"അളിയാ അവൾ എന്നെ നോക്കുന്നുണ്ട്" ... ഷാകുട്ടൻ പറഞ്ഞു.
എ സി വീഡിയോ കോച്ചു ബസിൽ കയറിയപ്പെഴാണ് അവളെ ഷാകുട്ടൻ ആദ്യമായി കാണുന്നത്. ഇങ്ങനെ ഒരു പെൺകുട്ടി ഇവിടെ പഠിക്കുന്നുണ്ടായിരുന്നോ ? ഇതുവരെ കണ്ടിട്ടില്ലല്ലോ. കാണാൻ നല്ല ഭംഗിയുണ്ട്. തുടുത്ത മുഖത്തിന് ചേരുന്ന ആ ചുവന്ന ഷാൾ അവൾ ഇടക്കിടെ തലയിലേക്ക് പിടിച്ചിടുന്നുണ്ട്. മനോഹരമായ ആ കാർകൂന്തൽ തലയിലെ ഷാളും കടന്നു നിതംബത്തിനടുത്തേക്കു എത്തി നിൽക്കുന്നു. കണ്ണുകളിൽ പ്രണയത്തിന്റെ മീനുകൾ പിടയുന്നുണ്ടോ.
പടച്ചോനെ ഇവളെ എനിക്ക് തന്നെ വീഴണേ ... ശാകുട്ടൻ മനമുരുകി പ്രാർത്ഥിച്ചു. ഒരെണ്ണം ഒത്തുകിട്ടാൻ എത്ര കാലമായി കഷ്ടപ്പെടുന്നു. ശാകുട്ടൻ വീണ്ടും അവളെ നോക്കിയിരുന്നു
" എല്ലാവരും ഇങ്ങനെ ചുമ്മാ ഇരുന്ന മതിയോ ? ഇതൊരു ടൂർ ആല്ലേ . എന്തെങ്കിലും എന്റർറ്റെയിൻമെന്റ് വേണ്ടേ ?? കമ്പ്യൂട്ടർ സെന്റർ ഉടമ ചോദിച്ചു.
സാർ അന്താക്ഷരി ആയാലോ ?? ശാകുട്ടൻ പെട്ടന്ന് ചോദിച്ചു .
അന്നത്തെ റാത്തിക്കലിന്റെ ഞങ്ങൾക്കിടയിലെ വിനോദങ്ങളിൽ ഒന്നായിരുന്നു അത്. പാടാനറിയാത്ത ഞാൻ വരെ "ആലെലോ പുലോ യും വൃന്ദാവന കണ്ണാ യും " ഒക്കെ പാടിയിരുന്ന കാലം. ശാകുട്ടൻ അതിൽ കേമനും. കൂട്ടത്തിലെ പാട്ടുകാരനും. അങ്ങനെ അന്താക്ഷരി തുടങ്ങി . തൻ്റെ ഊഴം എത്തിയപ്പോഴെക്കെ ദർബാർ രാഗത്തിലും അമൃത വർഷിണി രാഗത്തിലുമൊക്കെ ശാകുട്ടൻ പാടാൻ തുടങ്ങി. പാട്ടിന്റെ ഇടയിൽ നായികയെ ഇടകണ്ണിട്ട് നോക്കും. ഉം നോക്കുന്നുണ്ട് നോക്കുന്നുണ്ട് .... സമാധാനമായി.
ഇടക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു. എന്തുകൊണ്ടോ ഇഷ്ടമാണെന്നു പറയാൻ മാത്രം നാവു പൊങ്ങിയില്ല.
കൊടൈക്കനാൽ എത്തി . തണുത്ത തെന്നൽ തഴുകി കടന്നു. സുഖകരമായ തണുപ്പ് പതുക്കെ ശരീരത്തിൽ അരിച്ചു കയറി. പ്രേമിക്കാൻ പറ്റിയ മൂട്. പക്ഷെ അവളെ അറിയിക്കാതെ പ്രണയിച്ചിട്ട് എന്ത് കാര്യം. അവസാനം ഒരു ഹംസത്തെ വിടാൻ തീരുമാനിച്ചു
ഷിബിലി അളിയാ ഒരു സഹായം ചെയ്യിടാ .. ശകുട്ടൻ പറഞ്ഞു
അവളുടുത്തു ഞാൻ പോയി പറയണമായിരിക്കും . ധൈര്യമില്ലെങ്കിൽ നോക്കി വെള്ളമിറക്കിയാ മതി ഷിബിലി പറഞ്ഞു നിർത്തി
അളിയാ പ്ളീസ് ... ശാകുട്ടൻ കെഞ്ചി . ഓക്കേ ഒരു തവണ ഞാൻ പറയാം. ഷിബിലി പറഞ്ഞു
ആരു നിന്നെ എൻജോളിനടീ നോക്കുന്നത് .. അമ്പു തിരിച്ചു ചോദിച്ചു. അളിയാ അമ്പു സത്യമായിട്ടും നോക്കുന്നുണ്ട്... ഷാകുട്ടൻ വീണ്ടും പറഞ്ഞു. നീ ഇടങ്കണ്ണിട്ട് ഒന്നു നോക്കിയാണ് .. അമ്പു പതിയെ ആ പെണ്കുട്ടിയെ ശ്രദ്ധിച്ചു. ശരിയാണ് അവൾ ഇടക്കിടെ ഇടക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്. അതിനി എന്നെയാണോ അതോ ഇവനെയോ അതോ ശിബിലിയോ. അഹ് ആരെയെങ്കിലും ആവട്ടെ. എന്തായാലും ബസിൽ കേറിയപ്പോഴേ അവളെ കണ്ട മാത്രയിൽ ഷാകുട്ടൻ പറഞ്ഞിരുന്നു "ഇവളെ ഞാൻ ബുക്ക് ചെയ്തു. വേറെയാരും നോക്കരുത്".
പ്ലസ് പോയിന്റ് കമ്പ്യൂട്ടർ സെന്ററിൽ കമ്പ്യൂട്ടർ പഠിക്കുന്ന കാലം. കമ്പ്യൂട്ടർ ആയിരുന്നു അന്നത്തെ ട്രെൻഡ്. പഠിച്ചാൽ ഗൾഫിൽ നല്ല ജോലി കിട്ടുമെന്ന് ഒരു ധാരണ പരക്കെ ഉണ്ടായിരുന്നു.എന്തിനേറെ പറയുന്നു കമ്പ്യൂട്ടർ ഗൾഫ് കോഴ്‌സുകൾ വരെ ഉണ്ടായിരുന്നു അന്ന്. 2000 ന്റെ ആദ്യപാദം. വർക്കലയിൽ എമ്പാടും ഒരുപാട് സെന്ററുകൾ. പഠിതാക്കളെ കിട്ടാൻ വേണ്ടി പല തന്ത്രങ്ങളും അതിന്റെ ഉടമകൾ പ്രയോഗിച്ചിരിന്നു. അതിലൊന്നാണ് ഈ ടൂർ പോക്ക്. ടൂ കൊടൈകനാൽ.
സത്യത്തിൽ ശിബിലി അന്നവിടെ പഠിക്കുന്ന ആളല്ല.പക്ഷെ പഠിക്കുന്ന ആളിന് വേണമെങ്കിൽ ഒരാളെ കൂടെ കൂട്ടാം. അങ്ങനെ വന്നതാണ്.
എ സി വീഡിയോ കോച്ചു ബസിൽ കയറിയപ്പെഴാണ് അവളെ ഷാകുട്ടൻ ആദ്യമായി കാണുന്നത്. ഇങ്ങനെ ഒരു പെൺകുട്ടി ഇവിടെ പഠിക്കുന്നുണ്ടായിരുന്നോ ? ഇതുവരെ കണ്ടിട്ടില്ലല്ലോ. കാണാൻ നല്ല ഭംഗിയുണ്ട്. തുടുത്ത മുഖത്തിന് ചേരുന്ന ആ ചുവന്ന ഷാൾ അവൾ ഇടക്കിടെ തലയിലേക്ക് പിടിച്ചിടുന്നുണ്ട്. മനോഹരമായ ആ കാർകൂന്തൽ തലയിലെ ഷാളും കടന്നു നിതംബത്തിനടുത്തേക്കു എത്തി നിൽക്കുന്നു. കണ്ണുകളിൽ പ്രണയത്തിന്റെ മീനുകൾ പിടയുന്നുണ്ടോ.
പടച്ചോനെ ഇവളെ എനിക്ക് തന്നെ വീഴണേ ... ശാകുട്ടൻ മനമുരുകി പ്രാർത്ഥിച്ചു. ഒരെണ്ണം ഒത്തുകിട്ടാൻ എത്ര കാലമായി കഷ്ടപ്പെടുന്നു. ശാകുട്ടൻ വീണ്ടും അവളെ നോക്കിയിരുന്നു
" എല്ലാവരും ഇങ്ങനെ ചുമ്മാ ഇരുന്ന മതിയോ ? ഇതൊരു ടൂർ ആല്ലേ . എന്തെങ്കിലും എന്റർറ്റെയിൻമെന്റ് വേണ്ടേ ?? കമ്പ്യൂട്ടർ സെന്റർ ഉടമ ചോദിച്ചു.
സാർ അന്താക്ഷരി ആയാലോ ?? ശാകുട്ടൻ പെട്ടന്ന് ചോദിച്ചു .
അന്നത്തെ റാത്തിക്കലിന്റെ ഞങ്ങൾക്കിടയിലെ വിനോദങ്ങളിൽ ഒന്നായിരുന്നു അത്. പാടാനറിയാത്ത ഞാൻ വരെ "ആലെലോ പുലോ യും വൃന്ദാവന കണ്ണാ യും " ഒക്കെ പാടിയിരുന്ന കാലം. ശാകുട്ടൻ അതിൽ കേമനും. കൂട്ടത്തിലെ പാട്ടുകാരനും. അങ്ങനെ അന്താക്ഷരി തുടങ്ങി . തൻ്റെ ഊഴം എത്തിയപ്പോഴെക്കെ ദർബാർ രാഗത്തിലും അമൃത വർഷിണി രാഗത്തിലുമൊക്കെ ശാകുട്ടൻ പാടാൻ തുടങ്ങി. പാട്ടിന്റെ ഇടയിൽ നായികയെ ഇടകണ്ണിട്ട് നോക്കും. ഉം നോക്കുന്നുണ്ട് നോക്കുന്നുണ്ട് .... സമാധാനമായി.
ഇടക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു. എന്തുകൊണ്ടോ ഇഷ്ടമാണെന്നു പറയാൻ മാത്രം നാവു പൊങ്ങിയില്ല.
കൊടൈക്കനാൽ എത്തി . തണുത്ത തെന്നൽ തഴുകി കടന്നു. സുഖകരമായ തണുപ്പ് പതുക്കെ ശരീരത്തിൽ അരിച്ചു കയറി. പ്രേമിക്കാൻ പറ്റിയ മൂട്. പക്ഷെ അവളെ അറിയിക്കാതെ പ്രണയിച്ചിട്ട് എന്ത് കാര്യം. അവസാനം ഒരു ഹംസത്തെ വിടാൻ തീരുമാനിച്ചു
ഷിബിലി അളിയാ ഒരു സഹായം ചെയ്യിടാ .. ശകുട്ടൻ പറഞ്ഞു
അവളുടുത്തു ഞാൻ പോയി പറയണമായിരിക്കും . ധൈര്യമില്ലെങ്കിൽ നോക്കി വെള്ളമിറക്കിയാ മതി ഷിബിലി പറഞ്ഞു നിർത്തി
അളിയാ പ്ളീസ് ... ശാകുട്ടൻ കെഞ്ചി . ഓക്കേ ഒരു തവണ ഞാൻ പറയാം. ഷിബിലി പറഞ്ഞു
എന്നിട്ടും വെടല സ്വരം പുറത്ത് ചാടി. ആ നിൽക്കുന്നതു എന്റെ കൂട്ടുകാരനാണ്. ഷാകുട്ടനെ ചൂണ്ടി ശിബിലി തുടർന്നു. അവനു കുട്ടിയെ ഇഷ്ടമാണ്.
അതു പിന്നെ ... പെണ്കുട്ടിയുടെ സ്വരം ഒന്നു പതറി. ഇന്ന് മാത്രം കണ്ട ഒരാളെ എങ്ങനെ ഇഷ്ടപ്പെടും ... ഇപ്പൊ എനിക്കൊന്നും പറയാൻ പറ്റൂല്ല.. അവൾ പറഞ്ഞു നിർത്തി.
ഒരു നിമിഷം ഷാകുട്ടൻ നിരാശനായി. പടച്ചോനെ അവളും കൈവിട്ടു പോവുകയാണോ ?
എന്തായാലും ഇഷ്ടമല്ലന്നു പറഞ്ഞില്ലല്ലോ. കുട്ടി സമയമെടുത്തു ആലോചികട്ടെ . ഷാകുട്ടൻ സമാധാനിച്ചു.
ടൂർ കഴിഞ്ഞ വരവിൽ ഷാകുട്ടൻ അവളുടെ വീട് കണ്ടു. അതു വഴി ആയിരുന്നു ബസ് തിരികെ വന്നത്. സമയം രാത്രി ആയിരുന്നെങ്കിലും സ്ഥലവും വീടും മനസിൽ കുറിച്ചിട്ടു. വീട്ടിൽ തിരിച്ചെത്തി. ഉള്ളു നിറയെ അവളാണ്. ചുവന്ന ഷാൾ ഇട്ട തുടുത്ത സുന്ദരി.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, അവളെ കാണാനുള്ള അടങ്ങാത്ത ത്വരയുമായി റാത്തിക്കൽ ജങ്ഷനിൽ നിൽക്കുമ്പോഴാണ് സമീർ വരുന്നത്.
കണ്ടമാത്രയിൽ സമീർ " അളിയാ ടൂർ എങ്ങനെ ഉണ്ടായിരുന്നു. വല്ല കിളിയും ഉണ്ടായിരുന്ന ....
നീ വാ ഞാൻ പറയാം. ഷാകുട്ടൻ പറഞ്ഞു. കടപ്പുറത്തിരുന്നു ഷാകുട്ടൻ കഥ മൊത്തം വിസ്തരിച്ചു പറഞ്ഞു. അവസാനം "അവളുടെ വീട് എനിക്കറിയാം. അവളു ഇറങ്ങിയപ്പോൾ കണ്ടതാ. രാത്രി അയോണ്ടാവും അവളുടെ ഉമ്മ ആണെന്ന് തോന്നുന്നു ഒരു സ്ത്രീയും പിന്നെ വേറൊരു പെണ്ണും. ചേച്ചിയോ അനിയത്തിയോ ആയിരിക്കും വീട്ടിന്റെ ഗേറ്റിൽ ഉണ്ടായിരുന്നു. ഷാകുട്ടൻ പറഞ്ഞു നിർത്തി
അളിയാ നീ പേടികണ്ടടാ ... നമുക്ക് പോവാം. ഇന്ന് വൈകിട്ട് തന്നെ.. തന്റെ ബൈക്കിന് ഒരു ലിറ്റർ പെട്രോളും പിന്നെ പെണ്കുട്ടിയുടെ ചേച്ചിയെയും മനസ്സിലോർത്തു സമീർ അവനെ സമാധാനിപ്പിച്ചു.
അളിയാ എന്തു പറഞ്ഞു ആ വീട്ടിൽ പോകും . ഷാകുട്ടൻ ചോദിച്ചു.
സമീർ ഒരു നിമിഷം ആലോചിച്ചു. ഒരു ഐഡിയ ഉണ്ട് . ഒരു ഗൾഫ്‌കാരന്റെ വീട്ടിൽ കത്തു കൊണ്ട് കൊടുക്കുന്ന രീതിയിൽ പോയാലോ.
കൊള്ളാം ബെസ്റ്റ് .. ഷാകുട്ടൻ പറഞ്ഞു.
അന്ന് വൈകിട്ട് ഷാകുട്ടനും സമീറും ബൈക്കിൽ അവളുടെ വീട്ടിലേക്ക് തിരിച്ചു.
അളിയാ വർക്കല വഴി പോകാം .. സമീർ പറഞ്ഞു
അതെന്തിന് അളിയാ? ഷാകുട്ടൻ ചോദിച്ചു
വണ്ടിക്കു പെട്രോൾ ... സമീർ
അതു പാലച്ചിറന്നു അടിക്കാം.
അവിടെത്തെ എണ്ണ മോശമാണ് അളിയാ സമീർ വീണ്ടും പറഞ്ഞു
പന്നീ ... കിട്ടിയ അവസരം മുതലാക്കിടാ .. ഷാകുട്ടൻ മനസിൽ പറഞ്ഞു.
വർക്കല പോയി പെട്രോൾ അടിച്ചു പഴയെന്ത എത്തിയപ്പോഴാണ് ഗൾഫ് കത്തിന്റെ കാര്യം ഓർമ വന്നത്.
സമീർ കെ പി കൂള്ബാറിന്റെ മുന്നിൽ വണ്ടി നിർത്തി. പണ്ട് എപ്പോഴോ അവിടന്നു ഒരു എയർ മെയിൽ കവർ വാങ്ങിയിട്ടുണ്ട്. പിന്നെ ഷാകുട്ടനെ പൊളന്നു ഒരു പഫ്സും ഡ്രിങ്ക്‌സും.
ഇവിടെ എയർ മെയിൽ കവർ ഇല്ല. പിന്നെ ഗൾഫിൽ കത്ത് അയക്കണമെങ്കിൽ എയർ മെയിൽ ഉണ്ട് . നമ്മുടെ ഇൻലാണ്ട് പോലെ യുള്ള സാധാനമേ .. കൂള്ബാറിലിലെ ആള് പറഞ്ഞു
എന്നാ പിന്നെ അതെടു. കൂടെ രണ്ടു പഫ്സും രണ്ടു ഡ്രിങ്ക്‌സും.
ഷാകുട്ടൻ സമീറിനെ ഈ സംഭവം പ്ലാനിൽ ഇല്ലായിരുന്നല്ലോ എന്ന മട്ടിൽ. എയർ മെയിൽ വന്നു കൂടെ ഡ്രിങ്ക്‌സും പഫ്സും.
അണ്ണാ എഴുതാൻ ഒരു പേനയും
സമീർ വടിവൊത്ത അക്ഷരത്തിൽ എയർ മെയിലിൽ എഴുതി
ഹംസ
കൊടുവള വീട്
നരിക്കല്ലു മുക്ക്
പേന തിരിച്ചു കൊടുത്തു ഷാകുട്ടനും സമീറും അങ്ങോട്ട് യാത്ര തിരിച്ചു.
അളിയാ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലല്ലേ അല്ലെ .. സമീർ തന്റെ സുരക്ഷ ഒന്നു കൂടി ഉറപ്പ് വരുത്തി.
ഇല്ല അളിയാ .. ഒരു ഉമ്മയും രണ്ടു പെണ്പിള്ളേരും ... ആണുങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നുങ്ങി രാത്രി അവരല്ലേ ഗേറ്റിൽ വന്നു നിക്കൂ.. ഷാകുട്ടൻ ഉറപ്പിച്ചു പറഞ്ഞു .
വണ്ടി വീടിന്റെ മുൻപിൽ എത്തി. വണ്ടി ഓഫ് ചെയ്തു രണ്ടുപേരും ഗേറ്റ് തുറന്നു
അളിയാ വണ്ടി സ്റ്റാർട്ട് ചെയ്തു വെക്കണോ ??
ഷാകുട്ടൻ ചോദിച്ചു
എന്തിനു .. പെണ്ണുങ്ങളല്ലേ ഉള്ളത് .. നമുക്ക് ഹാൻഡിൽ ചെയ്യാമിടാ .... സമീർ പറഞ്ഞു
രണ്ടുപേരും ഒരുമിച്ചു വീടിന്റെ മുന്പിലെത്തി . ബെല്ലടിക്കാൻ സ്വിച്ച്ലോട്ടു കൈ പോയപ്പോഴാണ്
ആരാ ?? കാട്ടുപോത്തിന്റെ അമറൽ പോലെ ഒരു സ്വരം.
സിറ്റ്ഔട്ടിൽ ഇരിക്കുന്ന ആളിനെ അപ്പോഴാണ് രണ്ടുപേരും കണ്ടത്.
രൂപം കണ്ട ഷാകുട്ടൻ കാലു അറിയാതെ പിന്നിലോട്ടു വെച്ചു
സ്വരം മാത്രമല്ല ഏതാണ്ട് രൂപവും അതുപോലെ തന്നെ. ഏതാണ്ട് ഒരു ആറടി പൊക്കവും മൈക്ക് ടൈസന്റെ മസിലുമുള്ള ഒരാൾ.
എന്തു വേണം ??
സമീറിന്റെ തൊണ്ട വരണ്ടു.
ഹംസക്കാടെ ..... വീ ടു ഇത...ല്ലേ.. സമീർ അറിയാതെ വിക്കി
അല്ല മോനെ ....സമീറിന്റെയും ഷാകുട്ടന്റെയും പരിങ്ങൽ കണ്ടപ്പഴേ എന്തോ ഉടായിപ്പ് ഉണ്ടെന്ന് അയാൾക്ക് തോന്നിക്കാണണം.
ഒരു ക ത്തുണ്ട് മാമച്ചീ .. ഗൾഫിന്നു... സമീർ പെട്ടന്ന് തന്മയത്വത്തോടെ പറഞ്ഞു.
തന്നെ മക്കളേ.. ആരയച്ചത് മക്കളെ ....
പെട്ടന്ന് സമീർ ഒന്നു പരുങ്ങി.
ചിലപ്പോൾ നമ്മള അപ്പുറത്ത് ഒരു ഹംസയുണ്ട് . ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ട്..
ഇങ്ങോട്ട് കേറി വരീം മക്കളേ..
അയാൾ സമീറിന്റെ കൈയിലെ കത്ത് അപ്പോഴാണ് ശ്രദ്ധിച്ചത്. നാട്ടിലെ എയർ മെയിലിൽ ഗൾഫിന്നു കത്ത്.
രണ്ടു സുന്ദരിമാരായ പെണ്കുട്ടികള് വീട്ടിൽ ഉള്ള ഏതൊരു ആണിനും പെട്ടന്ന് മനസിലാവും ഇത് ശരിക്കും ഉടായിപ്പ് ആണെന്ന്.
"ഇങ്ങോട്ട് വാ മക്കളെ ." അയാൾ സമീറിന്റെ അടുത്തേക്ക് നീങ്ങി. അപ്പോഴാണ് സമീർ ഷാകുട്ടനെ നോക്കിയത്. തൊട്ടടുത്ത് നിന്ന ഷാകുട്ടൻ തന്റെ പത്തടി പിന്നിൽ നിന്നു എന്തൊക്കൊയോ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു. ഹിറ്റ്‌ലർ സിനിമയിൽ മമ്മൂട്ടിയെ കാണുമ്പോൾ ജഗദീശിന്റെ അതേ കൈക്രിയ.
സമീറിന് മനസിലായി രംഗം പന്തിയല്ലെന്ന്. സമീർ തിരിഞ്ഞതും ഷാകുട്ടൻ ഗേറ്റ് കടന്നിരുന്നു. പിന്നെ ഒട്ടും ആലോചിച്ചില്ല. എങ്ങനെ വണ്ടിയിൽ കേറിയെന്നോ സ്റ്റാർട്ട് ആക്കിയെന്നോ സമീറിന് ഒരോർമ്മയും ഇല്ല.
റാത്തിക്കൽ എത്തിയപ്പോഴാണ് രണ്ടുപേർക്കും ശ്വാസം നേരെ വീണത്.
പന്നീ നീ യല്ലേ പറഞ്ഞത് അവിടെ ആണുങ്ങൾ ആരും ഇല്ലിയന്ന് ??? ഏതിടാ ആ കാട്ടുമാക്കാൻ ?? സമീറിന്റെ മുഖം ചുവന്നു വരുന്നത് ഷാകുട്ടൻ കണ്ടു
അളിയാ നീ ക്ഷമീ ... അള്ളാനെ എനിക്കറിഞ്ഞൂടായിരുന്നു അളിയാ ... ഷാകുട്ടൻ പറഞ്ഞു ...
ഇനി നീ വിളി കേട്ടാ .. ഞാൻ വരാം കേട്ടാ ....ദേഷ്യത്തോടെ സമീർ കടപ്പുറത്തേക്ക് നടന്നു; ഇനിയൊരിക്കലും ഷാകുട്ടന്റെ കൂടെ ഇതുപോലുള്ള വള്ളികെട്ടിൽ പോയി ചാടില്ലന്നു മനസിൽ ഉറപ്പിച്ചിട്ടു ..
ആ തീരുമാനമൊക്കെ വെറും രണ്ടു ദിവസത്തേക്ക്. പെട്രോൾ അടിക്കാമെന്നു പറഞ്ഞ അളിയൻ വീണ്ടും വരും. ഏതു നരകത്തിലോട്ടും ...
ആ കഥകൾ പിന്നെ..