Wednesday, September 15, 2010
ഞാനും എഴുതി തുടങ്ങിയെ !!!!
സത്യത്തില്‍ ഞാന്‍ ബ്ലോഗ്ഗില്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ട് കാലം കുറച്ചായി. അന്ന് മുതലേ ഉള്ള ആഗ്രഹമാണ് എന്തെങ്ങിലുമൊക്കെ എഴുതണമെന്നു. എഴുതി വലിയ ശീലമോന്നുമില്ലങ്ങിലും പണ്ട് enga ഡയറി എഴുതിയ ഓരോര്ര്‍മ . സ്കൂളിലും കോളേജിലും കുറെ കാലം പഠിച്ചുവേങ്ങിലും എഴുത്ത് വളരെ കുറവായിരിന്നു. എഴുതാന്‍ ആനന്ഗില്‍ എന്നിക്ക് വല്യ മടിയും. പക്ഷെ എന്റെ ഭാഗ്യം കൊണ്ട് കൈയക്ഷര മത്സരത്തില്‍ എനിക്ക് ചില സമ്മാനങ്ങള്‍ കിട്ടിയിട്ടിണ്ട് , എന്തൊരു വിരോധാഭാസം. അല്ലെങ്ങില്‍ തന്നെ എന്തെഴുതാന്‍, എഴുതാന്‍ പേന കൈ കൊണ്ട് എടുക്കുമ്പോള്‍ തന്നെ വാക്കുകള്‍ ഇങ്ങനെ നിര്‍ഗളിക്കാന്‍ ഞാനൊരു സുകുമാര്‍ അഴീകൊടോന്നും അല്ലല്ലോ. ക്ഷമിക്കണേ സുകുമാര്‍ അഴീക്കോടിനെ വേരെന്നും കൊണ്ടല്ല. തത്വമസി മാത്രം മതി അദേഹത്തിന്റെ കഴിവോന്നളക്കാന്‍. അത് വായിക്കാന്‍ കൂടി വേണും കുറച്ചു ബുദ്ധി. നേര് പറഞ്ഞാല്‍ ഞാന്‍ അത് മനസിലാക്കാന്‍ ഒന്ന് രണ്ടു തവണ ശ്രമിച്ചതാ. നോ രക്ഷ. പിന്നെയോട്ടു ശ്രമിച്ചതുമില്ല. എന്നാലും എഴുതുക എന്നുത് ഒരു മോഹമായി മനസ്സില്‍ അങ്ങനെ കിടന്നു. അതില്‍ മാറാലയും മറ്റും പറ്റിപിടിച്ചു കിടക്കുകായിരിന്നു. ഒന്ന് രണ്ടു ദിവിസംമുന്‍പാണ് നമ്മുടെ മന്ത്രി പുംഗവന്‍ സുധാകര്‍ജി തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തതിന്റെ വാര്‍ത്ത കണ്ടത്. ആ വാര്‍ത്ത കണ്ടപ്പോള്‍ തുടങ്ങി എന്റെ പഴയ മോഹംവീണ്ടും മുളപൊട്ടി. മന്ത്രിയെ പോലുള്ളവര്‍ പോലും തന്റെ തിരക്കോക്കെ മാറ്റി വെച്ച് എഴിതിനു സമയം കണ്ടെത്തുമ്പോള്‍ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ. അങ്ങനെ ഞാനാ മാരാലയൊക്കെ തട്ടിയെടുത്തു. അങ്ങനെ വിചാരിച്ചപ്പോഴാ അടുത്ത ചിന്ത എന്ത് എഴുതും. ഓ അതൊന്നും വല്യ കാര്യമല്ലന്നെ എന്തും എഴുതാം. നല്ല ഒന്നാന്തരം സാഹിത്യ സൃഷ്ടികള്‍ മുതല്‍ നാലാംകിട സദനങ്ങള്‍ വരെ സുലഭമാണ് നെറ്റില്‍. അപ്പോള്‍ പിന്നെ അന്നരകന്നനും തന്നാലായത് എന്നപോലെ എനിക്കും ആകാം ചില സ്രിഷ്ടികളൊക്കെ. വായിച്ചും എഴിതിയുമൊക്കെ വളരാന്‍ പണ്ടുള്ളവര പറയാറുണ്ട്. ഞാന്‍ കുറച്ചു അങ്ങ് വളര്ന്നുവേങ്ങിലും വായിച്ചു വളന്നോന്നു ചോദിച്ചാല്‍ അത്രയ്ക്ക് അങ്ങ് പറയാന്‍ പറ്റുകയില്ലഎഴുത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. ജോലിക്കിടയില്‍ വീണു കിട്ടുന്ന ഈ നേരങ്ങള്‍ ഒന്ന് രസകരമാക്കാമല്ലോ എന്നാ ഒരു ചിന്ത മനസ്സില്‍ ഇല്ലാതില്ല. എന്തുമാകട്ടെ ഞാന്‍ മുതല്‍ എഴുത്തിന്റെ ഗോധയിലേക്ക് ഇറങ്ങുകയാണ് . അനുഗ്രഹിച്ചാലും അശീര്‍വധിച്ചാലും. !!!!
Subscribe to:
Post Comments (Atom)
1 comment:
Congratss....... all my very best wishes.
Post a Comment