എന്തോ ആവശ്യത്തിനു വേണ്ടി ഞാനും അമ്പുവും കൂടി വര്‍ക്കല പോയി മടങ്ങും വഴിയാണ് നമ്മള്‍ ആ യക്ഷികഥയെകുറിച്ച് ചര്‍ച്ച ചെയ്യുന്നത്. സ്വന്തം കുഞ്ഞിന്റെ ചോര കുടിക്കുന്ന യക്ഷി. അര്‍ദ്ധരാത്രി ഓട്ടം കഴിഞ്ഞു മടങ്ങുന്ന ഓട്ടോഡ്രൈവര്‍ക്ക് നേരെ കൈനീട്ടുന്ന , ഒരു കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന സുന്ദരീയായ സ്ത്രീ. അസമയത്ത് കുഞ്ഞിനു എന്തെങ്കിലും പറ്റിയതിനാല്‍ സഹായിക്കാന്‍ ആരുമില്ലാതെ നിസഹായവസ്ഥയാല്‍ നില്‍ക്കുന്ന സ്ത്രീ എന്ന ചിന്തയാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തുന്നു. "റെയില്‍വെ സ്റ്റേഷനിലേക്ക് " സ്ത്രീ പറയുന്നു. വണ്ടി കുറേനേരം മുന്നോട്ടു പോകുന്നു. ' ഇതു വേണമോ കഴിക്കാന്‍ " എന്ന് ചോദ്യം കേട്ട് തിരിഞ്ഞു നോല്‍ക്കുന്ന ഡ്രൈവര്‍ കണ്ടത് . ചോരകുഞ്ഞിനെ കടിച്ചു മുറിച്ചു, പല്ലുകള്‍ക്കിടയിലൂടെ ചോര ഒഴുകുന്ന സ്ത്രീ. ഇതു കണ്ടു ഡ്രൈവര്‍ ബോധശൂന്യനാകുന്നു. ഇതാണ് ആ കഥ.
ഇതൊരു കെട്ടുകഥ ഞങ്ങള്‍ക്കു ആറിയാമായിരുന്നുവെങ്ങിലും ഒരു നെരംപോക്കന്ന നിലയില്‍ ഞങ്ങള്‍ അത് സംസാരിച്ചുവെന്നേയുള്ളൂ . ഇത്തരം കഥകള്‍ കാലാനുസൃതമായി പലപ്പോഴും നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നുണ്ടായിരുന്നു, പല രൂപത്തിലും ഭാവത്തിലും. അപ്പോഴാണ് ഞങ്ങള്‍ക്ക് ഒരു ഐഡിയ തോന്നിയത്. ഒരു യക്ഷിയെ സൃഷ്ടിച്ചാലോ ??
എങ്ങനെ ??
പെട്ടന്നാണ് ഞങ്ങള്‍ക്ക് ഒരു ഐഡിയ തോന്നിയത് . വലിയ പള്ളിയുടെ താഴെ മിട്ടായി ഉമ്മയുടെ മതിലിനു താഴെ , രാത്രി ഒരു എട്ടു ഒന്‍പതു മണിയാകുമ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നു ; ഞാനും മറ്റൊരു സുഹൃത്തായ ശാകുട്ടനും . രണ്ടുപേരായല്ല. ഒറ്റആളായി. അത് എങ്ങനെ എന്ന് വെച്ചാല്‍ , ശാക്കുട്ടന്‍ എന്റെ തോളില്‍ കയറി ഇരിക്കുന്നു . എനിക്ക് ഒരു അഞ്ചടി പത്ത് - ഇഞ്ച് ശാകുട്ടാണ് ഏകദേശം ഒരു ആറടി. അപ്പൊ പിന്നെ പറയേണ്ടല്ലോ ഞങ്ങളുടെ പൊക്കം. മാത്രമല്ല ഞങ്ങളെ ഒരു വെളുത്ത ഒറ്റമുണ്ട്കൊണ്ട് മൂടിയിരിക്കുന്നു. അത് വഴി ആരെങ്കിലും വണ്ടിയില്‍ വരുമ്പോള്‍ ഞങ്ങളെ കാണുന്നു; വണ്ടിയുടെ പ്രകാശത്തില്‍ . വണ്ടി ദുരെനിന്ന് വരുമ്പോഴേ ഞങ്ങള്‍ പതുക്കെ നടന്നു മിട്ടായിഉമ്മയുടെ ഗേറ്റ് വഴി പടികള്‍ കയറി പള്ളിക്കാട്ടില്‍ ഒളിക്കുന്നു. ആരെങ്കിലും വണ്ടി നിര്‍ത്തി നോക്കിയാല്‍ തന്നെ ഞങ്ങളെ കാണില്ല. പള്ളികാടായതിനാല്‍ ആരും മുന്നോട്ടു വരികയും ഇല്ല.
പ്രകൃതി പരമായിതന്നെ വളരെ യോജിക്കുന്ന ഒരു സ്ഥലമായിരിന്നു വല്യ പള്ളിയുടെ താഴെ എന്ന് പറയുന്നത് . ഒരു വശത്ത് മനോഹരമായ കടല്‍ .. കടപ്പുറം കഴിഞ്ഞു ഞങ്ങള്‍ നാട്ടുകാര്‍ അക്കരെ എന്ന് പറയുന്ന ഒരു തിട്ട . ആളുകള്‍ നടന്നു പോയിരുന്നത് അത് വഴിആയിരുന്നു. അതിനു താഴെ ഒരു പത്ത് പതിനഞ്ചു മീറ്റര്‍ താഴെ നാട്ടുകാര്‍ "ആറെന്നു" വിളിക്കുന്ന ടി എസ് കനാല്‍ . അതിനുമിപ്പുറം ടാറിട്ട റോഡ്.. ......... റോഡില്‍ നിന്ന് അല്പം ഉയരത്തിലായി ഒരു കുന്നിന്‍മുകളിലെന്നപോലെ അല്ലെങ്ങില്‍ തൊട്ടു താഴെയെന്നപോലെ പള്ളി. ഞങ്ങളുടെ നാട്ടില്‍ മരണപെടുന്നവരെ മുഴുവന്‍ അടക്കിയിരുന്നത് ഈ പള്ളിക്ക് സമീപമുള്ള സ്ഥലത്താണ് . ഞങള്‍ അതിനെ പള്ളികാട് എന്ന് വിളിച്ചു. കുട്ടികളായിരുന്ന സമയത്ത് അത് വഴി നടക്കാന്‍ ഞങ്ങള്‍ ഭയപെട്ടിരുന്നു.
പള്ളികഴിഞ്ഞാല്‍ പിന്നെ മിട്ടായി ഉമ്മ താസച്ചിരുന്ന സ്ഥലമാണ്. അവിടെ മതിലും വഴിയുമുണ്ട് പക്ഷെ ഗേറ്റ് ഇല്ല . വയസായ സ്നേഹമായിയായ ഒരു ഉമ്മയായിരുന്നു അവര്‍ .പ്രായമായപ്പോള്‍ അവര്‍ മക്കളോടപ്പം താമസം മാറിയെങ്കിലും ഞങ്ങള്‍ ആ സ്ഥലത്തെ എപ്പോഴും മിട്ടായിഉമ്മാടെ ഗേറ്റ് എന്ന് വിളിച്ചു. സന്ധ്യ കഴിഞ്ഞാല്‍ ആ ഭാഗം നല്ല ഇരുട്ടാണ്. ഇലക്ട്രിക് പോസ്റ്റ്‌കള്‍ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും ഒന്നില്‍പോലും ബള്‍ബ് ഉണ്ടായിരുന്നില്ല . മാത്രമല്ല ആറിന്‍റെ വശങ്ങളില്‍ യൂക്കാലിപിസ്റ്റ് മരങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. വൈകുന്നേരങ്ങളില്‍ പോലും അവിടെ ഒരു ഇരുളിമ പടര്‍ന്നിരിന്നു.
"അതെ സ്ഥലമൊക്കെ കൊള്ളാം . പറ്റിയ ഇടം തന്നെ " അമ്പു പറഞ്ഞു . "നമ്മുക്ക് ശാകുട്ടനെ വിളിക്കാം . പിന്നെ ഒരു വെള്ളമുണ്ടും ഒപ്പിക്കണം "
"അത് ഞാന്‍ വീട്ടില്‍ നിന്ന് എടുക്കാം". വാപ്പയുടെ കച്ചമുറിയിലായിരുന്നു എന്റെ ഉന്നം.
ശാക്കുട്ടനെയും വിളിച്ചു വീട്ടില്‍ നിന്ന് ആരുമറിയാതെ മുണ്ടും എടുത്തു ഞങ്ങള്‍ പള്ളിയുടെ ഭാഗത്തേക്ക് നടന്നു . സമയം സന്ധ്യ കഴിഞ്ഞു. നൈലോണ്‍ ഡബിള്‍ മുണ്ടായിരുന്നു ഞാന്‍ എടുത്തത് . ശാക്കുട്ടന്‍ വളരെ ബന്ധപെട്ടു എന്റെ ചുമലില്‍ കയറി ഇരുന്നു. അമ്പു മുണ്ട് വലിച്ചു നിവര്‍ത്തി ഞങ്ങളുടെ മേല്‍ ഇട്ടു.
'' ഈ ---- കുട്ടന്‍ കാണുമ്പോലെ യല്ലടാ നല്ല വൈറ്റാ. എനിക്ക് ഇങ്ങനെ അധിക നേരം എടുത്തോണ്ട് നില്‍ക്കാന്‍ പറ്റില്ല " ഞാന്‍ പറഞ്ഞു .
അപ്പോഴാണ് ദൂരെ നിന്ന് എന്തോ വണ്ടി വരുന്ന ശബ്ദം കേട്ടത് . " ഡാ ഹിലാലെ എന്തോ വരുന്നുണ്ട് .. വേഗം റോഡിലേക്ക് ഇറങ്ങി നില്ല്. അമ്പു പറഞ്ഞു .
ഞാന്‍ ശാക്കുട്ടനെയും ചുമലില്‍ വഹിച്ചു കൊണ്ട് ; വേതാളത്തെ ചുമലില്‍ ഏറ്റിയ വിക്രമാധിത്യനെ പോലെ റോഡിലേക്ക് നീങ്ങി .റോഡിന്‍റെ നടുക്ക്നിന്നു. അതെ ഒരു ടു വീലര്‍ ആണെന്ന് തോന്നുന്നു .. വണ്ടി പള്ളിയുടെ ഗേറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും തിരിഞ്ഞു നടന്നു . മിട്ടായിഉമ്മാടെ ഗേറ്റ് എത്തിയപ്പോള്‍ ശാക്കുട്ടനെ താഴെ ഇറക്കി ഞങ്ങള്‍ പള്ളിക്കാട്ടിലേക്ക് ഓടി. പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ വണ്ടി കടന്നു പോയി. ഞങ്ങള്‍ നിരാശരായി .
അപ്പോഴാണ് വീണ്ടും വണ്ടിയുടെ ശബ്ദം. ഞാന്‍ വീണ്ടും പഴയതുപോലെ റോഡിന്‍റെ മധ്യഭാഗത്ത് നിന്ന് . കടലില്‍ വീശിയടിക്കുന്ന ഇളം തെന്നല്‍ ഞങ്ങള്‍ ഇട്ടിരുന്ന വെള്ള മുണ്ട് പതിയെ ഇളക്കുന്നുണ്ടായിരുന്നു. വണ്ടി അടുത്തെത്താറായപ്പോള്‍ ഞങള്‍ വീണ്ടും പഴയതുപോലെ പള്ളികാട്ടിലേക്ക് ഓടികയറി.
ഇത്തവണ വണ്ടി അലപം വേഗത കുറച്ചു നിര്‍ത്തി നിര്‍ത്തിയില്ല എന്ന മട്ടില്‍അങ്ങ് പോയി . പരുപാടി കൊഴുക്കുന്നുവെന്ന് നമുക്കും തോന്നി തുടങ്ങി . ഞങ്ങള്‍ വീണ്ടും അടുത്ത വണ്ടി വരാന്‍ വേണ്ടി കാത്തുനിന്നു. ഇത്തവണ വണ്ടി വന്നത് എതിര്ഭാഗത്ത് നിന്നാണ്. അതായത് റാത്തിക്കള്‍ ജെന്‍ക്ഷന്റെ ഭാഗത്ത് നിന്ന്. ഇത്തവണ വളരെ നേരെത്തെ ഞങ്ങള്‍ പള്ളിക്കാട്ടില്‍ ഒളിച്ചു .
ഈ പ്രാവശ്യം വണ്ടി നിര്‍ത്തി . തൊട്ടു പിന്നാലെ വേറെയും ഒന്ന് രണ്ടു വണ്ടികള്‍ വന്നുനിന്നതുപോലെ തോന്നി. കുറെയേറെ ആളുകള്‍ നടന്നു വരുന്നതായും . ഞങ്ങള്‍ ഒന്ന് പേടിച്ചു . പൊളിഞ്ഞു കിടന്ന കാട്ടുചെടികള്‍ വളര്‍ന്ന ഒരു ഖബറിന്റെ അടുത്ത് ഞങ്ങള്‍ ഒളിച്ചു. ഞങ്ങള്‍ വീര്‍പടക്കി ഇരുന്നു.
"അല്ലാനെ ഇക്ക ഇവിടെ ആരും ഇല്ലെ . " കേട്ട് പരിചയിച്ച സ്വരം. നാസുമിക്ക .. നാട്ടിലെ കില്ലാടി . ടെ നാസിമുദ്ധീനെ ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ് . അവള്‍ ഇങ്ങനെ ഇളകി പറന്നുപോകുന്നത്. ഒരു എട്ടു പത്ത് അടി പൊക്കം വരും . ഇങ്ങനത്തെ ഒരു പെണ്ണിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല . ടെ അവള് പ്രേതം തന്നെ" . കുതുബായി ഇക്ക . പറഞ്ഞു നിര്‍ത്തി
അപ്പൊ കുത്തുബായി ഇക്കയാണ് ഞങളെ കണ്ടത് . പുള്ളി എവിടെയോ പോയി ഓട്ടോയില്‍ മടങ്ങും വഴിയാണ് ഞങ്ങളെ കണ്ടതെന്ന് ബാകിയുള്ള അവരുടെ സംസാരത്തില്‍ നിന്ന് മനസിലായി.
ടോര്‍ച്ചിന്റെ വെളിച്ചം അടുത്തടുത്ത് വരുന്നുണ്ട് . ഒരു പത്തുമുപ്പതു പേരുണ്ട് എല്ലാരും കൂടെ . ഞങ്ങളുടെ മനസിലും ചെറിയൊരു ഭീതി വന്നുതുടങ്ങി. റിയാദ്ഇക്ക അമ്നാത്.... അങ്ങനെ ആ ജന്‍ക്ഷനില്‍ ഉണ്ടായിരുന്ന എല്ലാപേരും വന്നിട്ടുണ്ട്. അവരുടെ കൈയില്‍ ടോര്‍ച്ചും വടിയും തെങ്ങിന്റെ മടലുമൊക്കെ ഉണ്ട് . അപ്പോഴാണ് ഞങ്ങളുടെ ആരുടെയെ കൈ തട്ടി കാട്ടുചെടിയുടെ ഇലകള്‍ അനങ്ങിയത്.
"ഡാ അവള്‍ ഇവിടെ ഉണ്ട് " കുത്തുബായിക്ക . അടീട അവളെ ... റിയാദിക്ക ... പക്ഷെ ഖബറിന്റെ അടുത്ത് വരാന്‍ ആര്‍ക്കും ധൈര്യമില്ല. അടിക്കാന്‍ വേണ്ടി തെങ്ങിന്റെ മടല്‍ ഉയര്‍ത്തിയ റിയാദിക്കാടെ കൈ കിടന്നു വിറക്കുന്നു. നാസുമിക്കാടെ അവസ്ഥയും തതൈവ. നാട്ടിലെ കില്ലാടികളുടെ ധൈര്യം കണ്ടു ഞങള്‍ക്കു ചിരി വന്നെങ്കിലും ചിരിച്ചില്ല .
" അയ്യോ ഞാന്‍ ഒരു പാവം പ്രേതമാണേ.. " ശാകുട്ടന്‍ പെണ്ണിന്‍റെ സ്വരത്തില്‍ പറഞ്ഞു .. ഇങ്ങോട്ട് ഇറങ്ങി വാ വാടി .. റിയാദിക്ക വിറച്ചു കൊണ്ട്പ റഞ്ഞു . ഇനി കൂടുതല്‍ സമയം ഇരുന്നാല്‍ ആര്‍കെങ്കിലും ധൈര്യം കൂടി ഞങ്ങളുടെ ദേഹത്തിട്ട് ചാമ്പിയാലോ എന്ന് കരുതി ഞങ്ങള്‍ പതുക്കെ പുറത്തേക്കിറങ്ങി.
നങ്ങളെ കണ്ടതും " ഹോ നിങ്ങള്‍ ആയിരുന്നോ ഇപ്പോഴാണ് ശ്വാസം നേരെ വീണതു. " റിയാദിക്ക ദീര്‍ഖനിശ്വാസം വിട്ടു ..
"എന്നാലും എന്റെ ഇക്കമാരെ നിങ്ങള് കൊള്ളാമല്ലോ. ഒരു നാട്ടിലുള്ള മുഴുവന്‍ പേരെയും പേടിപ്പിച് കളഞ്ഞല്ലോ ... അംനാഥ് പറഞ്ഞു". ഞങ്ങളുടെ ചുണ്ടില്‍ ഒരു ചിരി ഊറി വന്നു . പൊക്കത്തിന്റെ രഹസ്യവും മൊക്കെ അവരോടെ പറഞ്ഞു. " എന്നാലും എന്റെ കുത്തുബയിക്ക നിങ്ങള് ഇവര് ഇളകി പറക്കുന്നത് കണ്ടല്ലോ " നാസുമിക്ക പറഞ്ഞു . കുത്തുബയിക്ക ഒരു വിളറിയ ചിരി വരുത്തി നടന്നുപോയി . നങ്ങളും അവിടെ നിന്ന് പിരിഞ്ഞു .
പിറ്റേന്ന് റാത്തിക്കള്‍ ഉണര്‍ന്നതു ഞങ്ങളുടെ ഈ പ്രേതകഥ കേട്ടുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ഗുണം ഉണ്ടായി . ഒന്ന് ശാക്കുട്ടന് പുതിയൊരു പേര് കിട്ടി " പറക്ക് " .... രണ്ടു .. പഴയ പ്രേതകഥയും ഞങ്ങളുടെ ഒരു തട്ടിപ്പാണെന്ന് ആളുകള്‍ വിശ്വസിച്ചു ....

No comments:
Post a Comment