അസ്സലാമു അലൈകും ..
സലാം വീട്ടി ഇടത്തോട്ടു തിരിഞ്ഞപ്പോൾ പരിചിതമുഖം പോലെ . മാസ്ക് വെച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ബഷീർ ഇക്കയാണോ അത് ??
സാധരണയായി ചൊല്ലാറുള്ള "ദിക്റുകൾ" എല്ലാം ഉപേക്ഷിച്ചു ഇമാം പെട്ടന്ന് തന്നെ ദുആയിലേക്ക് കടന്നു "അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഹംദായുവാഹി നിഇമഹൂ യുക്കാഹി മസീദാ" ... ... കൈകൾ ആമീൻ പറയാൻ വേണ്ടി മുകളിലേക്ക് ഉയർത്തുമ്പോഴും മനസ്സിൽ ബഷീർക്ക യുടെ മുഖമായിരുന്നു. അവസാനം കണ്ടത് ഏകദേശം ഒരു വർഷം മുൻപാണ്. മകളുടെ വിവാഹം നടക്കാത്തതിലുള്ള വിഷമം അന്നത്തെ സംസാരത്തിൽ തങ്ങി നിന്നിരുന്നു. വിവാഹം നടന്നു കാണുമോ ?
( https://m.facebook.com/story.php?story_fbid=10214675199494135&id=1247791066 )
ഉള്ളിൽ ഒരാകാംഷാ തോന്നി. ഇമാം ദുആയുടെ അവസാന യാമങ്ങളിൽ എത്തിയിരുന്നു അപ്പോഴേക്കും. "അല്ലാഹുമ്മ റബ്ബനാ ആതിനാ ഫി ദുൻയാ ഹസനത്തൻ വബിൽ ആഹിറത്തി ഹസനത്തൻ വ ക്കിന അദാബന്നാർ ".....ആമീൻ ..
സലാത്തും കഴിഞ്ഞു ആളുകൾ അപ്പോഴേക്കും പുറത്തേക്കു ഇറങ്ങാനുള്ള തത്ര പാടിലായിരുന്നു. അപ്പോഴേക്കും ഇമാമിന്റെ വാക്കുകൾ മൈക്കിലൂടെ എത്തി . "സാമൂഹിക അകലം എല്ലാവരും പാലിക്കുക" അപ്പോഴേക്കും ആളുകൾ അല്പം സാവധാനമായി നടത്തം ധൃതിയുള്ളവർ ഇറങ്ങി കഴിയട്ടെ. ഞാൻ അവിടെ തന്നെ ഇരിന്നു . ഒന്നുകൂടി ഇടതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കി . ബഷീർ ഇക്ക തന്നെ അല്ലേ .. തന്നെ ഞാൻ ഉറപ്പിച്ചു . മുസല്ല മടക്കിയെടുത്തു ഞാൻ ബഷീർ ഇക്കയുടെ അടുത്തേക്ക് തിരിഞ്ഞു.
അസ്സലാമു അലൈകും . ബഷീർ ഇക്ക അല്ലെ ?? ഞാൻ ചോദിച്ചു
വാ അലൈകുമുസ്സലാം ... അതെ ..

ഹിലാലിനെ ഞാൻ നേരെത്തെ തന്നെ കണ്ടിരുന്നു. ജമാഅത്തിന് ഏറ്റവും അവസാനം വന്നതല്ലേ ??
ബഷീർ ഇക്ക ചോദിച്ചു. മാസ്കിനടിയിൽ അനുസരണ ഇല്ലാതെ തെറിച്ചു നിൽക്കുന്ന നരച്ച താടി രോമങ്ങൾ കുറച്ചുകൂടി പുറത്തേക്കു നീണ്ടപ്പോൾ ആ മുഖത്തെ ചിരി എനിക്ക് മനസിലായി.
കൊറോണ കാലമായതിനാൽ പള്ളിയിൽ ജുമാ ജമാഅത്തിന് വരുന്നവർ നേരെത്തെ രെജിസ്റ്റർ ചെയ്യണം.വരുമ്പോൾ ആധാർ കാർഡ് കരുതണം. പന്ത്രണ്ടെ മുക്കാലിന് മുൻപേ എത്തുകയും വേണം. ആ സമയം കഴിഞ്ഞാൽ വാതിലുകൾ അടക്കുകയും ചെയ്യും.
കഴിഞ്ഞ കുറേക്കാലമായി ഏതു ദിവസമാണെന്ന് ഓർക്കാതെയാണ് ജീവിക്കുന്നത്. ജുമാ തുടങ്ങിയിട്ട് രണ്ടാമത്തെ ആഴ്ച. വെള്ളിയാഴ്ചയാണെന്നു തിരിച്ചറിവുണ്ടായപ്പോൾ , പെട്ടന്ന് തന്നെ കുളിച്ചു പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സമയം ഒരു മണി ആയിരിന്നു. വാതിലുകൾ അടക്കപ്പെട്ട പ്രാർത്ഥനാഗേഹത്തിനു മുൻപിൽ നിസഹായതയോടെ ജനലിന്റെ ഉള്ളിലേക്ക് ഞാൻ നോക്കി. അത്ഭുത ജീവിയെ കാണുന്നപോലെ ഉള്ളിലെ തുറിച്ച കണ്ണുകൾ എന്നിലേക്ക് നീണ്ടു. കുറ്റബോധത്തോടെ ഞാൻ ശിരസ് താഴ്ത്തി.
പെട്ടന്ന് എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു ആശരീരിപോലെ വാക്കുകൾ
" അടുത്ത ആഴ്ച ഇങ്ങനെ താമസിച്ചു വന്നാ പടച്ചോൻ സത്യം തുറക്കൂല്ല കേട്ടാ ".. പള്ളി സെക്രട്ടറിയാണ് ..
അതു പിന്നെ .. ഞാൻ വിക്കി... അതൊന്നും കേൾക്കാതെ സെക്രട്ടറി നടന്നു പോയി . ഞാൻ പിന്നാലെ എനിക്കായിട്ടുള്ള സ്ഥലത്തു മുസല്ല വിരിച്ചു. ആരെയും നോക്കാതെ മിമ്പറിൽ ഖുതുബ ഓതുന്ന ഇമാമിനെ നോക്കി. പുള്ളിയുടെ മുഖത്തും ഒരു ഈർഷ്യയുണ്ടെന്നു തോന്നി. ഇപ്പോഴാണ് മാസ്‌ക് ഒരു അനുഗ്രഹമാണെന്ന് തോന്നിയത്.
എന്നാ എത്തിയത് ?? ഹിലാലിന്റെ തടിയൊക്കെ അങ്ങ് പോയല്ലോ ? ബഷീർ ഇക്ക ചോദിച്ചു .
വന്നിട്ട് രണ്ടു മാസമായി ഇക്കാ . ക്വാറണ്ടൈനൊക്കെ കഴിഞ്ഞെങ്കിലും ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാറുള്ളൂ ..
പിന്നെ തടി കുറച്ചതാ . ഞാൻ പറഞ്ഞു
അതാണ് നല്ലതു .. ബഷീർ ഇക്ക പറഞ്ഞു
പിന്നെ ഇക്കാ ..മോളെ കല്യാണം ?? ഞാൻ ഇടക്ക് നിർത്തി
അൽഹംദുലില്ലാഹ് .. അത് നടന്നു .. ഇതു മൂന്നാമത്തെ ആഴ്ചയാ ഇപ്പൊ ബഷീർ ഇക്കയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നിരുന്നു .
കൊറോണ ആയോണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായോ ഇക്കാ ?? ഞാൻ ചോദിച്ചു
കൊറോണ ആയോണ്ട് കുറച്ചു റാഹത്തു കൂടീന്ന് വേണം പറയാൻ ചിരിയോടെ ബഷീർ ഇക്ക പറഞ്ഞു

അതെന്താ ഇക്കാ അങ്ങനെ ??
അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ .. അതിനു ശേഷം എന്റെ മോള് ഒരു സൈറ്റിൽ രെജിസ്റ്റർ ചെയ്തിരുന്നു. അതിലവൾ എടുത്തു പറഞ്ഞിരുന്നു സ്ത്രീധനമോഹികൾ ആരുതന്നെ ബന്ധപ്പെടേണ്ടതില്ലന്ന്. എന്നിട്ടവൾ എന്റെ നമ്പറും കൊടുത്തിരിന്നു. എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല ..
ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം മൊബൈലിൽ ഒരു കാൾ ...
"എന്റെ പേര് സുഹൈൽ.. ഗൾഫിൽ ആണ്.ഇപ്പോൾ ലീവിൽ നാട്ടിലുണ്ട്. സൈറ്റിൽ ഡീറ്റൈൽസ് കണ്ടു വിളിച്ചതാണ്. രണ്ടു സഹോദരിമാർ.. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. വാപ്പ മരിച്ചു പോയി" .
ഇത്രയും ഒറ്റശ്വാസത്തിലാണ് അയാൾ പറഞ്ഞതു .
മോനെ ഞാൻ പെണ്കുട്ടിയുടെ വാപ്പയാണ്. എനിക്ക് മോനെയും കുടുംബത്തോടും നേരിട്ട് സംസാരിക്കണം. എന്നിട്ട് ബാക്കി സംസാരിക്കാം ..
എന്നാ അങ്ങനെയാവട്ടെ . ഞാൻ ഈ നമ്പറിൽ ഡീറ്റൈൽസ് വാട്ട്സ്ആപ്പ് ചെയ്യാം.
അയാൾ ഫോണ് കട്ട് ചെയ്തു. അടുത്ത പത്തു മിനിറ്റിനുള്ളിൽ സ്‌ഥലം, വീട്ടപ്പേര്, വാപ്പയുടെയും ഉമ്മയുടെയും പേര്, ലൊക്കേഷൻ മാപ്പ് ഉൾപ്പെടെ സുഹൈൽ വാട്ട്സ്ആപ്പ് ചെയ്തു .
സ്ഥലം കുറച്ചു ദൂരെയാണ്. ഒരു അമ്പത് കിലോമീറ്ററോളം വരും. എന്നാലും കുഴപ്പമില്ല അവൾ ആഗ്രഹിക്കുമ്പോലെ ഒരാളെ കിട്ടിയാൽ മതിയായിരുന്നു.
തൽക്കാലം മോളോട് പറയണ്ടന്നു കരുതി. ഭാര്യയോട് പറയാം.എന്നിട്ട് തിരിച്ചു വിളിക്കാം
"ആശ്ചാ " ... ഞാൻ നീട്ടിവിളിച്ചു.കെട്ടുമ്പോൾ ആഇശ ആയിരുന്നവൾ ഇന്ന് ചുരുങ്ങി ചുരുങ്ങി ആചാ ആയിരിക്കുന്നു. മക്കൾക്ക് ആചുമ്മയും ..
എന്തേ .. ഡെയ് ഒരാള് വിളിച്ചിരുന്നു. സൈറ്റിൽ കണ്ടു വിളിച്ചെന്ന പറഞ്ഞത് ... ഡീറ്റൈൽസ് ഒക്കെ അയച്ചു തന്നിട്ടുണ്ട്.
ഭാര്യയുടെ മുഖം വിടരുന്നത് അയാൾ കണ്ടു. കുറച്ചുകാലമായി ആ ഭാവം അപൂർവമായി മാത്രമേ കാണാറുള്ളൂ . നിങ്ങളൊന്നു വിളിച്ചു നോക്കീം....
വന്ന നമ്പറിൽ തിരിച്ചു വിളിച്ചു.
"അസ്സലാമു അലൈകും ഞാൻ ബഷീർ .. ഇപ്പൊ വിളിച്ചില്ലയിരുന്നോ" ..
"മനസിലായി" .. സുഹൈൽ പറഞ്ഞു. "ഞാൻ ഉമ്മാടെയിൽ കൊടുക്കാം".
അസ്സലാമു അലൈകും .
തീരെ നേർത്ത ബലഹീനമായ ഒരു സ്ത്രീ സ്വരം
"മോൻ എല്ലാം പറഞ്ഞിരുന്നു. അവൻ നെറ്റിൽ നോക്കി വിളിച്ചതാന്നു പറഞ്ഞു.എനിക്കിതൊന്നും വല്യ പിടിയില്ല. പിള്ളാരെ വാപ്പ മരിച്ചിട്ട് വർഷം കുറച്ചായി .. ഇവനാണ് രണ്ടു പെങ്ങന്മാരെയും കെട്ടിച്ചതു. കുടുംബം നോക്കുന്നതും" അവർ പറഞ്ഞു നിർത്തി .
ഞാനും അളിയനും കൂടി ഒരു ദിവസം വീട്ടിലോട്ട് വരാം. നേരിട്ട് സംസാരിക്കാം ..
ബഷീർ ഇക്ക പറഞ്ഞു നിർത്തി .
"അടുത്ത തിങ്കളാഴ്ച രാവിലെ ഒരു പത്തു പതിനൊന്നു മണിയാവുമ്പോൾ വരാൻ പറ്റോ ?
ചെറിയൊരു നിശബ്ദതക്ക് സുഹൈലിന്റെ ഉമ്മ ചോദിച്ചു
ചെറിയൊരു നിശബ്ദതക്ക് സുഹൈലിന്റെ ഉമ്മ ചോദിച്ചു
വരാം ..
എന്നാ പിന്നെ വെക്കട്ടെ . അവർ മൊബൈൽ കട്ട് ചെയ്തു.
ബാസിലയോട് പറയണ്ടായെ ?
വേണ്ട ... എന്തെങ്കിലും ആയിട്ട് മതി ..
ഞാൻ നസീമിനോട് ഒന്നു പറയട്ടെ .. തിങ്കളാഴ്ച അവനെയും കൂട്ടി വേണം പോവാൻ .. ബഷീർ ഇക്ക പറഞ്ഞു
"നിനക്കീ മാപ് നോക്കി പോവാൻ അറിയോ" ബഷീർ ഇക്ക നസീമിനെ നോക്കി സംശയം പ്രകടിപ്പിച്ചു .
അതൊന്നും കുഴപ്പമില്ല.. താനിതത്ര പോയിരിക്കുന്നു എന്ന മട്ടിൽ നസീം പറഞ്ഞു. ബഷീർ ഇക്കയുടെ ഏക അളിയൻ.
പറഞ്ഞ ദിവസം ഒരു പതിനൊന്ന് മണിയായപ്പോൾ മാപ് കാണിച്ച സ്ഥലത്തു എത്തി. വണ്ടി ഒതുക്കി ഏതാണ് വീടെന്നു അറിയാൻ വേണ്ടി ആരോടെങ്കിലും ചോദിക്കാമെന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് എതിർ വശത്ത് നിന്നു സുസ്മേര വദനനായി ഒരു ചെറുപ്പക്കാരൻ തങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ടത്.
ഇതാവുമോ സുഹൈൽ. മനസിൽ അറിയാതെ തോന്നി. കാണാൻ സുമുഖൻ. ബാസിലക്ക് യോജിക്കും.
അസ്സലാമു അലൈകും.. ഞാൻ സുഹൈൽ. ദാ അതാണ് വീട്
ചിരിച്ചുകൊണ്ട് സുഹൈൽ എനിക്കും ശേഷം നസീമിനേരെയും കൈ നീട്ടി.
റോഡ് മുറിച്ചു സുഹൈലിന്റെ പിന്നാലെ നടക്കുമ്പോൾ മനസിനൊരു കുളിർമ തോന്നി; ഇത് നടക്കുമെന്നും.
ഒരു ഇടത്തരം വീട്. മുറ്റത്തു പൂച്ചെടികൾ വളർന്നു നിൽക്കുന്നു. സിറ്റ്ഔട്ടിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.
സലാം പറഞ്ഞു അവർക്ക് നേരെ കൈ നീട്ടി.
ഇതു സലാം മാമ ഉമ്മാടെ മൂത്ത സഹോദരൻ, ഇതു സലീം മാമ.. ഉമ്മാടെ രണ്ടാമത്തെ സഹോദരൻ. സുഹൈൽ പരിചയപ്പെടുത്തി ..
മാമാക്കു രണ്ടുപേർക്കും ബിസിനസാ. പരിചയപ്പെടുമ്പോഴും രണ്ടുപേരുടെയും ഗൗരവഭാവത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു.
ഇത് ഉമ്മ ...
വാതിലിൽ ചാരിനിൽക്കുന്ന സ്ത്രീയെ നോക്കി സുഹൈൽ പറഞ്ഞു. അവർ ഹൃദ്യ മായി ചിരിച്ചു. ഒരു ജീവിതകാലം അനുഭവിച്ച ദുഃഖങ്ങൾ മുഴുവൻ ആ ചിരിയിലും വായിച്ചെടുക്കാമായിരുന്നു.
നിങ്ങള് ഇരിക്ക് .. കസേരയിൽ ചൂണ്ടി ഉമ്മ പറഞ്ഞു.
അപ്പോൾ കാര്യങ്ങൾ എങ്ങനെയാ ? സലാം മാമ മുരടനക്കി ....
കുറച്ചു കാര്യങ്ങളൊക്കെ ഫോണിലൂടെ പറഞ്ഞിരുന്നു.
ബഷീർ ഇക്ക പറഞ്ഞു. എന്റെ മൂത്തമോളാ .. ബഷീർ ഇക്ക മോളെ കുറിച്ചു എല്ലാം പറഞ്ഞു.
ഇവന്റെ രണ്ടു അനിയതിമാരെയും നല്ല രീതിയിൽ കൊടുത്തിട്ടാണ് അയച്ചത് . ഇളയ മാമ പറഞ്ഞു
പടച്ചവനെ സ്ത്രീധനമാണല്ലോ ആദ്യമേ വിഷയം. ബഷീർ ഇക്കാടെ നെഞ്ചുപിടഞ്ഞു.
അതുകൊണ്ടു ഞാൻ തീരുമാനിച്ചു ഞാൻ കാരണം ഒരു വീട്ടുകാരും കഷ്ടപ്പെടില്ലന്നു . സുഹൈൽ കൂട്ടിച്ചേർത്തു ; മാമായുടെ നോട്ടം അവഗണിച്ചുകൊണ്ട്.
ആ വാക്കുകൾ മനസിൽ കുളിർമഴ പെയ്യിച്ചു. കുറച്ചുകൂടി കുടുംബകാര്യങ്ങൾ പറഞ്ഞശേഷം , എന്നാ പിന്നെ ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം കണ്ടതിനു ശേഷമാകട്ടെ ബാക്കി കാര്യങ്ങൾ എന്നു മൂത്തമാമ അസംഗിതമായി പ്രഖ്യാപിച്ചു.
വീട്ടിൽ എത്തിയ ഉടനെ ബാസിലയോടും ഭാര്യയോടും കാര്യം പറഞ്ഞു. ബാസിലയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞ ചെറുക്കൻ പോയികഴിഞ്ഞപ്പോൾ മകളുടെ മുഖതൊളപ്പിച്ച നാണത്തിൽ പൊതിഞ്ഞ സന്തോഷം അവളുടെ സമ്മതത്തെ ഞാൻ അറിഞ്ഞു.
തീയതി നിശ്ചയിച്ചു. ആറു മാസം കഴിഞ്ഞു, ചെറുക്കന്റെ അടുത്ത ലീവിന് കല്യാണം. ചെറുക്കൻ ഗൾഫിലേക്ക് പറന്നു രണ്ടു നാൾ കഴിഞ്ഞപ്പോൾ ചെറുക്കന്റെ വീട്ടിൽ നിന്ന് ഒരു കാൾ.
മൂത്തമാമയാണ് .
"എന്തായാലും ഞങ്ങൾ ഒന്നും വാങ്ങുന്നില്ലല്ലോ" .. എന്തോ ഒരു ഔദാര്യം ചെയ്യുന്ന പോലെ വാക്കുകൾ. ...
"അതുകൊണ്ടു ഭക്ഷണമെങ്കിലും ഞങ്ങൾ പറയുന്നപോലെ ആവണം .. എനിക്കും സലീമിനുമൊക്കെ കുറച്ചു വി ഐ പി ഗസ്റ്റ്കളുണ്ടെ. കല്യാണം ..... കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തണം".
പിന്നെ വേറൊരു കാര്യം ഇതൊന്നും പിള്ളേർ അറിയണ്ട.
ഭക്ഷണമല്ലേ. കുഴപ്പമില്ല മനസിൽ കരുതി തൽക്കാലം ആരോടും പറയണ്ട. പക്ഷെ അവർ പറഞ്ഞ കാറ്ററിങ് കമ്പനിയുടെയും കൺവെൻഷൻ സെന്ററിന്റെയും ചാർജ് കേട്ടു ബോധം പോയില്ലന്നേ ഉള്ളൂ. മകളുടെ സന്തോഷം ആലോചിച്ചപ്പോൾ അതൊന്നും ഒരു കൂടുതലായി തോന്നിയില്ല.
ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നുപോയി.. 2020 കടന്നു വന്നു. കൂടെ കോറോണയും. മാർച്ച് പകുതിയോടെ സുഹൈൽ നാട്ടിൽ എത്തി. കല്യാണത്തിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോൾ രാജ്യം ലോക്ഡൗൻ ആയി. നെഞ്ചിടിപ്പ് കൂടി. കല്യാണം മാറ്റിവെക്കുന്നു വെന്നു എല്ലാരേയും അറിയിച്ചു.
ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി. ലീവ് തീർന്നിട്ടും സുഹൈലിന് തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഭാഗ്യം കൊണ്ട് ജോലി നഷ്ടമായില്ല. കുറേക്കാലം വർക് അറ്റ് ഹോം ചെയ്യാൻ കമ്പനി പറഞ്ഞു. പക്ഷെ സാലറി പകുതിയായി കുറച്ചു.
ലോക്ക്ഡൗൻ മാറി. ഉപാധികളോടെ വിവാഹം പോലുള്ളവ നടത്താൻ സർക്കാർ അനുമതി നൽകി.
മാമ മാരുടെ വി ഐ പി ഗസ്റ്റ്‌കൾ ഒന്നുമില്ലാതെ വെറും അമ്പതിൽ താഴെ ആൾക്കാരുടെ സാനിധ്യയത്തിൽ ബാസിലയുടെയും സുഹൈലിന്റെയും വിവാഹം നടന്നു; ആര്ഭാടമൊട്ടുമില്ലാതെ..
മോളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പള്ളിയിലെ അനാഥആലയത്തിലെ യതീം മക്കൾക്ക് എന്തെങ്കിലും അവളുടെ വിവാഹത്തിന് ചെയ്യണമെന്ന്. അതു നടന്നു. അതോടപ്പം കുറച്ചു കാശ് പാവപ്പെട്ട രണ്ടു പെണ്കുട്ടികളുടെ വിവാഹത്തിനും നൽകി. അങ്ങനെ അവൾ ആഗ്രഹിച്ചത് പോലെ തന്നെ അവളുടെ വിവാഹം നടന്നു.
ഇതൊക്കെ അറിഞ്ഞപ്പോൾ സുഹൈൽ പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലുണ്ട് ...
ഇങ്ങനെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ വാപ്പാ എന്നു...
ഇനി പറ .. കൊറോണ അത്രക്ക് അങ്ങു പ്രശ്നകാരനാണോ ? അതിനേക്കാൾ വലിയ വൈറസുകൾ നമ്മുടെ ഇടയിൽ തന്നെ ഇല്ലേ ??
ബശീർ ഇക്കാ പറഞ്ഞു നിർത്തി . ശരിയാണ് കൊറോണയൊക്കെ എന്തു അതില് വല്യ ഐറ്റംസ് എവിടെയൊക്കെ തന്നെ ഉണ്ടല്ലോ, മരിച്ചവരെ പോലും വെറുതെ വിടാത്ത ...