പ്രണയം അതൊരു സുഖമുള്ള നോവാണ്. നഷ്ടപെട്ട പ്രണയമാകട്ടെ വേദന ചിന്തുന്ന ഓരോര്‍മയും.ഓര്‍മകളും സ്വപ്നഗളും ആണല്ലോ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മുന്നിലെ ജീവിതം വേദനയൂറൂന്ന ഒന്നായി മാറിയപ്പോള്‍, സ്നേഹിക്കാന്‍ ആരുമില്ലാതെ; സ്നേഹിപ്പെടാന്‍ ആരുമില്ലാത്ത ഒരവസ്ഥ. മുന്നോട്ടു സ്വപ്നം കാണാന്പോലുമാകാത്ത ഒരവസ്ഥ. ജീവിതം തന്നെ വഴിമുട്ടി പോയോ എന്ന് ചിന്തിച്ചിരുന്ന നിമിഷങ്ങള്‍. ഭൂമിയിലുള്ള സകലതിനോടും ദേഷ്യം. ആരെയും സ്നേഹത്തില്‍ ഒന്നും നോക്കാന്‍ കൂടി തോന്നാത്ത ഒരവസ്ഥയില്‍ ആയിരിന്നു അവന്‍. ആ നിമിഷിങ്ങളില്‍ എപ്പോഴോ ആണ് അവന്‍ അവളെ കണ്ടത്. സ്നേഹത്തിന്റെ നറുനിലാവായി അവള്‍ കടന്നു വന്നത്. അവന്റെ കഥ ഒപ്പം അവളുടെയും. ആ കഥ ഞാന്‍ പറയട്ടെ.
എല്ലാവരൂം ഉണ്ടായിരുന്ന അവന് അച്ഛന്‍, അമ്മ, സഹോദരിമാര്‍,കൂട്ടുകാര്‍ അങ്ങനെ എല്ലാരും. പക്ഷെ എല്ലാരും ഉണ്ടെങ്ങിലും അവനെ ആരും കണ്ടില്ല അവനെ ആരും അറിഞ്ഞില്ല. എല്ലാരുമുണ്ടയിട്ടും ഒറ്റപെടലിന്റെ വേദന അവനറിഞ്ഞു. അച്ഛന്‍ ഇപ്പോഴും അദേഹത്തിന്റെ മാത്രം വഴിയിലൂടെ നടന്നു. ആ വഴിയില്ലോടെ നടക്കാന്‍ അവന്‍ അശക്തനയിരിന്നു. അമ്മയാക്ക്ട്ടെ രോഗിണിയും. സ്നേഹമയി ആയിരിന്നു അവര്‍. പക്ഷെ രോഗം അവരെ മറ്റൊരാളാക്കി കളഞ്ഞു.അമ്മയുടെ രോഗം അവനെയും വല്ലാതെ തളര്‍ത്തി.ജനിച്ചത് മുതല്‍ കിട്ടുന്ന സ്നേഹം ഒരു നാള്‍ പെട്ടന്ന് കുറയുമ്പോള്‍ ഉണ്ടാകുന്ന വേദന.പിന്നെ സഹോദരിമാര്‍; അവരാകട്ടെ അവരുടേതായ ലോകത്തും. അവരുടെതായ ദുഃഖങ്ങള്‍ തന്നെ ഒത്തിരി ഉണ്ടായിരിന്നു. കൂട്ടുകാര്‍, അവര്‍ അവന്റെ മനമറിഞ്ഞില്ല. അല്ലങ്ങില്‍ തന്നെ അവന്റെ ദുഃഖങ്ങള്‍ പങുവേക്കാന്‍ പറ്റിയ ഒരാളെ അവന്‍ അക്കുട്ടത്തില്‍ കണ്ടില്ല എന്ന് വേണം പറയാന്‍ .
അമ്മയുടെ രോഗം മാത്രാമയിരിന്നഇല്ല അവന്റെ പ്രശനം. വീടിലെ ഏക ആണ്‍ തരി ആയിരിന്നു അവന്‍. മുത്തപുത്രന്‍. കടത്തിലും പ്രരബ്ധതിലും കുടംബം നോക്കെണ്ടവന്‍. അവനാകട്ടെ ഒരു സ്വപ്നജീവിയും, ജീവിതത്തിന്റെ വേദനകാലൊന്നും അറിയാതെ വളര്‍ന്നവന്‍. ഒരുനാള്‍ ഇതെല്ലാം കൂടി അവനെ പിടികൂടിയാല്‍ എന്ത് ചെയ്യും ? പകച്ചു നിന്ന് അവന്‍ ജീവിതത്തിന്റെ മുന്‍പില്‍; എന്ത് ചെയ്യനമന്നറിയാതെ. ലോകത്തെ അവന്‍ വെറുത്തു. എല്ലാവരെയും അവന്‍ വെറുത്തു.
സ്വന്തം വീട്ടില്‍ നില്കുന്നത് അസഹ്യമായി തോന്നി അവന്. ആ വീട്ടില്‍ എപ്പോഴും ദുഖം തലം കെട്ടി നില്കുന്നതായി അവന് തോന്നി. അങ്ങനെ ആണവന്‍ ഒരു പ്രവാസി ആകുന്നത്. അറബി നാട്ടിനോട് അത്ര വല്യ മമത ഒന്നും ഉണ്ടായിരുനില്ലങ്ങിലും ജീവിതം അവനെ അങ്ങോട്ട് നയിച്ചു. കുറഞ്ഞ കാലത്തിനുള്ളില്‍ അവന് ഒരു ജോലി കിട്ടിയെങ്ങിലും അവന്റെ പ്രശ്നഗള്‍ക്ക് അതൊരു പൂര്‍ണ പരിഹാരമായിരുന്നില്ല. കിട്ടുന്ന തുച്ചമായ വരുമാനം ഒന്നിനും തികയാതെ വന്നു.
അപ്പോഴും ജീവിതോടുള്ള അവന്റെ സമീപനത്തിന് വലിയ മാറ്റമൊന്നും വന്നില്ല. പക്ഷെ കാലം ആരെയും കാത്തു നില്കില്ലല്ലോ. അവ മുന്നോട്ടു പോയികൊണ്ടേ ഇരിന്നു. അപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന പലരുടെയും ഉപദേശപ്രകാരം അവന്‍ കമ്പനി എം ഡി യെ പോയി കാണുന്നത്. ഭാഗ്യവശാല്‍ ഒരു ജോലി കയറ്റം കിട്ടി. അവിടെ പിന്നെയും പ്രശ്നങ്ങള്‍ ബാക്കി നിന്നു. എന്നിരിന്നാലും ജോലി കുറച്ചു സുഖകരമായി തീര്‍ന്നു. അങ്ങനെ ആണവന്‍ ഇന്റെര്‍നെറ്റിന്റെ ലോകെതെക്ക് അവന്‍ വീണ്ടുമെത്തുന്നത്.
ജോലിക്കിടയില്‍ വീണുകിട്ടുന്ന സമയം ഇന്റെര്‍നെറ്റിന്റെ ലോകത്തവന്‍ ചിലവഴിച്ചു. പിന്നെടവന്റെ ലോകം ചുരിങ്ങി ചുരുങ്ങി വന്നു. അവന്‍ ലോകെതെ കാണുന്നത് മുഴുവന്‍ ഇന്റെര്‍നെറ്റിലൂടെ ആയി. ലോകെമെന്നാല്‍ ഇന്റര്‍നെറ്റ്. എന്തറിയാനും ഇന്റര്‍നെറ്റ് വേണമെന്ന അവസ്ഥ. ആയിടക്കാണ് ഇംഗ്ലീഷ് പരിക്ഞ്ഞന്ജം അത്ര പോരെന്നു അവന് തോന്നി തുടങ്ങിയത്. കുറച്ചു കൂടി നല്ലരു ജോലിക്ക് ആവശ്യമായ ഘടകങ്ങളില്‍ ഒന്നായിരുന്നു അത്. അങ്ങനെ ആണവന്‍ എന്ഗ്ലിഷ്ടൌന്‍.കോമില്‍ അവന്‍ അംഗമാകുന്നത്. ഇംഗ്ലീഷ് സംസാരം സരലമാക്കുവാന്‍ വേണ്ടി സൈറ്റ് ഒരു ചാറ്റ് കൂടി ഒരുക്കിയിരുന്നു അതില്‍, നിബന്ധനകള്‍ക്ക് വിധേയമായി. നമ്മുക്ക് ആരുമായും ചാറ്റ് ചെയ്യാം. നമ്മുടെ ഇംഗ്ലീഷ് സംഭാഷണത്തിന്റെ മാറ്റുകൂട്ടാം. അങ്ങനെ ഒരുനാള്‍ അവന്‍ അവളെ കണ്ടുമുട്ടുന്നു, ഇന്റെര്‍നെറ്റിലൂടെ. അതൊരു തുടകമായിരിന്നു. ലോകെതിന്റെ ഏതോ രണ്ടു കോണില്‍ ഇരിന്നു അവര്‍ പരസ്പരം സംസാരിച്ചു. അവര്‍ക്ക് സംസാരിക്കാന്‍ ഒരുപാടുണ്ടായിരിന്നു,
ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടുപേരും തുല്യദുഖിതര്‍ ആയിരിന്നു. കപടതയുടെ ഈ ലോകത്ത് സ്നേഹത്തോടെ സത്യസണ്ടാതയോടെ ഒന്ന് പറയാന്‍ ഒരാളെ കിട്ടുകയെന്നാല്‍ അതൊരു വലിയ കാര്യം തന്നെയാണ്.
അവര്‍ പരസ്പരം കാത്തിരിക്കുകുക ആയിരിന്നു അങ്ങനെ ഒരാളെ കിട്ടാന്‍ വേണ്ടി. വിരസമായ സംഭാഷണങ്ങളും പിന്നെ ലൈമ്ഗിഗ ചുവയുള്ള വാക്കുകളും കേട്ട് മടുത്തിരുന്നു അവള്‍. അവര്‍ സംസാരിച്ചു; അവരെ കുറിച്ച്, അവരുടെ കുടുംബത്തെ കുറിച്ച്, പിന്നെ ലോകത്തെ കുറിച്ച്. അങ്ങനെ പലതും.. അവരുടെ വാക്കുകള്‍ പരസ്പരം സാമ്യമുള്ളതായിരിന്നു, വാക്കുകളിലൂടെ പങ്കുവെക്കപെടുമ്പോള്‍, അവര്‍ അറിയുകായിരിന്നു സ്നേഹത്തിന്റെ മന്ത്രസ്പര്‍ഷം.
അവന്‍ ഇന്ത്യയില്‍ നിന്നും, മലയാളം പറയുന്ന, തീരദേശത്ത് ജനിച്ചവന്‍. തനി മലയാളി സ്വരൂപം. ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത് നിന്നും. അവളാകട്ടെ റഷ്യയില്‍നിന്നും. സെന്റ് പെറെര്സ്ബുര്‍ഗില്‍ നിന്നും. ഒരു ഓര്‍ത്തഡോക്‍സ് ക്രിസ്ത്യന്‍ വിശ്വാസിയും. ഒരു മള്‍ടി നഷിനാല്‍ കമ്പനിയില്‍ ചീഫ് അകുണ്ടാന്റ്റ് ആയി ജോലി ചെയ്യുന്നു. പക്ഷെ ഇതൊന്നും അവര്‍ക്കൊരു പ്രതിബന്ധംയിരുന്നില്ല. ഭാഷ,ദേശ,മത,സംസ്കാരങ്ങള്‍ക്കും അപ്പുരമായിരിന്നു അവരുടെ സ്നേഹ ബന്ധം. അവര്‍ക്ക് വേണ്ടിയിരുന്നത് സ്നേഹമായിരിന്നു. നിഷ്കളംഗ സ്നേഹം.
അവളൊരു വെളുത് കോലുന്നെനെ ഉള്ള സുന്ദരി ആയിരിന്നു. നീല കണ്ണ് ഉള്ളവള്‍. അതെപ്പോഴും നീല സാഗരം പോലെ നിറഞ്ഞു നിന്നു; സ്നേഹത്തിന്റെ അലകടല്‍ പോലെ. അവരാദ്യം പരസ്പരം കണ്ടിരുന്നില്ല. അവര്‍ ശ്രവിചിരിന്നുമില്ല. ടൈപ്പ് ചെയ്ത വാക്കുകള്‍ മാത്രം.
കാലങ്ങള്‍ക്ക് ശേഷം അവന്‍ ചിരിച്ചു, സന്തോഷത്തോടെ, എവിടെയോ ആരോ ഒരാള്‍ തനിക്കു വേണ്ടി, തന്നെ കേള്‍ക്കാന്‍ വേണ്ടി തന്നെ അറിയാന്‍ വേണ്ടി. കാത്തിരിക്കുന്നു. പിന്നെ എപ്പോഴോ അവര്‍ക്ക് പരസ്പരം കേള്‍ക്കണമെന്ന് തോന്നി. അങ്ങനെ അവര്‍ ആദ്യമായി സംസാരിച്ചു. റഷ്യന്‍ ചുവയുള്ള ഇംഗ്ലീഷില്‍ അവള്‍ സംസാരിച്ചു. അവനും. വാക്കുകള്‍ അവന് മനസിലായില്ല. പക്ഷെ അവ ഹൃദ്യമായിരിന്നു.
അവള്‍ സംസാരിച്ചു , സ്നേഹത്തെ കുറിച്ചു, മതി വരുവോളം. അവനവ ആസ്വദിച്ചു.
മുന്‍പൊരിക്കലും അവന്‍ ഇത്ര അധികം ദർപ്പണസ്തനായിട്ടില്ല. അവനില്‍ വന്ന മാറ്റം കൂട്ടുകാരെ അല്ഭുതപെടുത്തി. അവന്റെ വാക്കുകളില്‍ സ്നേഹം നിറഞ്ഞു നിന്നു. അവനില്‍ നിറഞ്ഞു നിന്ന വെറുപ്പ് പതുക്കെ പതുക്കെ മാറാന്‍ തുടങ്ങി. അവന്‍ യാതൊന്നും അവള്‍ക്കു നല്‍കിയില്ല, അവളും മറ്റൊന്നും നല്‍കിയില്ല അവന് ; സ്നേഹമല്ലാതെ.
4 comments:
pls comment !!!!
Thudakkam thanne pranayam oru prameyamakiyathu nannayi. Pranayathe kurichu aaru ezhuthiyalum athu mosham avilla. Arkum athu avam karanam pranayichitillathavar allenkil parnayikapedathavar undavilla ennanu ente vilayiruthal. Ividam thudakkam muthal thanne pranayathinte oru santhoshavum choodum choorum ellam kalanju kulichirikunnu. Adya paragraphil thanne oru vishada bhavam oru nashtabodham oru vedana...... pinne anganeyulla enthokeyo vikarangal nizhalikunnu. Athu ozhivakamayirunnu. Pranayam angane oru stage ethunnathu khatam khatam ayi avishkarikumbozhavum vayankaril athinte oru feel undakkan ezhuthukaranu sadhikunnathu. Thudarnnum ezhuthuvanulla sargabhavana oru akshayapathrathil ninnenna pole thankalku labhikate. Ella vidha ashamsakalum.
ഇനിയും എഴുതൂ...
ആശംസകള്‍
aathmaarthamaaya kalankamillatha pranayam ellarkum anubhavichariyaanulla bhaagyam kittanamennilla.....thangalude kathayile naayakanu athinulla bhaadyam labhichu ennu njan karuthunnu.....orikal kittathe poya sneham,, ah neela kannulla sundhariyil ninnum avanil oru pemariyaayi peythirangatte ennu aathmaarthamaayittu aashamsikunnu....sheshikunna bhagom ethrayum pettannu pratheekshichu kondu...........
Post a Comment