പാർക്കിൽ നില്ക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി. എതിർ വശത്തുള്ള ബസ് സ്റ്റോപ്പിൽ പെൺകുട്ടികൾ ക്ലാസ് കഴിഞ്ഞു വരുന്നുണ്ട്. ടൈറ്റാനിക് ഫാൻസി ഷോപ്പിനു മുകളിലെ മഞ്ഞണി വീഡിയോസിന് സമീപം കാമുകന്മാരുടെ തിരക്ക് തുടങ്ങിയിട്ടില്ല. ഒന്ന് രണ്ടുപേർ അവിടെയവിടെ നിൽക്കുന്നതൊഴിച്ചാൽ. കാക്ക തൂറിയ പാർക്കിലെ സിമന്റ് ബെഞ്ചിൽ സമീർ ഇരുന്നു.
"ഒരു ഇരയും കൊളുത്തുന്നില്ലല്ലോ "
പാർക്കിനോട് ചേർന്ന പാർക്കിങ്ങിൽ ഇരിക്കുന്ന തൻ്റെ ചുവന്ന യമഹ 100 സിസി ബൈക്ക് നോക്കി ആത്മഗതം. വണ്ടിയിലാണെങ്കിൽ പെട്രോൾ തീരെയില്ല. റാത്തിക്കൽ എത്തുമോന്നു തന്നെ കണ്ടറിയണം. പണ്ടാരം എടുത്തണ്ടു വരണ്ടായിരുന്നു. അതുകൊണ്ടു തന്നെ അപ്പുറത്തെ ബസ് സ്റ്റോപ്പിൽ വന്നുകൊണ്ടിരിക്കുന്ന കിളികളിലൊന്നും ഒരു താല്പര്യം തോന്നുന്നില്ല. ഫാറൂഖ് ഇക്ക ആയിരുന്നെങ്കിൽ ബൈക്ക് ഇങ്ങനെ എടുക്കാൻ പറ്റില്ല. എടുത്താൽ തന്നെ പെട്ടന്ന് തിരിച്ചു വെക്കണം. അന്നൊന്നും പിന്നെ വണ്ടിക്ക് തീരെ പെട്രോൾ ദാഹം ഉണ്ടായിട്ടില്ല. ഇപ്പോൾ കബീറിക്കായെ ഏൽപ്പിച്ചു ഫാറൂഖ് ഇക്ക ഗൾഫിലോട്ട് പോയെങ്കിലും വണ്ടി അധിക സമയവും തൻ്റെ കൈയിൽ ആണ്. അതുകൊണ്ടു തന്നെ പെട്രോൾ ടാങ്കിന്റെ ഉള്ളിൽ പകുതി ഭാഗം മുതൽ മുകളിലോട്ടു തുരുമ്പ് പിടിച്ചു തുടങ്ങിയിട്ടുണ്ട് എന്നൊരു സംശയം ഉണ്ട്. സമീറിന്റെ ചിന്തകൾ അങ്ങനെ നീണ്ടുപോയി.
" ഇക്കാ ഇതൊക്കെ ഇപ്പോഴും നിർത്താറിയില്ലേ ??
തിരിഞ്ഞു നോക്കിയ സമീർ കണ്ടത് ചെറു ചിരിയോടെ നിൽക്കുന്ന മണിമോൻറെ അനിയൻ കൊച്ചുമോനും നൗഫലും.
"ഇനിയെങ്കിലും നമുക്കൊക്കെ അവസരം തന്നൂടെ ?? നിങ്ങടെ ബാച്ച് കാരണം നമുക്കൊന്നും ഇവിടെ വന്നൊന്നു നിക്കാനേ പറ്റിണില്ല നൗഫലിൻ്റെ ഉള്ളിലെ വേദനിക്കുന്ന കാമുക ഹൃദയം സമീർ തിരിച്ചറിഞ്ഞു
അല്ലാണെ അനിയന്മാരെ ഞാൻ ഇവിടെ ചുമ്മാ നിന്നതാണ് .. സമീർ പറഞ്ഞു
അത് ചുമ്മാ പറഞ്ഞതെ ഇക്ക .. നിങ്ങ ക്ഷമീ . നിങ്ങള് സിനിമക്ക് വരുന്നാ ആറ്റിങ്ങല് .... ഡീപ് റൈസിംഗ് .. നല്ല പടമെന്നാണ് കേട്ടത് . കൊച്ചുമോൻ ചോദിച്ചു
ഇല്ല ഡാ നിങ്ങൾ പൊക്കോ .. പിന്നെ വേണമെങ്കിൽ ഒരു ലിറ്റർ പെട്രോൾ അടിച്ചാ അവിടെ കൊണ്ടാക്കിത്തരാം . ബൈക്കിലോട്ട് നോക്കി സമീർ പറഞ്ഞു
രണ്ടുപേരും ഒരുനിമിഷം നോക്കി. "ഇക്കാ ഒരു ലിറ്റർനു തികയില്ല . അര ലിറ്റർ പറ്റുമൊങ്കിൽ ഓക്കേ .
സമീർ ഒരു നിമിഷം ആലോചിച്ചു. അരയെങ്കിൽ അര. കേറിനിട അനിയന്മാരെ...
ആദ്യം പമ്പ് പിന്നെ തീയേറ്റർ. സമീർ വണ്ടി സ്റ്റാർട്ട് ചെയ്തു കൊച്ചുമോനും നൗഫലും കേറി. വർക്കല കാൾടെക്സ് പമ്പിൽ നിന്നു പെട്രോളും അടിച്ചു നേരെ തപസ്യ തീയേറ്റിലേക്കു. അക്കാലത്തു ആറ്റിങ്ങലിലെ ഏക ഡിജിറ്റൽ ഡോൾബി തീയേറ്റർ ആയിരുന്നു തപസ്യ. ഇംഗ്ലീഷ് സിനിമകൾ അധികവും ഓടിയിരുന്നത് അവിടെയാണ്.
നമുക്ക് കവലയൂർ ആലംകോട് വഴി പൂവാം. അത്താവുമ്പോ പെട്ടന്ന് എത്തേയും ചെയ്യും പോലീസിനെയും പേടിക്കണ്ട . വണ്ടി ഓടിക്കുന്നതിനിടയിൽ സമീർ പറഞ്ഞു.
അതൊക്കെ നിങ്ങടെ ഇഷ്ടം. സമയത്തു എത്തിച്ച മതി. നടുക്കിരുന്ന നൗഫൽ പറഞ്ഞു.
കവലയൂർ ജംഗ്ഷൻ പിന്നിട്ടു കുറച്ചു മുന്നോട്ട് പോയപ്പോഴാണ് എതിരിൽ ഒരു പോലീസ് ജീപ്പ്.സമീറിന്റെ ഉള്ളൊന്നു കാളി. ലൈസൻസ് ഇല്ല, ബുക്കും പേപ്പറും വണ്ടിയിൽ ഇല്ല പോരാത്തതിന് ട്രിപ്പിളും. പ്രതീക്ഷച്ചപോലെ ബൈക്കിനു കുറുകെ ജീപ്കൊണ്ടു ചവുട്ടി. സമീർ വണ്ടി നിർത്തി. അപ്പോഴേക്കും ഞങ്ങൾ ഈ ബൈക്കിൽ വന്നവരല്ല എന്ന ഭാവത്തിൽ കൊച്ചുമോനും നൗഫലും ഇറങ്ങി കുറച്ചങ്ങോട്ട് മാറി നിന്നു.
എങ്ങോട്ടാടാ മൂന്നെണ്ണവും കൂടി ... എടു എടു വണ്ടിയുടെ ബുക്കും പേപ്പറും പിന്നെ നിന്റെ ലൈസൻസും. ജീപ്പിൽ നിന്നറങ്ങിയ പോലീസ്കാരൻ ചോദിച്ചു.
സർ... ബുക്കും പേപ്പറും വീട്ടിലാണ് .. സമീർ ദയനീയ ഭാവത്തിൽ പറഞ്ഞു
എന്നാ നിന്റെ ലൈസെൻസ് എടു ... പോലീസ്
സാർ അതും എടുത്തില്ല ... സമീർ പറഞ്ഞു
അതു ശരി.. അപ്പൊ ഇതൊന്നും ഇല്ല അല്ലെ . എന്നിട്ട് ട്രിപ്പിളും ...
ഇതൊക്കെ കൊണ്ടു വന്നിട്ട് നീയൊക്കെ വണ്ടി എടുത്തിട്ട് പോയ മതി..
സർ ഇവന്റെ ഉമ്മൂമ്മ ആശൂത്രിലാണ് . അവരെ കാണാൻ പോവാ ... അവസാന ആശ്രയമെന്നവണ്ണം സമീർ കൊച്ചുമോനെയും നൗഫലിനെയും നോക്കി പറഞ്ഞു. അപ്പോഴേക്കും ആറ്റിങ്ങൽ പോകുന്ന ബസിൽ കയറുന്ന കൊച്ചുമോനെയും നൗഫലിനെയമാണ് കണ്ടത്.
സോറി ഇക്ക സമയമില്ല.. അതുകൊണ്ടാണ് ... ബസിൽ നിന്ന് നൗഫൽ വിളിച്ചു പറഞ്ഞു.
അവന്മാർ ബസിൽ പൊക്കോളും . നീ വീട്ടിപോയി ലൈസെൻസ്ഉം ബുക്കും പേപ്പറും എടുത്തണ്ട് വന്നതിന് ശേഷം വണ്ടി കൊണ്ടുപോയാ മതി. അതുവരെ വണ്ടി ആ വീട്ടിൽ പാർക്ക് ചെയ്യ്.
ടോ .. ഈ വീട് നിങ്ങടെ ആണോ ? വീടിനോടു ചേർന്ന കടയിൽ നിന്ന ആളിനോട് പോലീസ് ചോദിച്ചു .
അതേ സാറേ .. കടക്കാരൻ മറുപടി പറഞ്ഞു.
ഈ ബൈക്കു ഇവിടെ വയ്ക്കാണ്. ആരുവന്നാലും വണ്ടി എടുക്കാൻ സമ്മതിക്കരുത്. ഞങ്ങൾ ഇപ്പൊ അത്യാവശ്യമായിട്ടു ഒരു സ്ഥലം വരെ പോകുകയാണ്. അപ്പോഴേക്കും ഇവൻ ബുക്കും പേപ്പറും ഒക്കെ എടുത്തണ്ട് വരും .
സമീറിനെ നോക്കി പോലീസ് പറഞ്ഞു.
ബൈക്കിന്റെ കീയും വാങ്ങി പോലീസ് ജീപ്പ് വിട്ടുപോയി. എന്ത് ചെയ്യണമെന്ന് അറിയാതെ സമീർ കുറച്ചു സമയം അവിടെ തന്നെ നിന്നു. വണ്ടിയുടെ ബുക്കും പേപ്പറും എവിടെയാണോ എന്തോ !! പിന്നെ ലൈസൻസ് അതില്ലല്ലോ ...... പാന്റിന്റെ പോക്കറ്റിൽ തപ്പി നോക്കി. അത്യാവശ്യത്തിൽ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാൻ ഒളിച്ചു ചുരുട്ടി വെച്ചേക്കുന്ന പത്തിന്റെ മൂന്നു നാല് നോട്ടുകൾ. ഇതിൽ നിന്ന് ഒരു പതിനഞ്ചു രൂപ എടുത്തു പെട്രോൾ അടിച്ചെങ്കിൽ ഈ ഗുലുമാൽ വല്ലതും ഉണ്ടാകുമായിരുന്നോ ?? വിനാശകാലേ വിപരീത ബുദ്ധീ ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ വർക്കല പോകാനുള്ള ബസ് വന്നു. ബസിൽ കേറി ചുരുട്ടിയ ഒരു പത്തു രൂപ എടുത്തു കണ്ടക്ടർക്ക് കൊടുത്തു. നോട്ടു കണ്ടു കണ്ടക്ടർ ഒരു നോട്ടം സമീറിനെ. പത്തു രൂപ എടുത്തു ടിക്കറ്റ് എടുത്തതിന്റെ വിഷമായിരുന്നു സമീറിന്റെ മുഖത്ത്. എത്രകാലമായി പോക്കെറ്റിൽ സസുഖം വാണ പൈസ ആണ്. യാത്രയിൽ ഉടനീളം വണ്ടി എങ്ങനെ തിരിച്ചു എടുക്കുമെന്നായിരുന്നു ചിന്ത.
വീണ്ടും വർക്കല പാർക്കിൽ സമീർ എത്തി. അപ്പോഴേക്കും ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു.
" വർക്കല വിളഭാഗം അഞ്ചുതെങ്ങു വഴി കടയ്ക്കാവൂർ ."... വർക്കല സഹോദരന്റെ സ്ഥിരം ബസ് ഇൻഫോർമേഷൻ പാർക്കും കടന്നു പോയി
സമീറിനു അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിന്ത മുഴുവൻ വണ്ടിയാണ്. ഇതില്ലാതെ ചെന്നാൽ കബീർ ഇക്ക കൊല്ലും. ഇക്കയെ വീണ്ടും സഹിക്കാം . ഓ ഉമ്മ .... ഓർക്കാനേ വയ്യ .......
അഞ്ചുതെങ്ങിലുള്ള ജോബിയെ വിളിച്ചാലോ ... അവിടെ അറിയപ്പെടുന്ന കില്ലാടിയാണ്... അല്ലേൽ വേണ്ട അത് ചിലപ്പോൾ ഇതിലും വലിയ കുരിശാവും.. നാട്ടിലെ ഏതെങ്കിലും കില്ലാഡിയെ കൊണ്ടുപോയാലോ വണ്ടി എടുക്കാൻ ... എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോഴാണ്.
"ഡേയ് അനിയാ .. എന്ന ചിരട്ട പാറയിൽ ഇട്ടു ഉരച്ച പോലുള്ള ശബ്ദത്തിൽ ഒരു വിളിക്കേട്ടത് ... ബസ്‌റ്റോപ്പിൽ ഒരു പരിചിത മുഖം. വെള്ളമുണ്ടും കളം കളം വരയുമുള്ള ഷർട്ടുമിട്ടു കോളേജ് കുമാരനെ പോലെ പൌഡർ ഒക്കെ ഇട്ടു ഒരാൾ. ഷിബു കളരിയിൽ എന്ന റാത്തികാലിന്റെ ലോക്കൽ കില്ലാടി.
എന്തിടാ അനിയാ മുഖത്ത് ഒരു വിഷമം ?
കുറച്ചു സമയം കഴിഞ്ഞപ്പോൾ വർക്കല പോകാനുള്ള ബസ് വന്നു. ബസിൽ കേറി ചുരുട്ടിയ ഒരു പത്തു രൂപ എടുത്തു കണ്ടക്ടർക്ക് കൊടുത്തു. നോട്ടു കണ്ടു കണ്ടക്ടർ ഒരു നോട്ടം സമീറിനെ. പത്തു രൂപ എടുത്തു ടിക്കറ്റ് എടുത്തതിന്റെ വിഷമായിരുന്നു സമീറിന്റെ മുഖത്ത്. എത്രകാലമായി പോക്കെറ്റിൽ സസുഖം വാണ പൈസ ആണ്. യാത്രയിൽ ഉടനീളം വണ്ടി എങ്ങനെ തിരിച്ചു എടുക്കുമെന്നായിരുന്നു ചിന്ത.
വീണ്ടും വർക്കല പാർക്കിൽ സമീർ എത്തി. അപ്പോഴേക്കും ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരുന്നു.
" വർക്കല വിളഭാഗം അഞ്ചുതെങ്ങു വഴി കടയ്ക്കാവൂർ ."... വർക്കല സഹോദരന്റെ സ്ഥിരം ബസ് ഇൻഫോർമേഷൻ പാർക്കും കടന്നു പോയി
സമീറിനു അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിന്ത മുഴുവൻ വണ്ടിയാണ്. ഇതില്ലാതെ ചെന്നാൽ കബീർ ഇക്ക കൊല്ലും. ഇക്കയെ വീണ്ടും സഹിക്കാം . ഓ ഉമ്മ .... ഓർക്കാനേ വയ്യ .......
അഞ്ചുതെങ്ങിലുള്ള ജോബിയെ വിളിച്ചാലോ ... അവിടെ അറിയപ്പെടുന്ന കില്ലാടിയാണ്... അല്ലേൽ വേണ്ട അത് ചിലപ്പോൾ ഇതിലും വലിയ കുരിശാവും.. നാട്ടിലെ ഏതെങ്കിലും കില്ലാഡിയെ കൊണ്ടുപോയാലോ വണ്ടി എടുക്കാൻ ... എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോഴാണ്.
"ഡേയ് അനിയാ .. എന്ന ചിരട്ട പാറയിൽ ഇട്ടു ഉരച്ച പോലുള്ള ശബ്ദത്തിൽ ഒരു വിളിക്കേട്ടത് ... ബസ്‌റ്റോപ്പിൽ ഒരു പരിചിത മുഖം. വെള്ളമുണ്ടും കളം കളം വരയുമുള്ള ഷർട്ടുമിട്ടു കോളേജ് കുമാരനെ പോലെ പൌഡർ ഒക്കെ ഇട്ടു ഒരാൾ. ഷിബു കളരിയിൽ എന്ന റാത്തികാലിന്റെ ലോക്കൽ കില്ലാടി.
എന്തിടാ അനിയാ മുഖത്ത് ഒരു വിഷമം ?
റോഡ് മുറിച്ചു കടന്നു വന്ന ഷിബു ചോദിച്ചു
പേർഷാ ഇക്ക ... ചെറിയൊരു പ്രശ്നമുണ്ട്.
എന്തിടാ അനിയാ നമുക്ക് സോൾവ് ചെയ്യാമിടാ ...
സമീർ കാര്യം പറഞ്ഞു ..
ഇത്രേ ഉള്ളൂ കാര്യം .. ഇത് ചീള് കേസ്...
ഒരു കാര്യം ചെയ്യ് .. ആദ്യം ഇക്കാക്കു കുടിക്കാൻ എന്തെങ്കിലും വാങ്ങിക്കു..
ഇന്ന് വരെ മറ്റുള്ളവരെ ഇരയാക്കിയിട്ടെയെ ഉള്ളൂ .. ആദ്യമായി എന്നെ ഒരാൾ .
അതിനെന്ത് ഇക്കാ ... സമീറും ഷിബുവും റീന ബേക്കറിക്ക് അടുത്തുള്ള ജ്യൂസ് സെന്റെർലേക്ക് നടന്നു.
ഇക്കാ ഷാർജ പറയട്ടെ ...
അതിനെന്ത് അനിയാ നിന്റെ ഇഷ്ടം ... ഷിബു ചിരിച്ചിട്ടു പറഞ്ഞു .
ഇക്കാ വിചാരിച്ചാ ഈസി ആയിട്ട് കാര്യം നടക്കും .. ആ കടയില് ഒരു കിളവനാണ്..
ഷാർജ ഷെയ്ക്ക് കുടിക്കുന്നതിനിടയിൽ ഷിബുവിനെ സമീർ ഒന്ന് സുഖിപ്പിച്ചു . അതു ഇഷ്ടപെട്ട രീതിയിൽ തലയൊന്നു കുലുക്കി തീരാറായ ജ്യൂസ്ന്റെ സ്ട്രോ എടുത്തു കളഞ്ഞു ഗ്ലാസ് വായിലേക്ക് കമിഴ്ത്തി ഷിബു പറഞ്ഞു
നീ ടെൻഷൻ അടിക്കാടാ ഇക്കായല്ലേ കൂടെയുള്ളത് ..
വീണ്ടും കവലയൂർ ബസിലേക്കു കയറി സമീർ രണ്ടു ടിക്കറ്റ് എടുത്തു. കൈയിലുണ്ടായിരുന്ന പൈസ പുലി പിടിച്ചു. സമീർ മനസിൽ ഓർത്തു. കവലയൂർ ജങ്ഷനിൽ ഇറങ്ങി വണ്ടി ഇരിക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. നടപ്പിൽ ഒരു ദാദയുടെ മട്ടിൽ, നെഞ്ചു വിരിച്ചു ഷിബു വണ്ടി ഇരിക്കുന്ന വീട്ടിലേക്കു നടന്നു. പിന്നാലെ സമീറും
ഇക്കാ ദാ അവിടെയാണ് വണ്ടി ... വണ്ടി ഇരിക്കുന്ന വീട് എത്താറായപ്പോൾ സമീർ പറഞ്ഞു .
വാടാ അനിയാ ... ഷിബു കടക്കാരനെ അവഗണിച്ചു വണ്ടിയുടെ അടുത്തേക്ക് നീങ്ങി.
എന്താ എന്തു വേണം ??
എന്തോ പന്തികേട് തോന്നിയ കടക്കാരൻ ഇറങ്ങി വന്നു.
ഇത് പോലീസ് കൊണ്ടു വെച്ച വണ്ടിയാ .. ഇതിൽ തൊടാൻ പറ്റൂല്ല .. കടക്കാരൻ വളരെ നല്ല രീതിയിൽ പറഞ്ഞു നിർത്തി.
അതൊന്നും എനിക്കൊരു പ്രശ്നമേയല്ലാ... ഈ ഷിബു വണ്ടി എടുക്കാൻ വന്നാ അതു കൊണ്ടും പോകും .. അതാണ് ശീലം.. ഷിബുവിന്റെ ശബ്ദം ഉയർന്നു. അപ്പോഴേക്കും വീടിന്റെ ഉള്ളിൽ നിന്നും വലിയ പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ ഇറങ്ങി വന്നു.
എന്താ അച്ഛാ പ്രശ്നം ??
സ്ത്രീജനങ്ങളും കാഴ്ചക്ക് ഉണ്ടെന്നറിഞ്ഞപ്പോൾ ഷിബു വിന്റെ ആവേശം കൂടി
ഷിബു മുണ്ട് മടക്കി കുത്തി . സമീറേ താക്കോലില്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നിനക്കറിയാമോടാ ?? ശബ്ദത്തിന്റെ ടോണ് ഒന്നു മാറ്റി ഷിബു ചോദിച്ചു ..
അറിയാം ഇക്കാ ..
എന്നാ വണ്ടി സ്റ്റാർട്ട് ചെയ്യിടാ ... ഷിബു പറഞ്ഞു
എന്താ ഗോപിയേട്ടാ പ്രശ്നം ??
ശബ്ദം കേട്ടു നാട്ടുകാരായ മൂന്നാലുപേർ മുന്നോട്ട് നടന്നു വന്നു.
അതു പിന്നെ പോലീസ് കൊണ്ടു വെച്ച വണ്ടി അവര് അറിയാതെ ഇവന്മാർ എടുത്തുകൊണ്ടു പോവാൻ വന്നതാ . ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.
ഗോപിയേട്ടൻ വിഷമത്തോടെ പറഞ്ഞു.
ഈ വണ്ടി പോലീസ് വരാതെ എടുക്കാൻ പറ്റില്ല. നാട്ടുകാരിൽ ഒരാൾ പറഞ്ഞു. രംഗം പന്തിയല്ലെന്ന് ഷിബുവിന് മനസിലായി. ഷർട്ടിന്റെ രണ്ടു കൈയും തെറുത്ത് കയറ്റി അരയിൽ നിന്നു മടക്കു പിച്ചാത്തി കീലേരി അച്ചുവിനെ പോലെ വലിച്ചെടുത്തു, വായ്കൊണ്ടു പിച്ചാത്തി നിവർത്തി. എടുപ്പ് കണ്ടപ്പോൾ വിചാരിചിച്ചത് എന്തോ വലിയ ആയുധമെന്നാണ്. ഇതു മുറുക്കാൻ കടയിലെ പാക്ക് വെട്ടുന്ന കത്തിയേക്കാളും മോശം. സമീർ മനസ്സിലോർത്തു.
പിച്ചാത്തി നീട്ടിപ്പിടിച്ചു ഷിബു അലറി
ഒറ്റ എണ്ണം അടുത്തു വരരുത്... കുത്തി മലത്തികളയും... ചോര കണ്ടു അറപ്പു മാറിയവനാ ഈ ഷിബു ... വണ്ടി ഏർഡാ സമീറേ ...
പെട്ടന്ന് സമീർ തിരിഞ്ഞു നോക്കി. പോലീസ് ജീപ്പ് ദൂരേന്നു വരുന്നത് കണ്ടു .
ഇക്കാ .. ജീപ്പ് .. തിരിഞ്ഞു ഷിബുവിനെ നോക്കിയപ്പോൾ, റോഡിന്റെ എതിർ വശത്തുള്ള വയലുവഴി ഓടുന്ന ആളിനെയാണ് സമീർ കണ്ടത് . ഏകദേശം ഒരു അര കിലോമീറ്റർ എങ്കിലും അപ്പോഴേക്കും ആള് എതിയിട്ടുണ്ടാവുമെന്നു സമീർ ഊഹിച്ചു. അത്ര വേഗതയായിരുന്നു ആ ഓട്ടത്തിന്.
ജീപ്പ് നിർത്തി. പോലീസ് ഇറങ്ങി വന്നു.
എന്താ ഒരാൾകൂട്ടം .. പോലീസ്കാരൻ ചോദിച്ചു.
പടച്ചോനെ . ഇവർ ഇപ്പോൾ എല്ലാം പറയും. കവാലം പൊളെക്കെ ഒരെണ്ണം ഇപ്പൊ കിട്ടും. സമീർ നിസഹായതുടെ ചിന്തിച്ചു.
പക്ഷെ ആരും ഒന്നും പറഞ്ഞില്ല. തന്റെ മുഖത്തെ ദൈന്യത കൊണ്ടോ പ്രായകുറവുകൊണ്ടോ അവരാരും ഒന്നും പറഞ്ഞില്ല.
നീ ഇതുവരെ ബുക്കും പേപ്പറും ഒന്നും എടുക്കാൻ പോയില്ലേ .. സമീറിനെ നോക്കി എസ് ഐ ചോദിച്ചു
പി സി .. ഈ വണ്ടി എടുത്തു സ്റ്റേഷനിലേക്ക് വാ .. നീയും ജീപ്പിലോട്ടു കേറിക്കോ. എസ് ഐ പറഞ്ഞു നിർത്തി ...
ഇനീപ്പോ കബീർ ഇക്കയെ വിളിക്കാതെ രക്ഷയില്ല എന്നോർത്തുകൊണ്ടു സമീർ പതുക്കെ ജീപ്പിലേക്ക് കയറി ..
ഇത് കൊണ്ടൊന്നും പെട്രോൾ ദാരിദ്ര്യം മാറിയിരുന്നില്ല അന്ന്. വെറും പതിനഞ്ചോ ഇരുപതോ രൂപയുടെ പെട്രോൾ മോഹിച്ചു കൈയിലെ പൈസയും പോയി വണ്ടി സ്റ്റേഷനിലും ആയി. പക്ഷെ പെട്രോൾ അടിപ്പിക്കാൻ അത്യാവശ്യം വേണ്ട നമ്പർ ഇടാൻ എന്റെ അളിയൻ മിടുക്കനായിരുന്നു ആ കഥകൾ പിന്നീട് ..
No comments:
Post a Comment