വീണ്ടും ഒരു പ്രണയ കഥ.ഇതൊരു ഇന്റര്‍നെറ്റ് കഥ ആണ്. നേരെത്തെ ഞാന്‍ പറഞ്ഞ കഥയും ഒരു ഇന്റര്‍നെറ്റ് മയമുള്ള കഥ ആയിരിന്നുവേങ്ങിലും അതിലൊരു ദുഖത്തിന്റെ മേമ്പൊടി ഉണ്ടായിരിന്നു. പക്ഷെ ഇതു അങ്ങനെ അല്ല. നടക്കുന്നത് 1998 കാലഖട്ടത്തില്‍; തിരുവനതപുരം സിറ്റിയില്‍. ഇന്റര്‍നെറ്റ് കാഫെകള്‍ അന്ന് പ്രചാരത്തിലായി വരുന്നതെ ഉള്ളൂ.ഇനി ഉള്ളവ തന്നെ അതി ഭയങ്കര രേന്റും. 180 മുതല്‍ 200 വരെ ആയിരിന്നു അവയുടെ മണിക്കൂര്‍ വാടക. നമ്മുടെ നായകന് അന്ന് ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി. നഗരത്തിലെ അതിപ്രസ്തമായ ഒരു കോളേജില്‍ പഠിക്കുന്നു. ഒരുപാട് കലാകാരന്മാരും കലകാരിമാരും സുന്ദരന്മാരും സുന്ദരിമാരും പഠിക്കുന്ന കോളേജില്‍ നായകന് വല്യ താരമോന്നും അല്ല. ഒരു സാധാ വിദ്യാര്‍ഥി. രാഷ്ടീയതിലോന്നും തല്പരയമില്ലാത്തത് കൊണ്ട് ആര് അവനെ അറിയുമായിരുന്നില്ല. സ്വന്തം ക്ലാസ്സില്‍ ഉള്ളവര്‍ പോലും അറിയുമായിരുന്നില്ല. അതെങ്ങനെ ഒരു ദിവസം പോലും ക്ലാസ്സില്‍ കയറിയലല്ലേ അവെരെങ്ങിലും അറിയൂ. ആദ്യത്തെ ദിവസം കോളേജില്‍ കയറിതു ആണ് പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതെ ഇല്ല. അതിനു പിന്നിലൊരു കാരണമുണ്ട് . അതെന്തായാലും പിന്നെ പറയാം.
നായകന്റെ ഇഷ്ട വിനോദം എന്ന് പറയുന്നത് രണ്ടു കാര്യങ്ങളിലാണ് , ഒന്ന് സിനിമ കാണുക , മറ്റൊന്ന് ചാറ്റ് ചെയ്യുക. ചാറ്റിങ് എന്ന് പറയുന്നതു അന്ന് വലിയ ചെലവേറിയ കര്യമായിരിന്നു. സമ്പന്നരായ വിദ്യാര്തികള്ക്ക് പറഞ്ഞുടുള്ളത്. നായകന് അതി സംബനനോന്നും അല്ലെങ്കിലും ഇടക്കിടെ ചാറ്റ് ചെയ്യുക ഒരു പതിവായിരിന്നു. നേരിട്ട് പെണ്പില്ലെരടുത്തു പോയി സംസാരിക്കാനുള്ള ധൈര്യമോന്നുമില്ലാത്തത് കൊണ്ട് അവന് ആ വഴി തെരഞ്ഞെടുത്തത്.
അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്യുമ്പോള്‍ ആണ് പുരുഷനാമാധാരിയായ ഒരുവന് അവനോടു asl ചോദിക്കുന്നത് (asl എന്നുവെച്ചാല്‍ age,sex location ). അലസമാനോഭാവത്തോടെ അവന് പറഞ്ഞു 18,male trivandrum. ചോദിക്കുന്നവന് പുരുഷന് ആണെന്നുള്ള തോന്നലുള്ളത് കൊണ്ട് അവനതില്‍ വലിയ തല്പര്യമെടുതില്ല. പിന്നെ ഒരു പെന്‍ നാമധാരിയും തന്റെ ചൂണ്ടയില്‍ കൊളുതാത്തത് കൊണ്ട് കൊടുത്ത പൈസ മുതലാകണ്ടേ എന്ന് കരുതി പറഞ്ഞു എന്നെ ഉള്ളൂ. അവനും തിരിച്ചു asl ചോദിച്ചു . മറു വശത്തുല്ലവന്റെ മറുപടി അവന് തൃപ്തികരം ആയിരിന്നില്ല. 22 male trivandrm. എങ്കിലും, വേറെയാരും ഇല്ലാത്തതു കൊണ്ട് അവര്‍ പരസ്പരം കുറെ ചാറ്റ് ചെയ്തു. ഇതിനിടയില്‍ അവര്‍ നല്ല കൂട്ടുകാര്‍ ആയിത്തീര്‍ന്നു. സത്യം പറഞ്ഞാല്‍ നെറ്റില്‍ അവന് നല്ല കൂടുകാര് ആരും തന്നെ ഉണ്ടായിരുനില്ല. പെന്പില്ലരെ മാത്രം തപ്പി നടക്കുന്നവന് എങ്ങനെ നല്ല കൂട്ടുകാരെ കിട്ടും. അന്നത്തെ സമയം കഴിഉമ്പോള്‍ പിന്നെ കാണാമെന്നു പറഞ്ഞു അവര്‍ പിരിഞ്ഞു.അതിനു മുന്‍പ് അവര്‍ പരസ്പരം ആഡ് ചെയ്തു.
ദിവന്സങ്ങള് പിന്നെയും മുന്നോട്ടു പോയി. നായകന് തന്റെ പാത പിന്‍പറ്റി മുന്നോട്ടു പോയി. വീണ്ടുമൊരിക്കല്‍ ചാറ്റ് ചെയ്യാന്‍ കാഫെയില് എത്തി. ചൂണ്ട ഇട്ടു കാതിരിന്നുവേങ്ങിലും ആരും അതില്‍ കൊതിയില്ല.അനഗ്നെ നിരാശയുടെ അര മണിക്കൂര്‍ കഴിഞ്ഞപോഴാണ് പഴയ കൂട്ടുകാരന് എത്തിയത്.അര മണിക്കൂര്‍ അങ്ങനെ മുതലാകട്ടെ എന്ന് കരുതി അവന് സംസാരിച്ചു തുടങ്ങിയത്. സംസാരിക്കാന്‍ താല്പര്യമുള്ള വിഷയങ്ങള്‍ ആയിരിന്നു അവരുടെ വിഷയം സിനിമയും ഗോസ്സിപ്പും കോളേജിലെ പെണ്പില്ലരും.അതിനിടയില്‍ എപ്പോഴോ നായകന് തന്റെ സ്വകാര്യ ദുഃഖം കൂട്ടുകാരനോട് പറയുന്നത്. താനിതുവരെ പ്രണയിച്ചിട്ടില്ല. എന്നാലോ മനസ് നിറയെ പ്രണയവും.എന്നെഗിലും തന്റെ പ്രണയം ആരെങ്ങിലും തിരിച്ചറിയുമെന്നു അവന് നെടുവീര്‍പിട്ടു.കൂടുകരനോട് അവന് പ്രണയത്തെ കുറിച്ചു ചോദിച്ചു. കൂട്ടുകാരന് അതില്‍ തല്പര്യമില്ലത്രേ.പെന്പില്ലരുടെ മനസറിയാന്‍ എന്തെങ്ങിലും മാര്ഗമുണ്ടോന്നു അവന് ചോദിച്ചു. അവനും വല്യ പിടിയില്ലന്നു. അന്നത്തെ അര മണിക്കൂര്‍ വളരെ വേഗം കഴിഞ്ഞു.
ഗേള്‍ ഫ്രെണ്ടിനെ കിട്ടിയില്ലെങ്ങിലും നല്ലൊരു സുഹ്രത്തിനെ കിട്ടിയതില്‍ അവന് സന്തോഷം തോന്നി.
അടുത്ത ദിവസം വീണ്ടും കാണാമെന്നു പറഞ്ഞിട്ടാണ് അവര്‍ പിരിഞ്ഞത്.
പിറെ ദിവസം അവന് രണ്ടു മണിക്കൂര്‍ നെറ്റില്‍ ചിലവഴിക്കാന്‍ തീരിമാനിച്ചു. അതിനു പിന്നില്‍ വേറൊരു കാരണം അവന്റെ കമ്പ്യൂട്ടറില്‍ സൌണ്ടിന്റെ സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയിട്ടായിരുന്നു.
പക്ഷെ പിറ്റേന്ന് അവന്റെ സുഹ്രത് വന്നില്ല. ചെറിയൊരു നിരാശ തോന്നി. ഒരു ഞായറാഴ്ച , വേറെന്തോ ആവശ്യത്തിനു വേണ്ടീട്ടു സിറ്റിയില്‍ പോകേണ്ടിവന്നു.ആവശ്യം കഴിഞ്ഞു ട്രെയിന്‍ വരാന്‍ കുറച്ചധികം സമയമുല്ലതുകൊണ്ടാണ് അവന് കാഫെയില് കയറിയത്. യാഹൂ മെസ്സെങ്ങേര് സൈന്‍ ഓണ്‍ ചെയ്യുമ്പോള്‍ അവന്റെ സുഹ്രത് ഓണ്‍ലൈന്‍. അടുത്തൊന്നും കണ്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ക്ലാസ്സ് ഉണ്ടായിരിന്നുവെന്നും സുഹ്രത്ത് പറഞ്ഞു. എവിടെയാ പടികുന്നതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പിന്നെ പറയാമെന്നും നമ്മുക്ക് പരസപരം കാണാത്ത നല്ല സുഹ്ര്ത്തുകള് ആകാമെന്നും കൂടുകാരന് പറഞ്ഞു. അവനതു സമ്മതിച്ചു. സംസാരത്തിനിടയില്‍ കൂടുകാരന് ചോദിച്ചു. " ഞാന്‍ ഒരു പെണ്‍കുട്ടി ആനംഗില് എന്ത് ചെയ്യും". കൂടുകാരന് തന്റെ മനസി അറിയാവുന്നത് കൊണ്ട്, തന്നെ കളിയാക്കാന്‍ ചോദിക്കുക ആണന്നാണ് അവന് കരുതിയത്. "താനൊരു പെന്കുട്ടിയനെഗിലും ആണ്‍കുട്ടി ആണെങ്കിലും എനിക്ക് ഒരു പോലാണ്. എന്റെ നല്ലൊരു സുഹ്രത്" അവന് പറഞ്ഞു. " ഞാന്‍ ഒരു സത്യം പറയട്ടെ നജ്ന്‍ ഒരു പെണ്‍കുട്ടിയാണ്. എത്രയും കാലം നിന്നെ പറ്റിക്കുക ആയിരിന്നു " കൂട്ടുകാരന് പറഞ്ഞു. അവന് അത് കേട്ടിട്ട് ഒന്നും തോന്നി ഇല്ല. കുടുതല്‍ നമ്പര്‍ ഒന്നും വേണ്ട" അവന് പറഞ്ഞു. സുഹൃത്ത് വീണ്ടും വീണ്ടും താന്‍ ഒരു പെണ്‍കുട്ടി ആണെന്ന് പറഞ്ഞുവെങ്കിലും അവനത്ര വിശ്വാസം വന്നില്ല.പക്ഷെ അവന് എതിര്‍ക്കാന്‍ പോയില്ല എന്ന് മാത്രം. ഇനി ഞായറാഴ്ചകളില്‍ മാത്രമേ താന്‍ ഓണ്‍ലൈന്‍ ആയിരിക്കുകക സുഹൃത്ത് പറഞ്ഞു . അന്നത്തെ ചാറ്റ് കഴിയുമ്പോള്‍ എന്ത് വിശ്വസിക്കണം എന്നറിയില്ലയിരിന്നു അവന്. തന്റെ സുഹൃത്ത് പെണ്‍കുട്ടിയാണോ അതോ തന്നെ പറ്റിക്കാന്‍ പറയുകയാണോ ? അവനാകെ സംശയമായി. അതൊന്നു തിരുത്തണമെങ്കില്‍ ഞായറാഴ്ചവരെ കാത്തിരിക്കണം.
ആ ആഴ്ച പതിവ് പോലെ അവന് സിനിമ തിയെറ്റരുകളില്‍ അവന് ചിലവഴിച്ചു. വീണ്ടും ഒരു ഞായറാഴ്ച. പതിവുപോലെ കിടന്നുരങ്ങുന്നതിലും പകരം നേരെത്തെ ഉറക്കമെനീട്ടു കുളിച്ചു റെഡി ആയി. വീട്ടുകാര്‍ക്ക് സംശയമായി. വസ്ത്രം മാറി പതിവിലും നേരെത്തെ ഇറങ്ങുന്നത് കണ്ടപ്പോള്‍ അത് ഇരട്ടിച്ചു.ഇന്നു ഞായറാഴ ആന്നെന്നു അമ്മ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു. അവനതു കേട്ട ഭാവം നടിച്ചില്ല. കാഫെയില് എത്തുമ്പോള്‍ തന് അല്പം നേരെതെയനോന്നു അവന് സന്ദേഹിച്ചു. മെസ്സെഞ്ഞര് സൈന്‍ ഓണ്‍ ചെയ്തപ്പോള്‍ നിരാശ. തന്റെ സുഹൃത്ത് എത്തിയിട്ടില്ല.പിന്നെയും കുറച്ചധികം കാതിരികേണ്ടി വന്നു.
സുഹൃത്ത് എത്തിയപ്പോള്‍ അവന് ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപെട്ടു. പക്ഷെ സുഹൃത്ത് ചാറ്റിങ് തുടങ്ങിയപ്പോള്‍ അവനതു മാറി. അവന് ചോദിക്കെനമേന്നുണ്ടായിരുന്നു പെണ്‍കുട്ടി ആണോന്നു.അതോ തമാശക്ക് പറയുക ആണോന്നു. പക്ഷെ മുന്നോടുള്ള സുഹൃത്തിന്റെ സംസാരം അവളൊരു പെണ്‍കുട്ടിയാണെന്ന് അവന് മനസിലായി. അന്കനെ അവന്റെ മനസിലെ അവന് അവളായി മാറുക ആയിരിന്നു.അവളുമായി അവന് കുറെ നേരം ചാറ്റ് ചെയ്തു.അവളാരെന്നു അറിയാന്‍ അവന് ആകംഷയുണ്ടയിരിന്നു. പേര് മാത്രം പറഞ്ഞു. പ്രിയ. വേറെന്നും അവള് പറഞ്ഞില്ല.
കുറെ ഞായറാഴ്ചകള്‍ കടന്നുപോയി. അവരുടെ സുഹ്ര്ദ്ബന്ധത്തില് പ്രണയത്തിനെ നാന്പുകള് മുളച്ചോ എന്നു സംശയം. രേണ്ടുപെര്ക്കും പരസ്പരം ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്. എവിടെ വെച്ച് കാണും എങ്ങനെ മനസിലാക്കും. നേരിട്ട് കാണണമെന്ന് അവന് അതിയായ മോഹമുണ്ട്. പക്ഷെ അതിനുള്ള ധൈര്യം അവനുടായില്ല. അവസാനം നേരിട്ട് കാണാന്‍ തീരുമാനിച്ചു. തിരുവനന്തപുരം റെയില്‍വേ സ്ടഷനില്‍ ഓവര്‍ ബ്രിഡ്ജിന്റെ മുകളില്‍.എങ്ങനെ മനസിലാക്കും.അവന് തന്നെ കുറിച്ചു പറഞ്ഞു തുടങ്ങി. കറുത്തിട്ടാണ്,മെലിഞ്ഞിട്ടാണ് പിന്നെ നല്ല ഉയരം ഉണ്ട്. കാണാന്‍ ഭംഗിയൊന്നും ഇല്ല. എന്നെ കണ്ടാല്‍ പിന്നെ ചാറ്റ് ചെയ്യാന്‍ തോന്നുകയില്ല എന്നൊക്കെ.സത്യത്തില്‍ അവനാ പറഞ്ഞതൊന്നും അവനെ കുറിച്ചായിരുന്നില്ല. അവനൊരു കൂട്ടുകരനുണ്ടയിരിന്നു അതെ രൂപത്തില്‍. അങ്ങനെ പറയുമ്പോള്‍ ആ കൂടുകാരനയിരിന്നു അവന്റെ മനസ്സില്‍.അവളും പറഞ്ഞു താനും ഏതാണ്ട് അതുപോലാണെന്ന്. അതുകേട്ടപ്പോള്‍ അവന്റെ മനസിലെ സുന്ദരി എവിടെയോ പോയി മറഞ്ഞു. പിരിയുന്നതിനു മുന്‍പ് തിരിച്ചറിയാന്‍ വേണ്ടി ധരിക്കുന്ന വസ്ത്രത്തെ കുറിച്ചു പറഞ്ഞു.
ഇനി അവന്റെ കൂട്ടുകാരനെ കുറിച്ചു പറയാതെ വയ്യ. അപകര്ഷതബോധത്ത്തിന്റെ ഉസ്താടായിരിന്നു ആ കൂടുകാരന്. തന്റെ രൂപം അവന്റെ സ്വഭാവത്തിന് മാറ്റ് കൂട്ടി. പെണ്‍കുട്ടികളുടെ മുഖത്ത് നോക്കാനേ അവന് ഭയപെട്ടു.തന്റെ രൂപം അവര്‍ വെറുക്കുന്നു വന്നു അവന് മനസാ ധരിച്ചു. സുഹൃത്തുകളും കുറവായിരിന്നു. നമ്മുടെ നായകനും പിന്നെ വേറെ ഒന്ന് രണ്ടു പേരും ഒഴികെ. നമുക്കാ കൂടുകാരനെ പ്രശാന്ത് എന്നു വിളിക്കാം.
വൈകിട്ട് നായകന് പ്രശാന്തിനോട് തന്റെ കൂടെ തിരുവനന്തപുരം വരെ വരണമെന്നും ഇന്ന വസ്ത്രം ധരിക്കണമെന്നും പറഞ്ഞു.എന്തിനാന്നെന്നു ചോദിച്ചപ്പോള്‍ അതൊക്കെ പിന്നെ പറയാമെന്നു പറഞ്ഞു. രണ്ടുപേരും കൂടുകരനെങ്ങിലും പഠിക്കുന്നത് രണ്ടു ധ്രുവങ്ങളില്‍ ആയിരിന്നു. കൂട്ടുകാരന് കൊല്ലത്തും നായകന് തിരുവനന്തപുരത്തും.വൈകുന്നെരങ്ങില് കാണുമ്പോള്‍ പരസ്പരം കണ്ട പകല്‍ കിനാക്കള്‍ പങ്കുവയ്ക്കും ;യഥാര്‍ത്ഥ്യം പോലെ. പറയുന്നത് സ്വപ്നമാണെന്ന് അറിയാമെങ്കിലും അത് സത്യമാണെന്ന് രണ്ടുപേരും ഭാവിച്ചു. അവള് പറഞ്ഞപോലെ ആണെങ്ങില്‍ തന്റെ കൂടുകാരന് ഒരു മാച്ച് ആയികൊട്ടെന്നു കരുതി അവന്. താന്‍ കാരണം അവനും ഒരു കാമുകിയെ കിട്ടിയാലോ. തന്റെ മനസിലെ ചിന്തയെ അവന് സ്വമെധേയ ന്യായീകരിക്കാന്‍ ശ്രമിച്ചു.
പിറ്റേന്ന് കണ്ണാടിയില്‍ നോകുമ്പോള്‍ അവന് തോന്നി തന് അത്ര മോശമൊന്നുമല്ല.വല്യ സൌധര്യമോന്നുമില്ലങ്ങിലും ആരും മോശം പറയുക ഇല്ല. നിറവും അത്ര മോശമല്ല. അവനുറപിച്ചു അവള് അവനെ ശരിയകൂന്നു.പ്രശാന്തിനെ വിളിക്കാന്‍ അവന്റെ വീട്ടില്‍ എത്തി. അവനെപ്പോഴും കണ്ണാടിയുടെ മുന്പില് നിന്നു മാറിയിട്ടില്ല. ഇതവന്റെ സ്ഥിരം സ്വഭാവമാണ് എവിടെ പോയാലും പെണ്‍കുട്ടികളെ പോലെ. ഫെയര്‍ ആന്‍ഡ് ലവിലിക്ക് ഒരു ഗുണ നിലവാരവും ഇല്ല എന്നു അവന് പലകുറി തെളിയിച്ചു. പെണ്‍കുട്ടിയെ കാണാന്‍ ആണെന്ന് അവനോടു പറയാതിരുന്നത് നന്നായെന്നു അവന് തോന്നി. അല്ലങ്ങില്‍ എന്നവന് കണ്ണാടിയുടെ മുന്പില് നിന്നു മാരുകെ ഇല്ലാന്ന് അവന് തോന്നി.
ട്രെയിനില്‍ ഇരികുമ്പോഴും അവന് എന്തൊക്കെയോ അസ്വസ്ഥത തോന്നതിരുനില്ല. പ്രശാന്ത് ആകട്ടെ ഏതോ സ്വപ്ന ലോകെത്തും. ഇന്റെര്സിടി എക്സ്പ്രസ്സ് തിരുവനന്തപുരം സ്റ്റേഷനില്‍ എതിയെപ്പോള്‍ അവന്റെ ഹൃദയം വല്ലാതെ മിടിച്ചു. ഓവര്‍ ബ്രിട്ഗിന്റെ പടി കയറുമ്പോള്‍ അതിന്റെ വേഗത കൂടി.തന്നെ തിരിച്ചറിയില്ലല്ലോ എന്നവന് സമധാനിച്ചു. ബ്രിഡ്ജിന്റെ മുകളില്‍ എത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന യാത്രക്കാരും പിന്നെ അവനെ പോലെ വായിനോക്കി കോളേജ് പിള്ളാരും ഒഴികെ പ്രതീഷിച്ച ഒരു പെണ്‍കുട്ടിയും അവിടെ ഉണ്ടായിരുന്നില്ല. അവന് പാതി സമാധാനമായി. വരതിരുന്നെഗില് എന്നവന് ആശിച്ചു.
എന്തിനാ ഇവിടെ നില്കുന്നതെന്ന് പ്രശാന്ത് ചോദിച്ചപ്പോള്‍ തന്റെ ഒരു ഫ്രെണ്ട് വരാനുന്ടന്നു പറഞ്ഞു. പതിനൊന്നു മണി വരെ കത്ത് നില്‍ക്കാമെന്ന്. സമയം മെല്ലെയാണ് നീങ്ങുന്നതെന്ന് അവന് തോന്നി. ഏകദേശം പതിനൊന്നു മണിആയപ്പോള്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ പടി കയറി വരുന്നത് കണ്ടു. അക്കൂട്ടത്തില്‍ അവളുണ്ടാകു മെന്നു.അവന് ഊഹിച്ചു. അവരെ അവന് ശ്രദ്ധിച്ചു. കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടിയെ അവനാ കൂട്ടിതില് കണ്ടില്ല. സമാധാനമായി. ഇതു വേറെ പിള്ളാര. അവന് ആശ്വസിച്ചു. കൂട്ടത്തിലെ ഒരു സുന്ദര്യില് അവന്റെ കണ്ണ് അറിയാതെ ഉടക്കി, അവള് തന്റെ ആയെങ്ങില്‍ എന്നവന് ആഗ്രഹിച്ചു. പക്ഷെ അവള് അവനെ നോക്കിയതെ ഇല്ല. നോക്കിയെങ്ങില് പിന്നെ അവന് അവളെ നോക്കില്ലയിരിന്നു. അത്രക്കയിരിന്നു അവന്റെ ധൈര്യം.പക്ഷെ അവള് വേറെ ആരെയോ നോക്കുന്നുണ്ടയിരിന്നു. ആ നോട്ടം തന്റെ കൂടുകരെന്റെ നേര്‍ക്കാണെന്നു തോന്നി. പെണ്‍കുട്ടികള്‍ അവനെ കടന്നു പോയി. പടിക്കടുത്തു എതിയെപ്പോള്‍ കൂട്ടത്തിലെ ഒരു തടിച്ച എന്തിനും പോന്ന എന്നു രൂപഭാവമുള്ള ഒരുത്തി പ്രശാന്തിന്റെ നേര്ര്ക്ക് നടന്നു വന്നു. ആ വരവ് കണ്ടപ്പോള്‍ രണ്ടു പേരും ഞെട്ടി.പ്രശന്തിനടുതെതി അവള് പറഞ്ഞു " ആ കാണുന്നതാ പ്രിയ എന്ത്ങ്ങിലും സംസരിക്കണ്ടോ ?? പ്രശാന്ത് ഞെട്ടി . കൂട്ടത്തിലെ ഏറ്റവും സുന്ദരിയെ ചൂണ്ടിയാണ് അവള് അത് പറഞ്ഞത്. നായകന് തല കറങ്ങുന്നത് പോലെ തോന്നി. തൊട്ടു മുന്‍പ് തന്നെ കടന്നുപോയ സുന്ദരി അവളായിരിന്നോ പ്രിയ. അവന് ബോധം മറയുന്നത് പോലെ തോന്നി.ഒരു നിമിഷം കൊണ്ട് തന് സ്വപ്നം കണ്ട സുന്ദരി.
ഇതൊന്നുമറിയാതെ പാവം പ്രശാന്ത് അന്തം വിട്ടുനില്‍ക്കുക യാണ്. ഇത്രേം വലിയ സുന്ദരിയോട് തനിക്കു എന്തെങ്ങിലും പറയനുണ്ടോന്നു." തടിച്ചി വേണ്ടും പറഞ്ഞു പേടികേണ്ട പ്രിയ പറഞ്ഞിട്ടുണ്ട് ആളൊരു പെടിതോണ്ടാനാണെന്ന് , പ്രേതെകിച്ചു പെന്പിള്ളരെടുത്തു സംസരിക്കാരന്. പ്രശാന്ത് ഒന്നും മിണ്ടിയില്ല. അവന് ആലോചിച്ചു തന്റെ സ്വഭാവം എങ്ങനെ ഇവര്‍ക്ക് മനസിലായി. അവന് നായകനെ നോക്കി. നായകന് അപ്പോഴേക്കും സഹാനയകന്റെ റോളിലേക്ക് മാറാന്‍ തയരെടുക്കുക ആയിരിന്നു."അതെ ഇവിടെ നിന്നു സംസരികണ്ട. അബ്രോസിയയിലേക്ക് പോകാം" അവള് പറഞ്ഞു . നഗരത്തിലെ പ്രസ്തമായ ഒരു കൂള്‍ ബാര്‍ ആണ് അത്..ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട് പോകാം , നിങ്ങള്‍ പിന്നാലെ വന്നാ മതി" തടിച്ചി പെണ്ണ് പറഞ്ഞു നിര്‍ത്തി. നായകനും കൂട്ടുകാരനും ഒരു നിമിഷം എന്ത് ചെയ്യണമെന്നു അറിയാതെ പകച്ചു നിന്നു.അവസാനം രണ്ടുപേരും അവരെ അനുഗമിക്കാന്‍ തീരുമാനിച്ചു. ഓട്ടോക്കുള്ളില്‍ ഇരികുമ്പോള്‍ പ്രശാന്തിന് നായകന്റെ ഇരിപ്പില്‍ എന്തോ ഒരു അസ്വാഭാവികത തോന്നി. "സത്യം പറയെടാ എന്താ ഇതിനു പിന്നില്‍ നിനക്കറിയാം " നായകന് ദയനീയമായി പ്രശാന്തിനെ നോക്കി.ഒറ്റ ശ്വാസത്തില്‍ സംഭാവച്ചതൊക്കെ പറഞ്ഞു."അപ്പൊ നീ എനികിട്ട് വെക്കുവയിരിന്നു അല്ലെടാ. എന്തായാലും കൊള്ളാം ഇനി ഞാന്‍ നോക്കി കൊള്ളാം" പ്രശാന്ത് പറഞ്ഞു. അതുവരെ കണ്ടിടുള്ള പ്രശാന്ത് ആയിരിന്നില്ല ആ പറഞ്ഞത്. പെന്പില്ലരുടെ മുഖത്ത് നോക്കാന്‍ ധൈര്യം ഇല്ലാത്തവനാ ഈ പറയുന്നത് ഇനി അവന് നോക്കികൊല്ലാമെന്നു. നായകന് ഒരു നിമിഷം തന്നോടും പിന്നെ പ്രശാന്തിനോട് ദേഷ്യം തോന്നി. അത് കടിച്ചമാര്തുക അല്ലാതെ യാതൊരു നിര്‍വാഹവും ഇല്ലായിരിന്നു.
അവര്‍ അവിടെ എത്തി. കൂള്‍ ബാറിലെ ഫാമിലി റൂമില്‍ ഇരിക്കുമ്പോഴും നായകന് വിയര്‍ക്കുക ആയിരിന്നു. " അതെ പ്രശാന്തിനും പ്രിയക്കും എന്തെങ്ങിലും പറയാന്‍ കാണും നമ്മുക്ക് അപ്പുറത്തെ സീറ്റില്‍ ഇരിക്കാം" നായകന് തടിചിയെ രൂക്ഷമായി നോക്കി . ഇവള്‍ക്ക് എന്തിന്റെ കേടാ ഇവളാണോ ഏതൊക്കെ തീരുമാനിക്കുന്നത്. മറ്റുള്ളവര്‍ കൂടി അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ അപ്പുറത്തെ സീടിലേക്ക് മാറേണ്ടി വന്നു."താനെന്തിനാ ഒറ്റകിരിക്കുന്നത് നമ്മോടപ്പം ഇരിക്കടോ" തടിച്ചി വീണ്ടും പറഞ്ഞു, ഇവള്‍ക്ക് എന്റെ കൈയിന്നു മേടിക്കും" അവന് മനസ്സില്‍ പറഞ്ഞു. പിന്നെയും അവര്‍ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു. പക്ഷെ അവന്റെ ശ്രദ്ധ മുഴുവന്‍ പ്രിയയുടെയും പ്രശാന്തിന്റെയും അടുത്തായിരിന്നു. അവര്‍ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ഒന്നും കേള്‍ക്കാന്‍ വയ്യ. രണ്ടുപേരുടെയും മുഖത്ത് സന്തോഷം തിങ്ങി നില്‍ക്കുന്നത് അവന് കണ്ടു.
അതൊരു തുടക്കമായിരിന്നു. മനോഹരമായ ഒരു പ്രണയത്തിന്റെ തുടക്കം. പിന്നീടു പലപ്പോഴും അവരുടെ സമാഗമത്തിന് നായകന് സാക്ഷി ആയി. അങ്ങനെ നായകന് ആവേണ്ടാവന് സഹ നയകാനായി. പ്രശാന്തിന്റെയും പ്രിയയുടെയും പ്രണയം പൂത്തുലഞ്ഞു.വര്‍ഷം നാലഞ്ചു കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഒട്ടൊരു കോളിളക്കം ഉണ്ടാക്കി അവര്‍ വിവാഹിതരായി. ആ മലര് വാടിയില്‍ രണ്ടു സുന്ദര കുസുമങ്ങളും വിരിഞ്ഞു.കാലം മാറി വന്നു.ഇതിനിടയില്‍ നായകന് ജീവിത പ്രാരാബ്ധം തീര്‍ക്കാന്‍ അറബി നാട്ടിലേക്കു കുടിയേറി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.
വര്‍ഷം 2010 ജനുവരി , നായകന് വേണ്ടും നാട്ടിലേക്കു; അവധിക്കു. ഇത്തവണ ഒരു ലക്ഷ്യം കൂടിയുണ്ട്. ഒരു വിവാഹം കഴിക്കണം. പ്രായം മുപ്പതിനോട് അടുക്കുന്നു.ഇനിയും നീട്ടികൊണ്ട് പോകാന്‍ കഴിയില്ല.അങ്ങനെ വീട്ടുകാര്‍ തന്നെ ഒരു പെണ്ണ് കണ്ടെത്തി. സമയം വളരെ കുറവ്. വിവാഹം അപ്പോഴാണ് പ്രസന്തിനെയും പ്രിയയും അവന് ഓര്മ വന്നത്. തീര്‍ച്ചയായും കല്യാണത്തിന് ക്ഷണിക്കണം.അന്നേക്ഷിച്ചപ്പോള് ആണ് അറിഞ്ഞത് അവര്‍ വീട് മാറി പോയ കാര്യം അറിഞ്ഞതത്. ഇപ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ എവിടെയോ താമസിക്കുന്നു.കുടുംബ വീട്ടില്‍ അന്നേക്ഷിച്ചപ്പോള് മൊബൈല്‍ നമ്പര്‍ കിട്ടി.അവന് വിളിച്ചു നേരിട്ട് കാണണമെന്ന് പറഞ്ഞു. പ്രശാന്ത് താമസ സ്ഥലം പറഞ്ഞു, ഒരു ഞായറാഴ്ച കാണാമെന്നു പറഞ്ഞു. പ്രശാന്തിന്റെ വീട്ടില്‍ എത്തി കോളിംഗ് ബെല്‍ അമര്‍ത്തുമ്പോള്‍ പെട്ടന്ന് അവന് പഴയ കാര്യങ്ങള്‍ ഓര്മ വന്നു. വാതില്‍ തുറന്നത് പ്രിയ ആണ്. വലിയ മാറ്റമൊന്നും തോന്നിയില്ല പഴയ സുന്ദരി പെണ്‍കുട്ടി അല്പമൊന്നു തടിച്ചു പ്രൌഡ ആയ ഒരു വീട്ടമ്മ ആയിരിക്കുന്നു. നായകനെ കണ്ടെപ്പോള്‍ പ്രിയക്ക് മനസിലായി. പ്രശാന്തിന്റെ പഴയ കൂടുകാരന്. അപ്പോഴേക്കും പ്രശാന്തും വന്നു. അവനും കുറച്ച മാറ്റങ്ങള്‍ ഒക്കെ ഉണ്ട്. പഴയ മെലിഞ്ഞ പയ്യന് നന്നായി ചീര്‍ത്തിരിക്കുന്നു അവന്റെ അല്പം കൂടി കൂടിയോ എന്നു അവന് തോന്നി.
അവര്‍ പരസ്പരം കുശാല അന്വേഷണം ചോദിച്ചു.അവസാനം നായകന്റെ വിവാഹത്തിനും ക്ഷണിച്ചു ഉറപ്പായും വരണമെന്നും പറഞ്ഞു. ഇറങ്ങാന്‍ നേരമാണ് പ്രശാന്ത് പറഞ്ഞത് , ഒരു അഞ്ചു മിനിറ്റ് കൂടി.പഴയ സംഭവത്തിന്റെ ബാക്കി കൂടി പറയാനുണ്ട്.ഇത്രയും കാലം ഞാന്‍ എന്റെ ഭാര്യയോടു പോലും പറയതിരിന്നത്. നായകന് ഞെട്ടി. ഇവന് എന്താ പറയാന്‍ പോകുന്നത്.എന്തെങ്ങിലും പറയുന്നതിന് മുന്‍പ് പ്രശാന്ത് പറഞ്ഞു തുടങ്ങി ഒന്നുമല്ലായിരുന്ന താന്‍ ഒരു പ്രണയ നായകനായതും പിന്നീടു അവളുടെ ജീവിത നായകനായതും. പറഞ്ഞു കഴിയുന്നതിനു മുന്‍പ് നായകന് അവിടെ നിന്നെ എണീറ്റു. ഒരിക്കല്‍ കൂടി അവന് പ്രിയയുടെ മുഖത് നോക്കി. അത്ഭുതമോ അതോ വേരെന്തെങ്ങിലും വികാരമോ അവനതു വിവേചിച്ചറിയാന്‍ കഴിഞ്ഞില്ല. അവരോടു യാത്ര പറഞ്ഞു അവന് ഇറങ്ങി . അപ്പോള്‍ അവന്റെ മനസ്സില്‍ പ്രശന്തോ പ്രിയയോ ഉണ്ടായിരുന്നില്ല. വേറെ ഒരാളിന്റെ മുഖം. തന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുഖം മാത്രം .
പിന് കുറിപ്പ്: ഇവന് നായകന് ആണോ സഹ നായകന് ആണോ എന്നു എനിക്കറിയില്ല. പക്ഷെ കഥ ആരുടെ സ്ഥാനത് നിന്നു പറയുന്നുവോ അവനല്ലേ നായകന്.
1 comment:
Oru thudakkakarane pole thonnunnu.chilappol aayirikkam..thudarnnum ezhuthuka..ella bhaavukangalum.
Post a Comment