാരം കയറ്റുന്നപോലെ വന്നു നിറയുന്നു. പടച്ചവനെ ഇതൊന്തൊരു പരീക്ഷണമാണ്. ഞാൻ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. എല്ലാർക്കും നല്ലതല്ലേ ചെയ്യുന്നുള്ളൂ. പിന്നെ എനിക്കെന്താ ഇത്രയും പരീക്ഷണം. എനിക്കൊന്നു കരയണമെന്നു തോന്നി. പാടില്ല ഇതൊരു ക്ലിനിക്കാണ്. ചുറ്റും ആൾക്കാറുണ്ട്.
ഗൾഫിലേക്ക് വന്നിട്ട് കുറെ ആയെങ്കിലും, ഇടക്ക് കോവിഡ് വന്നു ജോലി പോയപ്പോൾ കുറേക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു. ഏതൊരു ഗൾഫ്കാരനെയും പോലെ പ്രാരാബ്ദങ്ങളുടെ പെരുമഴയുമായിട്ടാണ് ഇങ്ങോട്ട് കയറിയത്. മൂന്നു സഹോദരിമാരെയും കല്യാണം കഴിപ്പിച്ചു. കുഴപ്പമില്ലാത്ത ജോലിയാണെങ്കിലും ഒന്നും സേവ് ചെയ്യാൻ പറ്റിയില്ല. മുപ്പതിന്റെ തുടക്കത്തിൽ ഞാനും വിവാഹിതനായി. തന്റെ സഹോദരിമാർക്ക് താൻ കഷ്ടപെട്ടതുപോലെ വേറൊരു സഹോദരൻ കഷ്ടപ്പെടാൻ പാടില്ലെന്ന വാശിയിൽ സ്ത്രീധനം വാങ്ങാതെ, പെൺവീട്ടുക്കാരെകൊണ്ട് വിവാഹഭക്ഷണത്തിനുള്ള ചെലവുപോലും ചെയ്യിക്കാതെ തികച്ചും ഇസ്ലാമിക ചര്യയിൽ വലീമത് ( കല്യാണത്തിനു പുരുഷൻ നല്കുന്ന സൽക്കാരം, വിരുന്നു )നൽകിയായിരുന്നു തന്റെ വിവാഹം. സ്ത്രീ ആണ് ധനം എന്ന് കേട്ടിട്ടില്ലേ അതായിരുന്നു അവൾ എന്റെ ഭാര്യ. കല്യാണം കഴിക്കാൻ വൈകി എന്ന തോന്നൽ മാറിയത് അവൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോഴാണ്. രണ്ടു മക്കൾ. മൂത്തവൾ നൂറ., . അവളിപ്പോൾ ഏഴിൽ, രണ്ടാമത്തവൻ ആദം. അവൻ രണ്ടിൽ.
കുറെയേറെ ദുഃഖങ്ങൾക്ക് ശേഷം ജീവിതം വീണ്ടുമൊന്നു കരുപിടിപ്പിച്ചു വരികയായിരുന്നു. അപ്പോഴാണ് ഈ റിപ്പോർട്ട്.
അല്ലാഹ്.. നീയെന്നെ കൈവിടല്ലേ.. ഞാൻ മനമുരുകി പ്രാർത്ഥിച്ചു.
യൂനുസ്.... ലാബിലെ പെൺകുട്ടി പേര് വിളിച്ചു.
അതിലോട്ടു ഇരിക്കൂ. ഞാൻ ചൂണ്ടികാണിച്ച ആ വലിയ കസേരയിൽ ഇരിന്നു. അവൾ എന്റെ ഇടതു കൈയിൽ ടോണിക്ക്എ വെച്ചു ടൈറ്റ് ചെയ്തു വേക്കുടെയ്നർ നീഡിൽ വെച്ചു ബ്ലഡ് എടുത്തു.
കഴിഞ്ഞു കേട്ടോ.. ഒരു 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ലിങ്ക് മെസ്സേജ് ആയി വരും കേട്ടാ. ലാബിലെ പെണ്ണ് പറഞ്ഞു.
ഞാൻ ക്ലിനിക്കിന്റെ പുറത്തോട്ട് നടന്നു.
ഞങ്ങൾ നിങ്ങളെ നന്നായി ശുശ്രൂഷിക്കുമെന്നു ആംഗലേയ ഭാഷയിൽ എഴുതിയ ക്ലിനിക്കിന്റെ പരസ്യവാചകം.
ഞാൻ പതുക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു.
പ്രശസ്തമായ ഒരു ഫുഡ്‌കമ്പനിയിൽ വാൻ സെയിൽസ്മാൻ. കുഴപ്പമില്ലാത്ത സാലറിയും കമ്മീഷനും. കുറിച്ചേറെ വർഷത്തെ എക്സ്പീരിയൻസ്, പിന്നെ മോശമല്ലാത്ത ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും. വർക്ക് ചെയ്തതൊക്കെ യൂറോപ്പിയൻ കമ്പനികളിൽ ആയതിന്റെ ഗുണം. കമ്പനി വക അക്കാമോടെഷൻ.
ഇവിടേ വന്നിട്ട് രണ്ടു വർഷമേ ആയിള്ളൂ. ജീവിതമൊന്നു പച്ചപിടിച്ചു വരികയായിരുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട്. അതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോൾ. പട്ടിണിയാണെങ്കിലും സ്വന്തം വീട്ടിൽ കിടക്കാമല്ലോ. അവൾ എപ്പോഴും പറയുമായിരുന്നു. കിട്ടുന്നത് തുച്ചമാണെങ്കിലും അവൾ പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് പോകുന്നത് തന്നെ ഈ സ്വപ്നത്തിന് കരുത്തേകാനാണ്.
ആ സ്വപ്നമെല്ലാം മായയായി അകലുകയാണോ? ഞാൻ വണ്ടി എടുത്തു അക്കാമോഡേഷനിലോട്ട് ഡ്രൈവ് ചെയ്തു. ഒന്നും കഴിച്ചിട്ടില്ല. വിശപ്പൊന്നും തോന്നുന്നില്ല.റൂമിൽ എന്തെങ്കിലും ഉണ്ടാവും. മെസ്സ് എല്ലാരും കൂടെയാണ് ഉണ്ടാക്കുന്നത്. റൂമിൽ നാലപേർ. റിയാസ് ജുനൈദ്, രണ്ടുപേരും ജെൻസി യാണ്. പിന്നെ അയ്യൂബ് ഒരു കമ്പനിയിൽ അക്കൗണ്ടന്റെ ആണ്. എന്റെ അത്ര പ്രായം ഇല്ലെങ്കിലും അതിനടുത്തു വരും. എന്തെങ്കിലുമൊക്കെ ഷെയർ ചെയ്യുന്നത് അവനു മായിട്ടാണ്.
എന്താ ഇക്കാ എത്ര വൈകിയത്? അയ്യൂബ് ചോദിച്ചു. ഇക്കായി കാശ് ഉണ്ടാക്കുവല്ലേ.. കമ്മീഷൻ.. കമ്മീഷൻ... റിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ ആ തമാശയിൽ പങ്കുചേരാൻ എനിക്ക് തോന്നിയില്ല. ഡ്രസ്സ് മാറി ഞാൻ കിച്ചനിലേക്ക് നടന്നു. കിച്ചന്റെ ഭാഗത്താണ് ബാൽക്കണി. പുറത്തേക്കു നോക്കി നിന്നു. രാത്രിയാണെങ്കിലും വണ്ടികൾക്ക് ഒരു കുറവുമില്ല. അല്ലെങ്കിലും ദുബൈ ഉറങ്ങാറില്ലല്ലോ.
ഡോക്ടർ എന്ത് പറഞ്ഞു? പിന്നിൽ അയ്യൂബ്. അവനോടു മാത്രമേ ഇതു പറഞ്ഞിട്ടുള്ളൂ.
എന്റെ പ്രശ്നങ്ങൾ ഏകദേശം എല്ലാം അറിയുന്നവനാണ്. അവനാണ് പറഞ്ഞത് ഒരു ടെം ഇൻഷുറൻസ് എടുക്കാൻ. അതൊരു ധൈര്യമാണ്. ഒന്നിനും ഉറപ്പില്ലാത്ത ഈ ജീവിതത്തിൽ നമുക്ക് എന്തെങ്കിലും പറ്റിയാൽ സാമ്പത്തികമായെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്ക് സമാധാനമുണ്ടാകണമല്ലേ. അങ്ങനെയാണ് ശരിഅ കംപ്ലയിന്റ് ആയ ടാറ്റാ ലൈഫ് ഇൻഷുറസിനെ കുറച്ചു അറിയുന്നതും അതിന്റെ പ്രാരംഭ നടപടികളിലേക്ക് പോകുന്നതും. അതിന്റെ ഭാഗമമായി ഒരു കംപ്ലീറ്റ് മെഡിക്കൽ ടെസ്റ്റ് അവർ പറയുന്നതു. ആ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഒരു നാൽപത്തി രണ്ടുകാരന് വരാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ. ഫാറ്റി ലിവർ സ്റ്റേജ് 1, ഷുഗറും കോളസ്ട്രോളും ബോർഡറിൽ. മൂത്രത്തിൽ ചെറുതായി ബ്ലഡ് ഉണ്ടെന്നും.
മൂത്രത്തിൽ ബ്ലഡ്.. ഞാൻ ജമിനായിയോട് ചോദിച്ചു. അവൾ പറഞ്ഞത് അതൊരു ചെറിയ പ്രശ്നം മുതൽ പ്രൊസ്റ്റേറ്റ്, ലിവർ, കിഡ്നി കാൻസർ വരെ ആകാമെന്നാണ്. പെട്ടന്ന് ഒരു ഡോക്ടറെ കാണാനുള്ള അഡ്വൈസും.
ഞാൻ ഇതു അയ്യൂബിനോട് പറഞ്ഞു. അവനാണ് ഈ ക്ലിനിക്കിൽ പോകാൻ പറഞ്ഞതു. അവനെ അറിയുന്ന ഒരു പെൺകുട്ടി അവിടെ വർക്ക് ചെയ്യുന്നുണ്ടെന്ന്. പ്രശസ്തമായ ഒരു ഹോസ്പിറ്റൽ ശൃംഗലയുടെ ഭാഗം. അങ്ങനെയാണ് ഡോക്ടർ പ്രവീൺ ഗുപ്തയെ കാണുന്നത്. ഒരു മലയാളി യൂറോളിജിസ്റ്റിനെ കിട്ടാത്ത വിഷമം ഉള്ളിൽ ഉണ്ടായെങ്കിലും ഡോക്ടമായുള്ള ആദ്യത്തെ കൺസൾട്ടിൽ അത് മാറി. വളരെ സിമ്പിൾ ആയിട്ട് ഡോക്ടർ എന്നോട് കാര്യങ്ങൾ സംസാരിച്ചു. ഒന്നുകൂടി ആ ബ്ലഡ് ടെസ്റ്റുകൾ ചെയ്യാൻ എന്നോട് പറഞ്ഞു.
ആ റിപ്പോർട്ടിലും മൂത്രത്തിൽ ബ്ലൂഡിന്റെ അംശം. കണ്ണുകൾകൊണ്ട് കാണാൻ കഴിയില്ല. hematuria.. ( ഹേമച്ചുറിയ)
ഡോക്ടർ എന്നോട് ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്യാൻ പറഞ്ഞു. അതിൽ നേരെത്തെ പറഞ്ഞതിനോടപ്പം എനിക്ക് ചെറിയ അളവിൽ പ്രൊസ്റ്റേറ്റ് മെഗാലിയ ആണെന്ന് പറഞ്ഞു. നാല്പത് കഴിഞ്ഞ പുരുഷൻമാരിൽ അത് സാധരണമാണെന്നും പേടിക്കണ്ടാനും ഡോക്ടർ പറഞ്ഞു . എന്നാലും കുറച്ചു കൂടി വിശദമായി പരിശോധിക്കാൻ ഒരു സി ടി സ്കാൻ ചെയ്യാൻമെന്നു പറഞ്ഞു. സി ടി സ്കാൻ റിപ്പോർട്ട് കിട്ടിയപ്പോൾ പ്രൊസ്റ്റേറ്റിക്കുറിച്ചല്ല, മറിച്ചു കിഡ്നിയിൽ ലീഷൻ ഉണ്ടത്രേ. പക്ഷെ പേടിക്കണ്ട.. അത് ക്യാൻസറസ് ഒന്നും അല്ലെന്ന് ഡോക്ടർ ഉറപ്പു നൽകി. എന്നാലും ഒന്നുകൂടി ഉറപ്പിക്കാൻ നമുക്കൊരു MRI സ്കാൻ ചെയ്യാമെന്ന് ഡോക്ടർ. കമ്പനി തന്നിരിക്കുന്നു ഇൻഷുറൻസ് നല്ലതായതിനാൽ ഇതൊക്കെ വളരെ പെട്ടന്ന് തന്നെ അപ്പ്രൂവ് ആകുന്നുണ്ടായിരുന്നു.
ഇക്കാ ഒന്നും പറഞ്ഞില്ല .. അയ്യൂബ്
ഡാ അത് കുറച്ചു പ്രശ്നമെന്നാണ് ഡോക്ടർ പറയുന്നത്. എന്റെ സ്വരത്തിലെ ടെൻഷൻ അവൻ തിരിച്ചറിഞ്ഞു.
റിപ്പോർട്ട് എവിടെ?
ഞാൻ എന്റെ ഫോണിലെ റിപ്പോർട്ട് എടുത്തു അവൻ നീട്ടി.
അവൻ അത് എടുത്തു അത് പോലെ കോപ്പി എടുത്തു ജെമിനായിയോട് ചോദിച്ചു.
Post-contrast scan shows early arterial enhancement in these lesions. Post-contrast scan shows early arterial enhancement in these lesions.
PIRADS IV . Needs clinicopathological correlation and further evaluation with PSA levels and TRUS biopsy.
ഇക്കാ അതിനു നിങ്ങളെ കിഡ്‌നിക്ക് അല്ലെ കുഴപ്പമെന്നു നേരെത്തെ പറഞ്ഞത്
ഇതിപ്പോ പ്രൊസ്റ്റേറ്റ് ന്റെ അല്ലെ..
എനിക്കൊന്നും അറിയില്ലെടാ. എന്റെ വാക്കുകളിൽ ഘനീഭവിച്ചു കിടന്ന സങ്കടം അവൻ തിരിച്ചറിഞ്ഞു.
ഞാൻ ഒരു കാര്യം ചെയ്യാം.. ഈ റിപ്പോർട്ട് ഞാൻ ഷെറിനു അയച്ചു കൊടുക്കാം. ഷെറിൻ അവന്റെ കൂടെ നാട്ടുകാരിയാണ്. സ്കൂളിൽ ഒരുമിച്ചു പഠിച്ചതും. അവൾ പറഞ്ഞത് കൊണ്ടാണ് ഈ ക്ലിനിക്കിൽ പോയതും.
ഇക്കാ സാധ്യത അല്ലെ പറയുന്നത്.. അല്ലാതെ ഉറപ്പൊന്നും അല്ലല്ലോ.. നിങ്ങ ടെൻഷൻ ആവാതെ...
അവൻ എന്നെ ആശ്വസിപ്പിച്ചു.
വല്ലതും കഴിച്ചാരുന്നോ? ഇവിടെ കുബൂസും ചിക്കൻ കറിയും ഉണ്ട്. ഞാൻ സാലഡ് കൂടി ഉണ്ടാക്കി തരാം.
ഇല്ലടാ വിശപ്പില്ല..
ഇന്ഷാ അല്ലാഹ് ശരിയാവും.. പോയൊന്നു ഫ്രഷ് ആയി വാ.. അവൻ എന്നെ ബാത്റൂമിലോട്ട് തള്ളി വിട്ടു.
തോർത്തെടുത്തു ബാത്‌റൂമിൽ കയറി ഷവർ തുറന്നു വിട്ടു. വെള്ളം തറയിൽ ചിതറി വീണു. മനസ്സിൽ അണപൊട്ടിയ സങ്കടവും.
പടച്ചോനെ നിന്റെ വലിയ പരീക്ഷണമൊന്നും താങ്ങാനുള്ള കരുത്തെനിക്കില്ല. അതിനുള്ള ധൈര്യവും... കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് സമ്പത്തൊന്നും വേണ്ടാ.. ഈ ചെറിയ ജീവിതം.. എന്റെ കുട്ടികളോടത്ത്.. എന്റെ ഭാര്യയോടപ്പം.. ഇത്ര മതി.. ആരോടും കൈ നീട്ടരുത്. അത്രയേ വേണ്ടു. ഈ ബലാ എനിക്ക് വെക്കല്ലേ ഞാൻ മനമുരുകി പ്രാർത്ഥിച്ചു.
മൊബൈൽ മെസ്സേജ് സൗണ്ട് കേട്ടാണ് കണ്ണ് തുറന്നത്. സ്ക്രീനിലേക്ക് നോക്കി.. സമയം രണ്ടു മണിക്ക് കഴിഞ്ഞിരിക്കുന്നു. പോപ്പ്അപ്പ് സ്‌ക്രീനിൽ ക്ലിനിക്കിന്റെ മെസ്സേജ്. ബ്ലഡ് റിസൾട്ട്. എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ പെട്ടന്ന്തന്നെ ലിങ്ക് ഓപ്പൺ ചെയ്തു. എന്റെ PSA
. 350 റേഞ്ച് കോളത്തിലേക്കു എന്റെ കണ്ണ് പാഞ്ഞു. അത് 3-10 ആണ്... എന്ന് വെച്ചാൽ എന്റെ PSA വളരെ കുറവ്.അപ്പൊ തന്നെ ജെമിനായിയോട് ചോദിച്ചു. അവൾ പറഞ്ഞത് അതൊരു നല്ല സൂചനയെന്നാണ്.
മനസിന്റെ പിരിമുറക്കമൊന്നു അയഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഡോക്ടറെ കാണാൻ ഞാൻ ഓടി. പക്ഷെ ഡോക്ടർ പറഞ്ഞതു ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ്. ജമിനായി തന്ന ആശ്വാസം പോലും ഡോക്ടർ എനിക്ക് തന്നില്ല. അയാളുടെ മുഖത്തെ ഭീതി അപ്പോഴുമുണ്ടായിരുന്നു. അതെന്നെ വീണ്ടും പേടിപ്പെടുത്തി. ഡ്രൈവ് ചെയ്യുമ്പോൾ കാലുകൾ കുഴയുന്നത് പോലെ തോന്നി.
ഞാൻ അയ്യൂബിനെ വിളിച്ചു. അതിരാവിലെ തന്നെ റൂമിൽ നിന്നറങ്ങിയതിനാൽ PSA റിപ്പോർട്ടിന്റെ കാര്യം അവനോടു പറഞ്ഞിരുന്നില്ല.
ഇക്കാ... രാവിലെ നേരെത്തെ പോയോ?
അതെ ഡോക്ടറെ കാണണമായിരുന്നു.. അതിനുമുൻപ് വണ്ടിയിൽ ലോഡ് ചെയ്യണ്ടേ... ഞാൻ പറഞ്ഞു.
ഞാൻ റിപ്പോർട്ടിന്റെ കാര്യവും ഡോക്ടർ പറഞ്ഞതും അവനോടു പറഞ്ഞു.
ഞാൻ റിപ്പോർട്ട് അവനു അയച്ചു കൊടുത്തു.
ജോലിക്ക് ചെയ്യാൻ ഒരു മൂടുമില്ല.. ആവശ്യം പറഞവർക്ക് മാത്രം സാധനങ്ങൾ കൊടുത്തു തിരിച്ചു റൂമിലോട്ട് ഡ്രൈവ് ചെയ്തു. അപ്പോഴാണ് അയ്യൂബിന്റെ കാൾ
ഇക്കാ ഷെറിൻ പറയുന്നത് രണ്ടാമതൊരു ഒപ്പീനിയൻ എടുക്കാണ്. സംഭവം അവൾ വർക്ക് ചെയ്യുന്ന ക്ലിനിക് ആണെങ്കിലും ഇൻഷുറൻസ് പേയ്‌മെന്റ് കിട്ടാൻ വേണ്ടി അവർ റിപ്പോർട്ടിൽ ചില തരികിടകളൊക്കെ ചെയ്യാറുണ്ടെന്നാണ്.
ഷെറിൻ അവൾക്ക് അറിയുന്ന ഒരു ഡോക്ടർക്കും അയച്ചു കൊടുത്ത് അവരും പറയുന്നത് ഒരു സെക്കന്റ് ഒപ്പീനിയൻ ആണ്.
അജ്മാനിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. അവിടെ അത്യാവശ്യം നല്ലതെന്നാണ് കെട്ടിട്ടുള്ളത്. അവിടെ ഒന്ന് കാണിക്കുന്നോ?
അവൻ പറഞ്ഞു നിർത്തി. എന്നാലും ഒരാളിന്റെ ആരോഗ്യം വെച്ചൊക്കെ ഇവിടെ ഇങ്ങനെ നടക്കുമോ? ഞാൻ ആകെ കൺഫ്യൂഷനിൽ ആയി.
വൈകുന്നേരം ഞാൻ ഡോക്ടർ പ്രവീൺ ഗുപ്തയെ വിളിച്ചു. ഞാൻ ബിയോപ്‌സിക്ക് റെഡി ആണെന്ന് പറഞ്ഞു. എനിക്കീ ടെൻഷൻ താങ്ങാൻ പറ്റില്ലന്നു. എന്റെ കൈയിൽ അത്രയും കാശ് ഇല്ല. Tabby ഉപയോഗിച്ച് ഇൻസ്റ്റാൾ മെന്റായി പേ ചെയ്യാമെന്നു പറഞ്ഞു.
നൊ നീഡ് ടു വറി യൂനുസ്. ഐ വിൽ അറേഞ്ച് ഇറ്റ് ആസ് സൂൺ ആസ് പോസ്സിബിൾ. ഗെറ്റ് മി സം ടൈം പ്ലീസ്.
ഡോക്ടർ ഉറപ്പ് നൽകി.
ദിവസങ്ങൾ രണ്ടു മൂന്നെണ്ണം ഇഴഞ്ഞു നീങ്ങി. എനിക്കാണെങ്കിൽ ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. വീട്ടിലേക്കുള്ള വിളികൾ കുറഞ്ഞു. എന്റെ വിളികൾ കുറഞ്ഞപ്പോൾ പ്രിയപ്പെട്ടവളുടെ മെസ്സേജ് കളുടെ എണ്ണം കൂടി.
ഡോക്ടറിന്റെ അനക്കമില്ല. ഒരു തവണ വിളിച്ചെങ്കിലും കിട്ടിയില്ല. അവസാനം അജ്മാനിലുള്ള ഹോസ്പിറ്റലിൽ കാണിക്കാൻ തീരുമാനിച്ചു
സുമുഖനായ ഒരു ഡോക്ടർ. ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരാൾ. എന്റെ റിപ്പോർട്ട് കണ്ടിട്ട്, അയാളുടെ മുഖത്തെ ഭാവം എനിക്ക് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. ആയാളും ഒരു നോർത്ത് ഇന്ത്യ കാരൻ ആയിരുന്നു.
ഹാവ് യു ഡൺ റക്റ്റൽ ക്സാമിനേഷൻ?
നൊ.. ഞാൻ പറഞ്ഞു
ഡോക്ടർ എന്നോട് പാന്റ് മാറ്റി തിരിഞ്ഞു കിടക്കാൻ പറഞ്ഞു. ഗ്ലൗ ഇട്ട കൈകൊണ്ടു പിൻഭാഗത്തു പരിശോധന നടത്തി.
ഇറ്റ് ഈസ് നോർമൽ.. നൊ നീഡ് ടു വറി എബൌട്ട് ദി റിപ്പോർട്ട്. യു ക്യാൻ ഡൂ എ PSA എഗൈൻ ആഫ്റ്റർ 3 ഓർ 6 മന്ത്സ്.
നൊ നീഡ് എ ബയോപ്‌സി നൗ.
ആ വാക്കുകൾ എനിക്ക് ആശ്വാസിത്തിന്റ പൊൻകിരണങ്ങൾ ആയിരുന്നു.
എന്തായാലും ഞാൻ എന്റെ ജോലിയിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.
വാരാധ്യത്തിലെ സെയിൽസ് മീറ്റിംഗിൽ
" ക്യാ ഹോഗയാ യൂനുസ്... സെയിൽസ് കം നാ ലാസ്റ്റ് ഹാപ്തെ മേം . ഗോവകാരനായ മാനേജറുടെ ചോദ്യം ഹാളിൽ ഉയർന്നു കേട്ടു.
സാർ.. ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ
മുഷ്കിൽ നഹിയെ യൂനുസ്.. യെ പഹലാ ടൈം നാ... Please ഡോണ്ട് റിപീറ്റ് ഇറ്റ്. അയാൾ പറഞ്ഞു നിർത്തി.
കുഴപ്പമില്ല.. ഒന്നാഞ്ഞു പിടിച്ചാൽ നടക്കാവുന്നതേ ഉള്ളൂ.. ഈ കമ്പനിയിൽ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഒരു നെഗറ്റീവ് വാക്ക് സെയിൽസ് മാനേജർ തന്നെ കുറിച്ച് പറയുന്നത്.
വൈകിട്ട് ഭാര്യയെ വിളിച്ചപ്പോൾ, അവൾക്കു പരിഭവം കുറച്ചു ദിവസമായി അവളോട് പഴയ സ്നേഹമില്ലെന്ന്. വാക്കുകൾ സ്നേഹമായി നിറഞ്ഞൊഴുകിയ ആ സംസാരത്തിനിടക്ക് എപ്പോഴോ ഞാൻ എന്റെ ഈപ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു.
അത്രയും നേരം പ്രണയപരവശയായി കേട്ടവൾ, പെട്ടന്ന് എന്തോ ആപത്തിൽ പെട്ടവളെ പോലെ ശ്വസിക്കാൻ പോലും പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി.
നിങ്ങളൊരു കാര്യം ചെയ്യു. എന്റെ സമാധാനത്തിനെങ്കിലും ഒരാഴ്ച ലീവ് എടുത്ത് ഇവിടെത്തെ ഏതെങ്കിലും നല്ലത് ഡോക്ടറെ കാണിക്കു. കണ്ട ഹിന്ദിക്കാരെ കാണിക്കാതെ ഏതെങ്കിലും നല്ല മലയാളി ഡോക്ടറെ കാണിക്കു.
ഞാൻ ഒരു കാര്യം ചെയ്യാം നമ്മളെ അവിടെത്തെ ഷീജ ഇപ്പൊ മെഡിക്കൽ കോളേജിൽ ആണ്. അവളെടുത്തു പറഞ്ഞു ഒരു OP അപ്പോയിന്റ്മെന്റ് എടുത്തു വെക്കാം. വരുന്ന അന്ന് തന്നെ പോയി കാണാം. അവളുടെ സ്വരത്തിലെ ടെൻഷൻ ഞാൻ തിരിച്ചറിഞ്ഞു.
പെട്ടന്ന് നാട്ടിൽ പോയാലോ എന്ന് എനിക്കും തോന്നി. ആന്വൽ ലീവിന്റെ സമയം കഴിഞ്ഞതിനാൽ ലീവ് കിട്ടും അതുറപ്പാണ്. മക്കളെയും കാണാം.
മാനേജരോട് പറഞ്ഞപ്പോൾ, ഒരാഴ്ച ആയതിനാൽ വലിയ എതിർപ്പൊന്നും ഇല്ലാതെ തന്നെ ലീവ് കിട്ടി.
നിങ്ങൾ ഒന്നും വാങ്ങിക്കേണ്ട.. പിള്ളേർക്ക് കുറച്ചു മിട്ടായി വല്ലതും. പിന്നെ ഉമ്മാക്ക് ഒരു സ്പ്രേയും സോപ്പും.
നിനക്കോ... ഞാൻ ചോദിച്ചു
എനിക്കുള്ളത് നിങ്ങള ടെസ്റ്റ് എല്ലാം ഓക്കെ ആയിട്ട് ഞാൻ പറയാം. അപ്പൊ വാങ്ങി തന്നാ മതി.
മനസ്സിൽ എന്തോ നൊമ്പരം ഒളിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. ഞാൻ ഷാജിക്കയോട് വണ്ടി പറയാം. വർഷങ്ങളായി നാട്ടിലെ ഡ്രൈവർ ആണ് ഷാജിക്ക.. എന്നെക്കാളും ഒരു അഞ്ചാറു വയസ്യെങ്കിലും മൂത്തതാണ് ഷാജിക്ക. സ്വന്തം വണ്ടി. പണ്ട് ആള് സൗദിയിൽ ആയിരുന്നു. എയർപോർട്ടിൽ നിന്നു വീട്ടിൽ വരുന്നതും തിരിച്ചു പോകുന്നതും
ഷാജിക്കാടെ വണ്ടിയിൽ ആണ്. വർഷങ്ങളായി.
അതെ.. മെഡിക്കൽ കോളേജിലേ അപ്പോയിന്റ്മെന്റ് കിട്ടിയില്ല. നേരിട്ട് യൂറോളജി ഡോക്ടറിന്റെ അപ്പോയിന്റ്മെന്റ് കിട്ടില്ല. ഞാൻ മെഴ്‌സി ഹോസ്പിറ്റലിലെ ഒരു സീനിയർ യൂറോളജിസ്റ്റ് ഉണ്ട്. ആൾക്ക് ഒരു 30 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ആളിന് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്. എയർപോർട്ടിന്നു അടുത്താണ് ഹോസ്പിറ്റലിൽ. അത് കേറി കണ്ടിട്ട് വന്നാ മതി. പിന്നെ വേറൊരു കാര്യം മെഡിക്കൽ കോളേജിലെ ഡോക്ടർ ഇല്ലേ ആളിനെ വേണമെങ്കിൽ രാത്രി വീട്ടിൽ പോയി കാണാം
വരുന്നതിന്റെ തലേന്ന് എനിക്കവൾ വാട്സ്ആപ്പിൽ മെസ്സേജ് ഇട്ടു.
എയർപോർട്ടിൽ ഇറങ്ങുമ്പോൾ, ഷാജിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ അവളും കുട്ടികളും ഉണ്ടാവാറുള്ളതാണ്. ഇത്തവണ നേരെത്തെ ഹോസ്പിറ്റലിൽ ആയതു കൊണ്ടാവാം അവൾ തന്നെ ഞങ്ങൾ വരുന്നില്ലന്നും പിള്ളേരോട് ഞാൻ വരുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും.
നിനക്ക് ഹോസ്പിറ്റലിൽ എന്തോ ടെസ്റ്റ് ഉണ്ടെന്നു റിഷ പറഞ്ഞു. എന്ത് പറ്റി? കണ്ടപാടേ ഷാജിക്ക ചോദിച്ചു. അതൊന്നും ഇല്ല ഇൻഷുറൻസ് ന്റെ ഒരു ടെസ്റ്റ് ആണ് അവിടെ ഭയങ്കര ചിലവാ ഞാൻ തട്ടിവിട്ടു.
ഡോക്ടർ നാരായണൻ പിള്ള. നരച്ച പുരികം തന്നെ പ്രായത്തെയും അനുഭവപരിക്ഞ്ജനത്തേയും കാണിക്കുന്നു. ഞാൻ കൊടുത്തു റിപ്പോർട്ടുകൾ തന്റെ കട്ടി കൂടിയ കണ്ണട നേരെവെച്ചു ശ്രദ്ധാപൂർവ്വം വായിച്ചു.
ആ കട്ടിലിൽ കേറി കിടക്ക്.. ഡോക്ടർ പറഞ്ഞു. പഴയ റക്റ്റൽ ക്സാമിനേഷൻ വീണ്ടും ആവർത്തിച്ചു..
തനിക്കു ഒരു കുഴപ്പമില്ലടോ.. ഇതൊക്കെ കാശ് തട്ടനാണെന്നാണ് തോന്നുന്നത്.. ഒരു കാര്യം പോകുമ്പോൾ ആ നെഫ്റോളജിസ്റ്റിനെ കൂടി കാണിക്ക് റിപ്പോർട്ടിൽ കിഡ്നിയുടെ എന്തോ പറയുന്നുണ്ടല്ലോ ഗ്ലൗ ഊരി വേസ്റ്റ് ബിനിലേക്ക് ഇട്ടിട്ട് ഡോക്ടർ തന്റെ സീറ്റിൽ വന്നിരുന്നു.
ഞാൻ ഡോക്ടറിന് നന്ദി പറഞ്ഞു നേഫ്റോളജിസ്റ്റിന്റെ കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു ലേഡി വന്നു. ഡോക്ടർ ഐശ്വര്യ. അവരെന്റെ റിപ്പോർട്ട് പരിശോധിച്ചു.
കിഡ്നിക്കു പ്രശ്‌മൊന്നുമില്ല. ബട്ട്... പ്രൊസ്റ്റേറ്റ് റിപ്പോർട്ട്... ഡോക്ടർ കുഴപ്പമൊന്നുമില്ലന്നു പറഞ്ഞു. ഇതിൽ പൈറാട് 4 ആണല്ലോ...
അവർ പെട്ടന്ന് തന്നെ ഡോക്ടർ നാരായണൻ പിള്ളയെ വിളിച്ചു. അവർ എന്തെക്കെയോ പരസ്പരം സംസാരിച്ചു.
പിന്നീട് അവർ സീറ്റിൽ വന്നിരുന്ന ശേഷം
ഒരു കാര്യം ചെയ്യാം നിങ്ങൾക്കു എന്തായാലും തിരിച്ചു പോവേണ്ടേതല്ലേ..
അവരെന്നോട് സംസാരിക്കുമ്പോൾ, അവരുടെ മുഖത്തെ വിഹ്വലത എന്റെ നെഞ്ചിൽ വീണ്ടും തീ കോരിയിട്ടു.
ഡോക്ടർ മനോജ് സീനിയർ യൂറോളിജിസ്റ്റാണിവിടെ. ഇന്ന് ലീവ് ആണ് ഡോക്ടർ. നാളെ വന്നു കാണു. ഫർദർ ഡീറ്റെയിൽസ് ഡോക്ടർ പറയും.
ഞാൻ വീണ്ടും നീറി പുകയാൻ തുടങ്ങി.
ഞാൻ ഡോക്ടറിന്റെ കാബിനിൽ നിന്നിറങ്ങി ഞാൻ കാർ പാർക്കിംഗ് ലോട്ട് നടക്കാൻ തുടങ്ങി.
ഡാ നിന്നെ റിഷ രണ്ടു മൂന്നു വട്ടം വിളിച്ചായിരുന്നു. നീ നാട്ടിലെ സിം ഇട്ടിലായിരുന്നോ? ഷാജിക്ക ചോദിച്ചു സത്യത്തിൽ ഞാനത് മറന്നിരുന്നു.
നീ ഒന്ന് വിളിക്ക്... ഷാജിക്ക എന്നോട് പറഞ്ഞു. ഞാൻ ഫോൺ വാങ്ങി കുറച്ചു മുന്നിലോട്ട് നടന്നു. ഫോൺ റിങ് ചെയ്ത ഉടനെ അവൾ എടുത്തു " ഡോക്ടർ എന്ത് പറഞ്ഞു? " ശ്വാസം വിടാതെ അവൾ ചോദിച്ചു.
ഞാൻ ഉണ്ടായ സംഭവം പറഞ്ഞു.
നിങ്ങൾ ഒരു കാര്യം ചെയ്യു.. ആ മെഡിക്കൽ കോളേജിലെ ഡോക്ടറെ ഒന്ന് വീട്ടി പോയി കാണു. നാല് മണിക്ക് ശേഷം വീട്ടിൽ ആളെ കാണും..
അവൾ പറഞ്ഞു
എന്തായി ടെസ്റ്റ്?.. ഞാൻ ഫോൺ കട്ട് ചെയ്തു ഷാജിക്കാക്ക് തിരിച്ചുകൊടുക്കുമ്പോൾ അയാൾ ചോദിച്ചു
എല്ലാം ആയില്ല.. നാളെ ചിലപ്പോ വരേണ്ടി വരും.. നമുക്ക് ഒരു ഡോക്ടറെ കൂടെ കാണാനുണ്ട്.. മെഡിക്കൽ കോളേജിലെ.. ഡോക്ടറെ വീട്ടിപോയാ മതി.
വീട് അറിയാമോ?
വീട് അറിയില്ല. സ്ഥലം അറിയാം.. പാഴൂർ ആണെന്ന് അറിയാം. വലിയ ദൂരമില്ല ഇവിടുന്ന്. ഫേമസ് ഡോക്ടർ ആണ്.. അവിടെ അന്വേഷിച്ചാ വീട് കണ്ടെത്താം.
സമയം വൈകുനേരം അഞ്ചു മണി കഴിഞ്ഞിരുന്നു. പാഴൂർ എത്തുമ്പോൾ അഞ്ചര. തൊട്ടടുത്തു കണ്ട ചായകടയുടെ മുൻപിൽ നിർത്തി രണ്ടു ചായ പറഞ്ഞു. കടക്കാരൻ ചായ അടിക്കുന്നതിനിടയിൽ, ദേവരാജൻ ഡോക്ടറിന്റെ വീടെവിയാന്ന് അറിയുമോന്നു ഞാൻ ചോദിച്ചു. അതിവിടെ തൊട്ടടുത്തല്ലേ.. ഇവിടുന്ന് നേരെത്തെ പോയാ മതി. ഒരു കിലോമീറ്ററില്ല... അയാൾ ചായ ഞങ്ങൾക്ക് നേരെത്തെ നീട്ടികൊണ്ട് പറഞ്ഞു.
ഷാജിക്കാ പതുക്കെ പോയാ മതി.. ഞാൻ പറഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ആ ബോർഡ് കണ്ടു.
Dr. Devarajan . MBBS MD Mch DNB
Medical College Kozhikode
ഡോക്ടറിന്റെ വീടിനു മുൻപിൽ ഉത്സവത്തിനുള്ള ആൾക്കാർ. വീടിന്റെ ഉള്ളിൽ കാർഡ് എഴുതാൻ ഇരിക്കുന്ന സ്ത്രീയോട് കാര്യം പറഞ്ഞു
ഡോക്ടർ ഒരു നൂറു പേരെയേ പരിശോധിക്കൂ. അത് തന്നെ ആ നമ്പറിൽ മെസ്സേജ് അയച്ചു അപ്പോയിന്റ്മെന്റ് എടുക്കണം. ചുവരിൽ എഴുതി വെച്ച നമ്പറിലേക്കു ചൂണ്ടികൊണ്ട് അവർ പറഞ്ഞു.
ഞാൻ അവരോടു കാര്യം പറഞ്ഞു. കുറെ ദൂരെയിന്നാണെന്നു കേട്ടപ്പോൾ
ഒരു കാര്യം ചെയ്യാം, പേരും നമ്പറും തന്നിട്ട് പോയിട്ട് ഒരു രണ്ടര മൂന്നു മണിക്കൂർ കഴിഞ്ഞു വാ.. അപ്പോഴേക്കും ഞാൻ വിളിക്കാം.
ഞങ്ങൾ പുറത്തേക്കിറങ്ങി... രാത്രി ഒമ്പത് മണിയായപ്പോൾ തിരിച്ചു വന്നു. അപ്പോഴേക്കും ഡോക്ടറെ കാണാനുള്ള തിരക്ക് കുറഞ്ഞിരുന്നു. കുറച്ചു എന്റെ പേര് വിളിച്ചു. കേറും മുൻപ് ഡോക്ടറിന്റെ ഫീസ് ഞാൻ അവരോട് ചോദിച്ചിരുന്നു.
നീണ്ട ഒരു ടേബിളിന് പിന്നിൽ ഡോക്ടർ ഇരിക്കുന്നു. ടേബിൾ ചുറ്റമായി പ്ലാസ്റ്റർ ഓഫ് പാരിസിൽ തീരത്തെ മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങൾ. ഒരു വശത്തു തടിച്ച കുറെ പുസ്തകങ്ങൾ. ഒരു ലാപ്ടോപ്.
എന്താ പ്രശ്നം?
ഞാൻ എന്റെ കാര്യം ചുരുക്കി പറഞ്ഞു.
എടൊ തന്റെ PSA വളരെ കുറവല്ലേ.. ഇത്രയും പേടിക്കേണ്ട.. പ്രായം 42.. തനിക്കു എന്തായാലും ഒരു കൺഫർമേഷന് വേണ്ടി നമുക്ക് ഒരു PET CT സ്കാൻ ചെയ്തു നോക്കാം. അതാമ്പോൾ എല്ലാം കൃത്യമായി അറിയാം.
ഇവിടെ ആകെയുള്ള നാലു സ്കാനിങ് സെന്ററിൽ മാത്രമേ ഈ PET CT സ്കാനിംഗ് ഉള്ളൂ . എരഞ്ഞിപ്പാലം ദയ സ്കാനിംഗിൽ അതുണ്ട്. അതാവുമ്പോൾ തന്റെ ഫുൾ ഡൌട്ടും ക്ലിയർ ആവും. ടെൻഷൻ ഇല്ലാതെ തിരിച്ചു ഗൾഫിൽ പോവുകയും ചെയ്യാം.
വീട്ടിൽ എത്തുമ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു.
കാളിങ് ബെൽ അമർത്തി അതിലെ കിളിയൊച്ച നിൽക്കുന്നതിനു മുൻപിൽ വാതിൽ തുറന്നു. ഉമ്മയും കുട്ടികളും ഉറങ്ങിയിരുന്നു. എന്നെ കാത്തവൾ ഉറങ്ങാതെ അടച്ചു വെച്ച ഭക്ഷണത്തിനു മുൻപിൽ ഉണ്ടായിരുന്നു.
ഷാജിക്ക.. കാശ് എല്ലാം കൂടെ നാളെ തരാം.. ഞാൻ പറഞ്ഞു തീരുമുൻപ്
ഇല്ലക്കാ ബാലൻസ് എത്രയാന്നു പറഞ്ഞാ മതി. ഞാൻ ഗൂഗിൾ പേ ചെയ്യാം.
ഇവിടുന്ന് ഇറങ്ങുപ്പോൾ 1000 രൂപ പെട്രോൾ അടിക്കാൻ ഗൂഗിൾ പേ ചെയ്തിരുന്നു. ഷാജി പറഞ്ഞു
ഡോർ അടച്ചു, തിരിയും മുൻപ് അവളെന്നെ കെട്ടിപിടിച്ചു. ങ്ങള് ഒന്ന് കൊണ്ടും പേടിക്കണ്ട, ഇങ്ങക്ക് ഒന്നുമാവുല്ല.. ഇനി എന്തായാലും നമുക്ക് ഒരുമിച്ചു നേരിടാം.
എന്റെ കണ്ണ് നിറഞ്ഞു പുറത്തെകൊഴുകുമോ ഇന്ന് ഞാൻ ഭയപ്പെട്ടു. എന്നാലും എനിക്ക് പിടിച്ചു നിർത്താൻ ആയില്ല. ശബ്ദമില്ലാതെ കണ്ണീർ കവിളിൽ കൂടി